ഡാരന്‍ സാമിയും ജാവേദ്‌ അഫ്രിദിയും കുട്ടികാലമുതല്‍ ആത്മാര്‍ത്ഥ സുഹുര്തുക്കലാണോ…?

അന്തർദേശിയ൦

വിവരണം

Archived Link

“ആത്മാര്‍ത്ഥ സൌഹൃദത്തിന്‌ ജാതി ഇല്ല, മതം ഇല്ല, നിറം ഇല്ല ????” എന്ന വാചകതോടൊപ്പം ഒരു ചിത്രം One Zip Media എന്ന ഫെസ്ബൂക്ക് പേജ് 2019 മെയ്‌ 8 ന് രണ്ട ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചിരുന്നു. മുകളിൽ നല്‍കിയ ചിത്രത്തില്‍ ഒരു കറുത്ത നിറമുള്ള കുട്ടി ഒരു വെളുത്ത നിറമുള്ള കുട്ടിയുടെ ഒപ്പം തോളത്ത് കൈ വെച്ചു നില്കുകയാണ്.  താഴെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്‌ ടീം നായകനായ ഡാരന്‍ സാമിയുടെയും പാകിസ്ഥാനി വ്യവസായിയായ ജാവേദ്‌ അഫ്രിദിയുടെയും ചിത്രമാണ് നല്‍കിരിക്കുന്നത്. ഒരേ രിതിയില്‍ പോസ് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ കണ്ടാല്‍ കുട്ടികാലത്തെ സൗഹൃദം ഇത് വരെ നിലനിര്‍ത്തിയവരാണ് ഇരുവരും എന്ന ധാരണയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ മുകളിൽ നല്‍കിയ ചിത്രത്തിന് താഴെ നല്‍കിയ ചിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഡാരന്‍ സാമിയും ജാവേദ്‌ അഫ്രിദിയും കൂട്ടികാലം മുതല്‍ സുഹൃത്തുക്കളാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഡാരന്‍ സാമിയുടെ ജനനം 1983 20 ഡിസംബര്‍  ന് സൈന്റ്റ്‌ ലുസിയ എന്ന ദ്വീപിലായിരുന്നു. അദ്ദേഹം അവിടെയാണ് ജനിച്ചു വളർന്നത്. പിന്നീട് ക്രിക്കറ്റിലൂടെ ലോകപ്രശസ്ത നേടിയതാണ് ഡാരന്‍ സാമി. ജാവേദ് അഫ്രിദി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ഷാഹിദ് അഫ്രിദിയുടെ ബന്ധുവാണ്. അദേഹത്തിന്‍റെ ജനനം1985  ഓഗസ്റ്റ്‌ 14 ന് പാകിസ്ഥാനിൽ ഖൈബര്‍ സംസ്ഥാനത്തില്‍ ബാര എന്ന നഗരത്തില്‍ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പാകിസ്ഥാനിലെ പെഷാവറില്‍ പൂർത്തിയാക്കിയതിനു ശേഷം അദേഹം ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കനോമിക്സ് ആന്‍ഡ്‌ പൊളിറ്റിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിലൂടെ ഗ്ലോബല്‍ മാനേജുമെന്റിൽ  മാസ്റ്റേഴ്സ് ഡിഗ്രി നേടി. അദേഹം ഹായര്‍ (Haeir) പാക്കിസ്ഥാന്‍ എന്ന സ്ഥാപനത്തിന്‍റെ സി.ഇ.ഒ. ആണ്. അദേഹം പെഷാവര്‍ ജലമി എന്ന ക്രിക്കറ്റ്‌ ടീമിന്റെ ഉടമയാണ്. ഈ ടീം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് കളിക്കുന്നത്. ഈ ടീമിന്റെ നായകനാണ് ഡാരന്‍ സാമി. ഇക്കൊല്ലത്തെ പിഎസ്എല്ലിൽ കളിയ്ക്കാന്‍ എത്തിയപ്പോള്‍ ഈ ചിത്രം ട്വീറ്റ് ചെയതിട്ടുണ്ടായിരുന്നു. 2019  ഫെബ്രുവരി5 ന് ഡാരന്‍ സാമി ചെയ്ത ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

മുകളിൽ നല്‍കിയ ചിത്രം 2016 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ ഫോട്ടോയുടെ reverse image search നടത്തിയപ്പോള്‍ 2016ല്‍ ഈ ചിത്രം ഉപയോഗിച്ച പ്രസിദ്ധികരിച്ച ഒരു ട്വീറ്റ് ലഭിച്ചു.

https://twitter.com/sideeque96/status/724423075933114368

പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവർത്തകൻ  പരിഹാസരൂപേണ ഈ രണ്ട് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരുപക്ഷേ  ഈ താമശയെ വസ്തുതയാണെന്ന് തെറ്റിദ്ധരിച്ച് ഇങ്ങനെ പ്രചരണം തുടങ്ങിയതാകാൻ സാധ്യതയുണ്ട്. പാകിസ്ഥാനി മാധ്യമപ്രവർത്തകൻ  എഹതെശാം ഉൽ ഹക്ക് ചെയ്ത ആ ട്വീറ്റ് താഴെ നല്കിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും #10yearschallenge എന്ന ടാഗ് ലൈനുമായി പരിഹാസത്തിനു വേണ്ടി നിർമ്മിച്ചതാണ്.

മുകളിലുള്ള രണ്ട് കുട്ടികൾ – ഡാരന്‍ സാമിയും ജാവേദ്‌ അഫ്രിടിയും അല്ല എന്നു വ്യക്തമാണ്.

നിഗമനം

ചിത്രത്തില്‍ കാണിക്കുന്ന രണ്ട് കുട്ടികൾ ഡാരന്‍ സാമിയും പാക്കിസ്ഥാന്‍ വ്യവസായി ജാവേദ് അഫ്രിദിയുമല്ല. ഈ രണ്ട് ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല  . അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഡാരന്‍ സാമിയും ജാവേദ്‌ അഫ്രിദിയും കുട്ടികാലമുതല്‍ ആത്മാര്‍ത്ഥ സുഹുര്തുക്കലാണോ…?

Fact Check By: Harish Nair 

Result: False