ഗുജറാത്തിൽ താമരക്ക് മാത്രം വോട്ട് വിഴുന്നു എന്ന തകരാർ മൂലം 138 വോട്ടിംഗ്‌ മെഷീനുകൾ പിടികൂടിയോ…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“സംഘികൾ തന്തയില്ലാത്ത പണിതുടങ്ങി ജനാധിപത്യം തച്ചുടക്കാൻ മാക്സിമം ഷെയർ…..” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 2019 ഏപ്രില്‍ 3  മുതല്‍ മൈഥിലി നായര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിന് ലഭിചിരിക്കുന്നത് 442 ഷെയറുകളാണ്. പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ മുകളിൽ മൂന്നു സ്ക്രീൻഷോട്ടുകൾ നല്‍കിട്ടുണ്ട്. താഴെ വാചകവും എഴുതിയിട്ടുണ്ട്. ഇതൊരു ഗുജറാത്തി ചാനല്‍ സംപ്രേക്ഷണം ചെയ്ത ബ്രെക്കിങ് ന്യൂസിന്‍റെ ചിത്രങ്ങള്‍ ആണ് കാണുന്നത്. ഗുജറാത്തിയില്‍ എഴുതിയത് ഇപ്രകാരം: 138 മെഷീനുകളില്‍ ക്രമക്കേട്, സുരേന്ദ്രനഗരില്‍ വിവിപെറ്റ് മെഷീനുകളിലാണ് ക്രമക്കേട്, എല്ലാ ,മെഷീനുകള്‍ ബാങ്കളൂരിലുള്ള കമ്പനിയില്‍ തിരിച്ചയച്ചു. ചിത്രത്തില്‍ നല്‍കിയ വാചകം ഇപ്രകാരം: ഗുജറാത്തില്‍ താമരക്ക് മാത്രം വോട്ട് വിഴുന്ന 138 തെരഞ്ഞെടുപ്പ് യന്ത്രങ്ങൾ പിടികൂടി. വിവരം പുറത്ത് അറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമായി മെഷീനുകള്‍ നീക്കം ചെയ്തു. സുരേന്ദ്രനഗര്‍ മണ്ഡലത്തിലെ വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

എന്നാല്‍ തിയതിയും മുഴുവന്‍ വിവരങ്ങളും നല്‍കാത്ത ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങൾ  വസ്തുതാപരമായി ശരിയാണോ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഈ പോസ്റ്റില്‍ പറയുന്ന തരത്തില്‍ ഏതെങ്കിലും വാര്‍ത്ത‍ പ്രമുഖ മാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു നോക്കി. പക്ഷെ ഇതേ പോലെ ഒരു വാര്‍ത്ത‍ ഈയിടെയൊന്നും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽ പെട്ടില്ല. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ മാസം 23 നാണ്. അതിനാല്‍ ഞങ്ങള്‍ കഴിഞ്ഞ 2-3 മാസം മുമ്പുമുതല്‍ ഇന്ന് വരെ ഇത് പോലെയുള്ള വാര്‍ത്ത‍ ഓണ്‍ലൈന്‍ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കി. ഈ വാ൪ത്തയോട്  യോജിക്കുന്ന ഒരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഗുജറാത്തും പോളിംഗ് മെഷീന്‍ ക്രമക്കേടും സംബന്ധിച്ച് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ അടുത്തകാലത്തു പ്രസിദ്ധികരിച്ച വെറും ഒരു ലേഖനമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. ഗുജറാത്തില്‍ ക്രമക്കേടിനെ തുടർന്ന് 800 ഈവിഎമും 1533 വിവിപാറ്റും മാറ്റിവെച്ചു. 2019 ഏപ്രില്‍ 24 ന് പ്രസിദ്ധികരിച്ച ഈ വാ൪ത്തയുടേ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്:

ഈ മെഷീനുകള്‍‍ മാറ്റിയത്  ഏതു ബട്ടൺ അമർത്തിയാലും താമരക്ക് വോട്ടു  വിഴുന്നുവെന്ന പരാതിയെ തുടർന്നല്ല പക്ഷെ കണക്ഷന്‍ പ്രശ്നങ്ങളും സെൻസർ കേടായതിനാല്‍ ആയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി എന്ന് റിപ്പോര്‍ട്ടില്‍ അറിക്കുന്നു. ഈ വാര്‍ത്ത‍ പോസ്റ്റ്‌ പ്രസിദ്ധികരിച്ചതിനു ശേഷമാണ് പുറത്ത് വന്നത് അതിനാല്‍ ഈ വാ൪ത്തയും പോസ്റ്റുമായി ഒരു ബന്ധവുമില്ല. ഇത് അല്ലാതെ വേരെയൊരു വാര്‍ത്ത‍യും ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. പഴേ വാര്‍ത്ത‍ക്കള്‍ പരിശോധിച്ചപ്പോള്‍ ഇത് പോലെയൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു.

ETV News Gujarati എന്ന ചാനലാണ്‌ ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. ഗുജറാത്ത്‌ നിയമസഭ തെരഞ്ഞെടുപ്പിനായി സുരേന്ദ്ര നഗറില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച 138 വിവിപാറ്റ് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മാറ്റി. ഈ വാര്‍ത്ത‍ 25 ഒക്ടോബര്‍ 2017 നാണ് പ്രസിദ്ധികരിച്ചത്. ഈ വാ൪ത്തയില്‍ ക്രമക്കേട് എന്തായിരുന്നു എന്ന് വിശദീകരിച്ചിട്ടില്ല. പക്ഷെ വോട്ട് രേഖപ്പെടുത്തൽ ആരംഭിക്കുന്നതിന് മുമ്പേയാണ് ക്രമക്കേട് കണ്ടെത്തിയത് . ക്രമക്കേടുള്ള യന്ത്രങ്ങള്‍ ബംഗ്ലോരില്‍ തിരിച്ച് അയക്കുകയുണ്ടായി. അതിനാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപനങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് പരിശോധനയില്‍ വ്യക്തമായി. വാര്‍ത്ത‍ രണ്ട് കൊല്ലം പഴക്കമുള്ളതാണ്. വിവിപ്പാറ്റ് മെഷീനിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടര്‍ വെരിഫയെബല്‍ പേപ്പര്‍ ഓഡിറ്റ്‌ ട്രേല്‍ എന്ന വിവിപാറ്റ് വോട്ടര്‍ വോട്ട് നല്‍കിയ സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് ചിന്ഹം പ്രിന്റ്‌ ചെയുന്ന പണിയാണ് ചെയുന്നത്. പ്രിന്റ്‌ ചെയ്ത കടലാസില്‍ നമ്മള്‍ ഏതു ചിഹ്നതിനു നേരെയാണ് ബട്ടണ്‍ അമർത്തിയത്  ആ ചിന്ഹം തന്നെയാണ്‌ എന്ന് നോക്കി വോട്ടര്‍ മാര്‍ക്ക് ഉറപ്പിക്കാനുള്ള ഒരു സംവിധാനമാണ് വിവിപാറ്റ്. ഇതില്‍ ക്രമക്കേട് ചെയ്ത് ഒരു ചിഹ്നത്തിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റൊരു ചിഹ്നത്തിലേയ്ക്ക് വോട്ട് പോകുന്ന നിലയിൽ ക്രമക്കേട് ചെയ്യാൻ‍ സാധിക്കില്ല.

The Indian ExpressArchived Link
FirstpostArchived Link
Hindustan TimesArchived Link
Expose KhabarArchived Link

നിഗമനം

ഈ വാര്‍ത്ത‍ പൂർണ്ണമായും വ്യാജമാണ്. സംഭവം രണ്ടു കൊല്ലം പഴയതാണ്. ഗുജറാത്ത്‌ അസംബ്ലി തെരെഞ്ഞെടുപ്പിന്‍റെ മുമ്പേ 138 വിവിപാറ്റ് മെഷീനുകൾ ക്രമക്കേടിനെ തുടർന്ന് മാറ്റുകയുണ്ടായി. ക്രമക്കേട് വിവിപാറ്റ് മെഷീനിൽ ആയിരുന്നു അതിനാല്‍ എല്ലാ വോട്ട് താമരക്ക് ലഭിക്കാനായി ക്രമക്കേട് നടത്താനാകില്ല.

Avatar

Title:ഗുജറാത്തിൽ താമരക്ക് മാത്രം വോട്ട് വിഴുന്നു എന്ന തകരാർ മൂലം 138 വോട്ടിംഗ്‌ മെഷീനുകൾ പിടികൂടിയോ…?

Fact Check By: Harish Nair 

Result: False