ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

അന്തര്‍ദേശീയം | International

ബംഗ്ലാദേശിൽ മുസ്ലിങ്ങൾ ഒരു ഹൈന്ദവ ക്ഷേത്രം അടിച്ചു തകർക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം വീഡിയോയിൽ മുസ്ലിം വേഷം ധരിച്ച യുവാക്കൾ ആയുധങ്ങൾ കൊണ്ട് ഒരു മണ്ഡപം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് ബംഗ്ലാദേശിലെ ഹൈന്ദവ ക്ഷേത്രമാണെന്നും മുസ്ലീങ്ങൾ തകർക്കുകയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ബംഗ്ലാദേശിലെ ഒരു അമ്പലം പൊളിക്കൽ ചടങ്ങാണ്. കേരളത്തിലടക്കം ഇന്ത്യയിൽ ജോലി ചെയ്യുന്ന പല ബംഗ്ലാദേശികളുടെയും അവരുടെ നാട്ടിലെ തനി സ്വഭാവമാണിത്.

ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.

അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.

ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്ക്ക് കാണാന്‍ കഴിയും.( upa mafia)

ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.

പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.

ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.

ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.

സംഘികളെ വിമര്ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.

മോദിയെ വിമര്ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്ത്തിപ്പെടുത്തുവാന്‍ നോക്കും.

ഒരര്ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.

പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.

കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്….!!.” 

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതൊന്നും അമ്പലം തകർക്കുന്ന ദൃശ്യങ്ങൾ അല്ല ഇതൊന്നും അന്വേഷണത്തിൽ വ്യക്തമായി.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2024 ഓഗസ്റ്റ് 24 ന് ഇതേ ദൃശ്യങ്ങളുടെ ദൈര്‍ഘ്യമുള്ള പതിപ്പ് പോസ്റ്റു ചെയ്ത ഒരു യുട്യൂബ് ചാനല്‍ ലഭിച്ചു. 

ബംഗ്ലാദേശിലെ സിറാജ് ഗഞ്ചിൽ കാസിപൂരിലുള്ള അലി പഗ്ലയുടെ മുസ്ലിം ആരാധനാലയം തകര്‍ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് ബംഗ്ലാ ഭാഷയില്‍ കൊടുത്തിരിക്കുന്ന വിവരണം.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പല ബംഗ്ലാ മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിട്ടുണ്ട് എന്ന് കാണാന്‍ സാധിച്ചു. 2024 ഓഗസ്റ്റ് 29 നായിരുന്നു സംഭവം. 

വാര്‍ത്തയനുസരിച്ച് കാസിപൂരിനടുത്ത് അലി പഗ്‍ലയുടെ ആരാധനാലയം തകര്‍ക്കുന്ന മറ്റൊരു വിഭാഗം മുസ്ലിങ്ങളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ കാണുന്ന കെട്ടിടം അമ്പലമല്ല, അലി പഗ്‍ലയെന്ന മതനേതാവിന്‍റെ സ്മാരകമാണ്. ആരാധനാലയത്തിലെ ശവകുടീരം മുസ്ലിം വേഷധാരികള്‍ തന്നെയാണ് തകര്‍ക്കുന്നതെന്ന് ചില വീഡിയോകളില്‍ കാണാം. ഇരുവിഭാഗങ്ങളും തമ്മിലെ തര്‍ക്കമാണ് അതിക്രമങ്ങളിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അമ്പലം പൊളിക്കുന്നതിന്‍റെതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഷാല്‍ഗ്രാമിലെ ജെയിം പള്ളിയിലെ ഇമാമിന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിശ്വാസികള്‍ മന്‍സൂം നഗറിലെ അലി പഗ്‍ലയുടെ സ്മാരകം തകര്‍ത്തതായാണ് വാര്‍ത്തകള്‍ പറയുന്നത്. അതിക്രമത്തിന് നേതൃത്വം നല്‍കിയ ഇമാമിനെ പിന്നീട് പള്ളിയില്‍നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നിഗമനം 

വീഡിയോ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹൈന്ദവ ക്ഷേത്രം തകര്‍ക്കുന്നതിന്‍റെതല്ല. ബംഗ്ലാദേശിലെ സിറാജ് ഗഞ്ചിൽ കാസിപൂരിലുള്ള മുസ്ലിം ആരാധനാലയത്തിലെ അലി പഗ്ല എന്ന മതനേതാവിന്‍റെ കുടീരം ഒരു വിഭാഗം മുസ്ലിങ്ങള്‍ തന്നെ തകര്‍ക്കുന്ന ദൃശ്യങ്ങളാണിത്. ഹൈന്ദവ ക്ഷേത്രവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

Written By: Vasuki S  

Result: False