
മഹാരാഷ്ട്രയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചവരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ഓവര്‍ ബ്രിഡ്ജിനു താഴെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലരെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുന്നതും ആക്രോശിക്കുന്നതും കാണാം. ഇതിനിടയില്‍ പൊലീസുകാര്‍ നടക്കുന്നതും കാണുന്നുണ്ട്. പാകിസ്ഥാന് അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയവരെ മഹാരാഷ്ട്രയില്‍ കൈകാര്യം ചെയ്യുഉന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവർക്ക് മഹാരാഷ്ട്രയിൽ നാട്ടുകാരുടെ സ്വീകരണം”
എന്നാല്‍ വീഡിയോ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം ഉയര്‍ത്തി പ്രകടനം നടത്തിയവരുടേതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പലസ്തീന് അനുകൂല സമരത്തിന്റെതാണ് വീഡിയോ.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പൂനെയില്‍ നിന്നുള്ളതെന്ന് കരുതുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ 2025 മെയ് 11 ന് ഇതേ വീഡിയോ പങ്കുവച്ചിരിക്കുന്നത് കണ്ടു. ‘പൂനെയില്‍ പലസ്തീന് അനുകൂല പ്രതിഷേധക്കാര്‍ ആക്രമിക്കപ്പെട്ടു’ എന്ന അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്.
https://www.instagram.com/reel/DJgeF-NyU6G/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
കാര്‍വെ നഗറിനു സമീപമുള്ള ഡോമിനോസ് പിസ ഔട്ട്ലെറ്റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ‘ഇന്ത്യന്‍ പീപ്പിള്‍സ് ഇന്‍ സോളിഡാരിറ്റി വിത്ത് പാലസ്തീന്’, ‘ബിഡിഎസ്’ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പൂനെയിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ ആക്രമിക്കപ്പെട്ടു
“പുണെ: പലസ്തീനിനെ പിന്തുണച്ച് പ്രകടനം നടത്തിയ വിദ്യാർത്ഥി, യുവജന പ്രവർത്തകർക്ക് നേരെ കാർവെനഗറിൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യൻ പീപ്പിൾസ് ഇൻ സോളിഡാരിറ്റി വിത്ത് പാലസ്തീൻ, ബിഡിഎസ് ഇന്ത്യ എന്നീ സംഘടനകളുമായി ബന്ധമുള്ള പ്രതിഷേധക്കാരാണ് ഇവർ.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിക്കുകയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളെ ബഹിഷ്കരിക്കാൻ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തു, പ്രത്യേകിച്ച് ഡൊമിനോസ് പിസ്സയുടെ പേര്. ഇന്നലെ വൈകുന്നേരം നടന്ന സംഭവം പ്രദേശത്ത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു. ആക്രമണത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.”
സംഭവത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ലഭ്യമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപിക്കാരും പലസ്തീന് അനുകൂല പ്രകടനം നടത്തിയ ബിഡിഎസ്(Boycott, Divestment and Sanctiosn) എന്ന സംഘടനയുടെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം നടന്നത്.
പ്രതിഷേധകര്‍ ‘ഹമാസ് അനുകൂല’ ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ബിജെപിക്കാര്‍ മര്‍ദ്ദിച്ചത്. ഇരു വിഭാഗവും മാല്‍വാഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. ബിജെപി നേതാവ് മഹേഷ് പവാലെയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പവാലെയുടെ പരാതിയില്‍ ബിഡിഎസിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് സംഭാജി കാദം അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.
സമാന വാര്‍ത്ത മറ്റ് മാധ്യമങ്ങളും കൊടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ചു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ഇത് പാകിസ്ഥാന് അനുകൂല പ്രതിഷേധമാണെന്നും പാകിസ്ഥാനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചെന്നും പരാമര്‍ശമില്ല. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ മാത്രമാണ് ഇങ്ങനെ വിവരണവുമായി വീഡിയോ പ്രചരിക്കുന്നത്. ആരോപണം നിഷേധിച്ചുകൊണ്ട് ബിഡിഎസ് ഇന്ത്യ പ്രസ്താവന നല്‍കിയിരുന്നു.
ബിഡിഎസിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത ‘ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് പലസ്തീന്’ എന്ന സംഘടന നല്കിയ വിശദീകരണം ഉള്‍പ്പെടുത്തി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെയ് 10ന് ബിഡിഎസ് ഇന്ത്യ രാജ്യവ്യാപകമായി ഡോമിനോസ് പിസ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. ഇസ്രയേലുമായി പങ്കാളിത്തമുള്ള സ്ഥാപനങ്ങളെ ബഹിഷ്ക്കരിക്കുന്ന നടപടിയായാണ് ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, പൂനെ, വിശാഖപട്ടണം, പട്ന, വിജയവാഡ തുടങ്ങിയ 33 നഗരങ്ങളില്‍ പ്രതിഷേധം നടത്തിയത്.
നിഗമനം
പാക് അനുകൂല പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചവരെ മഹാരാഷ്ട്രയില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് പാലസ്തിന് അനുകൂല പ്രകടനം നടത്തിയവര്‍ക്ക് നേരെ എതിര്‍കക്ഷികള്‍ ആക്രോശിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നതാണ്. ഇന്ത്യ-പാക് സംഘര്‍ഷവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാക് അനുകൂല പ്രകടനം നടത്തിയവരെ മഹാരാഷ്ട്രയില്‍ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
