മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ‘യോഗി പോലീസിൻ്റെ ആക്ഷൻ’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യ പ്രദേശിലെ 10 കൊല്ലം പഴയ വീഡിയോ  

False Social

മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ഉത്തർ പ്രദേശ് പോലീസിൻ്റെ നടപടി കാണിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ചിലരെ പരസ്യമായി മർദിക്കുന്നതായി  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മയക്കുമരുന്ന് വിൽപനക്കാർക്ക് ഉത്തർപ്രദേശ് സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി എല്ലാ സംസ്ഥാക്കാരും പ്രത്യേകിച്ച് കേരളത്തിലും തുടങ്ങിയാൽ നന്നായേനെ 🫢🤣🤣”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ ABP ന്യുസിൻ്റെ  യുട്യൂബ് ചാനലിൽ ലഭിച്ചു. വീഡിയോ നമുക്ക് താഴെ കാണാം.

Archived

ഈ വീഡിയോ ABP ന്യൂസ് പോസ്റ്റ് ചെയ്തത് മെയ് 29, 2015നാണ്. സംഭവം മധ്യ പ്രദേശിലെ ഇൻഡോറിലേതാണ്. ഇവിടെ സംശയമുള്ളവരെയും, വാറണ്ട് ഇറങ്ങിയ പ്രതികളെയും നടുറോട്ടിൽ വെച്ച് മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ്. ഇതിനെ കുറിച്ച് ആജ് തക് അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഒരു വാർത്തയിൽ പറയുന്നുണ്ട്. കത്തി വെച്ച് കുത്തി എന്ന സംശയമുള്ള ചിലരെ ഇൻഡോർ പോലീസ് നടുറോട്ടിൽ മർദിക്കുന്നു.

Archived

യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് 19 മാർച്ച് 2017നാണ്. അതായത് ഈ സംഭവം കഴിഞ്ഞതിന് ഏകദേശം 2 വർഷം ശേഷം. 

 നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഉത്തർ പ്രദേശ് പോലീസിൻ്റെ മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 2015ൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ‘യോഗി പോലീസിൻ്റെ ആക്ഷൻ’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യ പ്രദേശിലെ 10 കൊല്ലം പഴയ വീഡിയോ

Fact Check By: K. Mukundan 

Result: False