
ഫെബ്രുവരി 23 ന് ദുബായിൽ ഐസിസി ചാംപ്യൻസ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഈ മത്സരത്തിൽ നിന്നുള്ളതെന്ന പേരിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റാൻഡിൽ നിന്ന് വിരാട് കോഹ്ലിയെ സെഞ്ച്വറി പൂർത്തിയാക്കാൻ ആംഗ്യം കാണിക്കുന്നത് കാണാം. തുടര്‍ന്ന് പാക്കിസ്ഥാൻ പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നതിനുമുമ്പ് തടയാൻ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്‍റ്സ് ഊരിപോകുന്നത് കാണാം. രോഹിത് ശർമ്മയും ഗൗതം ഗംഭീറും കോലിയുടെ സെഞ്ച്വറിയെ അഭിനന്ദിക്കുന്നതാണ് തുടര്‍ന്ന് കാണുന്നത്.
വിരാട് കോഹ്ലി സെഞ്ച്വറി നേടുന്നത് തടയാൻ ശ്രമിച്ച ഫീൽഡറുടെ പാന്‍റ്സ് ഊരിപ്പോകുന്ന ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഇംഗ്ലിഷിലുള്ള വിവരണം ഇങ്ങനെ: “Virat Kohli’s last shot got down the pants of the Pakistani fielder. Watch carefully ”
എന്നാല്‍ തെറ്റായ വിവരണമാണ് ഇതെന്നും പല ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു നിര്‍മ്മിച്ച വീഡിയോ ആണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
One Cricket എന്ന വെബ്സൈറ്റ് 2024 നവംബർ 18 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിഡിയോ ദൃശ്യത്തിലേത് പോലുള്ള ഒരു ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി–20യിൽ അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാൻ പേസർ ജഹാൻദാദ് ഖാൻ പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പാന്‍റ്സ് താഴേയ്ക്ക് ഊരിമാറി എന്ന് റിപ്പോർട്ടിലുണ്ട്. യഥാര്‍ത്ഥ വീഡിയോ താഴെ കാണാം. അതായത് ഇന്ത്യയുമായുള്ള മത്സരമായിരുന്നില്ല ഇതെന്ന് വ്യക്തം.
ഷഹീൻ അഫ്രീദിയുടെ പന്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്ലൈസ് ചെയ്യുന്നതും അത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ജഹാൻദാദ് ഫീൽഡിന് കുറുകെ ഓടുന്നതും വിഡിയോയിൽ കാണാം. പന്ത് കയറിന് കടക്കാതിരിക്കാൻ ഡൈവ് ചെയ്യുന്നതിനിടെയാണ്, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്‍റ്സ് താഴേയ്ക്ക് ഊരിപ്പോയത്.
വൈറല്‍ വീഡിയോയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരുടെ ജേഴ്സികള്‍ ഓരോ ദൃശ്യങ്ങളിലും വ്യത്യസ്തമാണ്. ആദ്യ ദൃശ്യങ്ങളിൽ ബൗളർ ഇളം പച്ച നിറത്തിലും അടുത്തതിൽ ഫീൽഡർമാർ കടും പച്ച നിറത്തിലുമുള്ള ജേഴ്‌സിയാണ് ധരിച്ചിട്ടുള്ളത്. അതിനാല്‍ ദൃശ്യങ്ങള്‍ ദുബായിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയില്‍ നിന്നുള്ളതാകാന്‍ സാധ്യതയില്ല. ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ലഭിച്ച ഐസിസിയുടെ ഫെയ്‌സ്ബുക് അക്കൗണ്ടിൽ ഫെബ്രുവരി 23-ന് വിരാട് കോഹ്ലിയുടെ മാജിക് വിജയത്തിന്‍റെ ഭാഗങ്ങള്‍ നല്‍കിയിട്ടുണ്ട്.
വൈറല്‍ വീഡിയോയിലേത് പോലെ യാതൊരു ഫീല്‍ഡിംഗ് ആക്ഷനുകളും ഇതിലില്ല എന്നതാണ് വാസ്തവം.
ക്രിക്കറ്റ് മത്സരത്തിന്‍റെ രണ്ടു വീഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോ രണ്ടു വ്യത്യസ്ത ക്രിക്കറ്റ് മത്സരങ്ങളുടെ ദൃശ്യങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. ദുബായിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയില്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടുന്നത് തടയാൻ ശ്രമിച്ച പാകിസ്ഥാന്‍ ഫീൽഡറുടെ പാന്‍റ്സ് ഊരിപ്പോകുന്ന ദൃശ്യങ്ങളാണിത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:മത്സരത്തിനിടെകോഹ്ലിയുടെ ബോള്‍ തടയാന്‍ ശ്രമിച്ച പാക് ക്രിക്കറ്റ് കളിക്കാരന്‍റെ പാന്‍റ്സ് ഊരിപ്പോയി എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…
Written By: Vasuki SResult: Misleading


