റോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ജനസാഗരം—ചിത്രം കുംഭമേളയില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ദേശീയം | National

പ്രയാഗ് രാജില്‍ കുംഭമേളയ്ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല ലോകത്ത് പലയിടത്ത് നിന്നും കോടി കണക്കിന് ഭക്തരാണ് വന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തിയ ജനസാഗരത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

ഒരു മണല്‍ത്തരി ഇട്ടാല്‍ താഴെ വീഴില്ല എന്ന് അതിശയോക്തി പറയാവുന്ന തരത്തില്‍ ഒരു റോഡ് മുഴുവന്‍ നിറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ജനസാഗരത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കുംഭമേളയ്ക്കെത്തിയ ഭക്തരാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ ഈ ചിത്രത്തിന് കുംഭമേളയുമായോ അല്ലെങ്കില്‍ ഉത്തര്‍പ്രദേശുമായോ തന്നെ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തിയ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഓഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ 2023 ജൂണ്‍ 20 നു നടന്ന രഥയാത്രയില്‍ നിന്നുള്ള ദൃശ്യമാണിത്. കുംഭമേളയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.  

നവീന്‍ പട്നായിക് ഓഡിഷ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന രഥയാത്ര ആയതിനാല്‍ അദ്ദേഹം തന്‍റെ X ഹാന്‍റിലില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

എ‌എന്‍‌ഐ ന്യൂസ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ജഗന്നാഥ രഥയാത്രയുടെ വീഡിയോയില്‍ ഇതേ ദൃശ്യം കാണാം.

2023 ജൂണ്‍ 20 ന് ഓഡിഷയിലെ പുരിയില്‍ നടന്ന രഥയാത്രയില്‍ നിന്നുള്ള ചിത്രമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

റോഡിലൂടെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ് മുന്നോട്ടു നീങ്ങുന്ന ദൃശ്യം കുംഭമേളയില്‍ നിന്നുള്ളതല്ല. 2023 ജൂണ്‍ 20 ന് ഓഡിഷ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നടന്ന രഥയാത്രയില്‍ നിന്നുള്ള ചിത്രമാണിത്, കുംഭമേളയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:titleറോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ജനസാഗരം—ചിത്രം കുംഭമേളയില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ… here

Written By: Vasuki S  

Result: False