
ഇന്ത്യയിലെ ആദ്യത്തെ വനിത റെയിൽവേ ചുമട്ട് തൊഴിലാളി യുടെ ചിത്രം എന്ന അവകാശപ്പെട്ട് ഒരു സ്ത്രീയുടെ ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
“ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി. തന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞു മൂന്നു മക്കളെ നോക്കാൻ ആണ് ഇവർ ഇ പണിക്ക് ഇറങ്ങിയത് . ഒരു ബിഗ് സല്യൂട്ട്” എന്ന വിവരണത്തോടെ റെയിൽവേ പോർട്ടർ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് പോസ്റ്റിൽ ഉള്ളത്.
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിൽ കാണുന്ന യുവതി സ്ത്രീ ഇന്ത്യയിലെ ആദ്യത്തെ വനിത ചുമട്ട് തൊഴിലാളി അല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി
വസ്തുത ഇതാണ്
ചിത്രത്തിലെ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും നൽകിയിട്ടില്ല ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചില സാമൂഹ്യ മാധ്യമം പോസ്റ്റുകളും ഇവരെക്കുറിച്ച് പ്രസിദ്ധീകരിച്ച ചില ബ്ലോഗ് ലേഖനങ്ങളും ലഭിച്ചു. 2018 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ പ്രകാരം ഈ സ്ത്രീയുടെ പേര് സന്ധ്യ മറാവി എന്നാണ്. മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനിലാണ് ഇവർ പണിയെടുക്കുന്നത്. മദ്ധ്യപ്രദേശിലെ കുന്ദം സ്വദേശിയാണ് സന്ധ്യ.
ഈ സൂചനകൾ ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ദൈനിക് ഭാസ്കർ 2016 പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു ഭർത്താവിന്റെ മരണത്തെ തുടർന്ന് സന്ധ്യ റെയിൽവേ പോർട്ടറായി ജോലി ആരംഭിക്കുകയായിരുന്നു. എന്നാൽ ലേഖനത്തിൽ ഒരിടത്തും ഇവർ ആദ്യത്തെ വനിത റെയിൽവേ പോർട്ടറാണ് എന്ന് പരാമർശം ഇല്ല. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ വനിതാ ചുമട്ടു തൊഴിലാളിയെ കുറിച്ച് തിരഞ്ഞപ്പോള്‍ റോയിട്ടേഴ്സ് 2013 ല്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി വീഡിയോ യുട്യൂബില്‍ നിന്നും ലഭിച്ചു.
രാജസ്ഥാനിലെ ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചുമട്ടുതൊഴിലാളിയായി പണിയെടുക്കുന്ന മഞ്ജു ദേവിയെക്കുറിച്ചാണ് ഫീച്ചര്‍ ചെയ്തിട്ടുള്ളത്. മഞ്ജു ദേവി സന്ധ്യ മറാവിയെക്കാള് നേരത്തെ ഈ തൊഴിലെടുത്തു തുടങ്ങി എന്ന് ഇതിനാല്‍ത്തന്നെ വ്യക്തമാണ്. പല മാധ്യമങ്ങളും മഞ്ജു ദേവിയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
മഞ്ജു ദേവി ഇന്ത്യന്‍ നോര്‍ത്ത് വെസ്റ്റ് റെയില്‍വേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി എന്ന തരത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് 2013 ല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മഞ്ജു ദേവിക്ക് മുൻപ് ഏതെങ്കിലും സ്ത്രീകൾ ചുമട്ടുതൊഴിലാളിയായി പണിയെടുത്തിട്ടുണ്ടോ എന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ആയിട്ടില്ല. ചിത്രത്തിലെ സന്ധ്യാ മറാവി 2016 ലാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ 2013 മുതല്‍ മഞ്ജു ദേവി റെയിൽവേ പോര്‍ട്ടറായി പണിയെടുത്ത് തുടങ്ങിയിരുന്നു എന്നു വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തില്‍ കാണുന്ന സന്ധ്യ മറാവി എന്ന വനിത ആദ്യത്തെ വനിതാ പോര്‍ട്ടര്‍ ആണെന്ന് സ്ഥിരീകരീക്കാന് കഴിയില്ല. അവര്‍ക്ക് മുമ്പ് മഞ്ജു ദേവി റെയിൽവേ പോര്‍ട്ടറായി പണിയെടുത്ത് തുടങ്ങിയിരുന്നു എന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ചിത്രത്തിലെ സ്ത്രീ ആദ്യ വനിതാ പോര്‍ട്ടറാണ് എന്ന പ്രചരണം തെറ്റ്… സത്യമിതാണ്…
Fact Check By: Vasuki SResult: False
