ആ വൈറല്‍ ചിത്രത്തിലെ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

അന്തര്‍ദേശീയം | International സാമൂഹികം

വിവരണം

തെരുവില്‍ വസ്ത്രം പോലുമില്ലാതെ നില്‍ക്കുന്ന ഒരു പിഞ്ചു കുഞ്ഞിന് ദാഹജലം പകര്‍ന്ന് നല്‍കുന്ന ഒരു വിദേശ വനിതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമുള്ള ഈ ചിത്രം ഇപ്പോഴും ഇന്‍റര്‍നെറ്റ് ലോകത്തിന് സുപരിചതമാണ്. ആ കുഞ്ഞ് ഇപ്പോള്‍ വളര്‍ന്ന് വലുതായി ആരോഗ്യവാനായി അതെ വനിതക്കൊപ്പം നില്‍ക്കുന്ന ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ഒരു ചിത്രം വൈറലായി പ്രചരിക്കുകയാണ്. ലോകം കൈയ്യടിച്ച ആ ഫോട്ടോ അന്നും ഇന്നും എന്ന തലക്കെട്ട് നല്‍കിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൈ ഓണ്‍ എന്‍റര്‍ടെയിന്‍മെന്‍റ്‌സ് (My Own Entertainments) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 6,400ല്‍ അധികം റിയാക്ഷനുകളും 473ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് വൈറലായ ആ ചിത്രത്തിലെ അതെ കുട്ടിയുടെ ചിത്രമാണോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ സെര്‍ച്ച് ചെയ്തതതില്‍ നിന്നും ഇന്‍റിപെന്‍റന്‍റ് യുകെ 2016ല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഒബാമയെയും പോപ്പ് ഫ്രാന്‍സിസിന്‍റെയും ജനശ്രദ്ധയ്ക്ക് മുകളില്‍ പട്ടികയില്‍ ഇടം നേടി പ്രചോദനമായി മാറിയിരിക്കുകയാണ് നൈജീരിയന്‍ കുട്ടിയെ രക്ഷിച്ച വനിത എന്ന തലക്കെട്ട് നല്‍കിയാണ് ഈ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൈജീരിയയിലെ പ്രാകൃത അന്ധവിശ്വാസങ്ങള്‍ക്കായി കുട്ടികളെ witch child ആയി ദുരുപയോഗം ചെയ്യുന്ന സംഘങ്ങളില്‍ നിന്നും ഡാനിഷ് (ഡെന്‍മാര്‍ക്ക് പൗര) സന്നദ്ധ പ്രവര്‍ത്തകയായ ആഞ്ച റിങ്ഗ്രന്‍ ലോവന്‍ (Anja Ringgren Lovén) 2 വയസ് മാത്രം പ്രായമുള്ള ഹോപ്പ് എന്ന കുട്ടിയെ രക്ഷിച്ച് ദാഹജലം പകര്‍ന്ന് നല്‍കുന്ന ചിത്രമാണ് സഹജീവി സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെ പ്രതീകമായി ലോകം വാഴ്ത്തയിത്.

എന്നാല്‍ ഇതെ കുട്ടി വളര്‍ന്നപ്പോഴുള്ള ചിത്രമാണോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്?

ആഞ്ച റിങ്ഗ്രന്‍ ലോവന്‍ എന്ന പേരിലുള്ള വേരിഫൈ‍ഡ് ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും ഹോപ്പ് എന്ന അതെ കുട്ടിയുടെ ചിത്രം ആഞ്ച പങ്കുവെച്ചതായി കാണാന്‍ സാധിച്ചു. 2024 സെപ്റ്റംബര്‍ 27നാണ് ആ വൈറല്‍ ചിത്രത്തിലെ കുട്ടിയുടെ ഏറ്റവും പുതിയ ചിത്രം അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ നല്‍കിയ പിന്തുണ ഹോപ്പന് പുതിയ ജീവിതം നല്‍കിയെന്നാണ് ചിത്രത്തിന് നല്‍കിയ തലക്കെട്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഹോപ്പിന്‍റെ ചിത്രമല്ലായെന്ന് യഥാര്‍ത്ഥ ചിത്രം പരിശോധിച്ചതില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.

ഇതാണ് ഹോപ്പിന്‍റെ ഏറ്റവും പുതിയ ചിത്രം –

Add embed – https://www.instagram.com/p/DAbRf3dIs2u/?utm_source=ig_embed&ig_rid=c2786ef5-96a6-42a4-88e0-32d5cf8d44fe&img_index=2 

പഴയ വൈറല്‍ ചിത്രവും ഹോപ്പിന്‍റെ ഏറ്റവും പുതിയ ചിത്രവും –

ലാന്‍ഡ് ഓഫ് ഹോപ്പ് എന്ന പേരില്‍ ആഞ്ച നടത്തുന്ന സന്നദ്ധ സംഘടന ആഫ്രിക്കയില്‍ നിന്നുമുള്ള നിരവധി കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഹോപ്പിനെ പോലെ തന്നെ വെറും ഒന്‍പത് വയസ് പ്രായമുള്ളപ്പോള്‍ ആഞ്ചയുടെ സംരക്ഷണത്തില്‍ വളര്‍ന്ന ആണ്‍കുട്ടിയാണ് പ്രിന്‍സ്. ആഞ്ച റിങ്ഗ്രന്‍ ലോവന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ 2023 ഏപ്രില്‍ 8ന് പ്രിന്‍സിനെ ഉന്നത വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റിലേക്ക് അയക്കുന്നതിനെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞു. ഇതോടൊപ്പം പ്രിന്‍സുമായി ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതായത് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് യതാര്‍ത്ഥത്തില്‍ പ്രിന്‍സാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

ആഞ്ച റിങ്ഗ്രന്‍ ലോവന്‍ പ്രിന്‍സ്നിപൊപ്പം പങ്കുവെച്ച ചിത്രങ്ങള്‍ –

ഇതാണ് തെറ്റ്ദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ചിത്രം –

നിഗമനം

ആഞ്ച റിങ്ഗ്രന്‍ ലോവന്‍ എന്ന ഡാനിഷ് സന്നദ്ധ പ്രവര്‍ത്തക 2016ല്‍ നൈജീരിയയില്‍ നിന്നും രക്ഷിച്ച് സംരക്ഷണം ഏറ്റെടുത്ത ഹോപ്പ് എന്ന രണ്ട് വയസുകാരന് ദാഹജലം നല്‍കുന്ന ചിത്രമാണ് ലോകം എമ്പാടും വൈറലായത്. എന്നാല്‍ ആ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് പ്രിന്‍സ് എന്ന മറ്റൊരു കുട്ടിയുടെ ചിത്രമാണ്. ഹോപ്പിന് ഇപ്പോള്‍ പ്രായം പത്ത് വയസാണ്. ഹോപ്പിന്‍റെ യഥാര്‍ത്ഥ ചിത്രവും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.