പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണോ ഇത്?

രാഷ്ട്രീയം | Politics

വിവരണം

പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മോര്‍ച്ച നേതാവിന്‍റെ മകള്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്‌ണു പുന്നാട് എന്ന വ്യക്തി മെയ് 9നാണ് ഇത്തരമൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. 6,000ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചു കഴിഞ്ഞു.

എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം മലപ്പുറം ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയുടേത് തന്നെയാണോ. സത്യമെന്തെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം പാര്‍ട്ടിയുടെ പേരാണ് ന്യൂനപക്ഷ മോര്‍ച്ച എന്നത്. എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് മലപ്പുറത്ത് അക്ബര്‍ അലി എന്ന് പേരുള്ള ഒരു നേതാവ് ഇല്ലെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്. മാത്രമല്ല ഈ പേരിനോട് സാമ്യമുള്ള മറ്റൊരു ബിജെപി നേതാവ് അലി അക്ബറാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകളുടെ പേര് അലീനയെന്നുമാണ്. മാത്രമല്ല അലീനയുടെ വിവാഹം കഴിഞ്ഞ വര്‍ഷം (2018) കഴിഞ്ഞിരുന്നു. ഏരെ പ്രശംസകള്‍ സമൂഹമാധ്യമങ്ങളില്‍ ലഭിച്ച ലളിതമായ വിവാഹമായിരുന്നു അത്.

Archived

അതെസമയം അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ (അഡള്‍ട്ട് സ്റ്റാര്‍) അഡ സാഞ്ചസിന്‍റെ (Ada Sanchez) ചിത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നതാണ് വാസ്‌തവം. 2015ല്‍ ഒരു അമേരിക്കന്‍ പോണ്‍ സൈറ്റിന് വേണ്ടി അഡ സഞ്ചാസ് അഭിനയിച്ച ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ടുളാണ് മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി എന്ന പേരില്‍ തെറ്റദ്ധരിപ്പിക്കാന്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിസ്ഥാന രഹിതമായ വിവരങ്ങള്‍ അതുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുമാത്രമാണ് പോസ്റ്റിന്‍റെ ലക്ഷ്യമെന്നും വ്യക്തമാണ്. മാത്രമല്ല മുന്‍പും വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും WWE റസിലിങ് താരം ട്രിപ്പിള്‍ എച്ചിന്‍റെ ചിത്രം ഉപയോഗിച്ച് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനാണെന്ന പേരില്‍ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതില്‍ റിപ്പോര്‍ട്ട്   ചെയ്തിരുന്നതാണ്.

നിഗമനം

യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. പോസ്റ്റ് പങ്കുവയ്ക്കുന്നവര്‍ ചെയ്യുന്നവര്‍ പോസ്റ്റിന്‍റെ അധികാരികത പരിശോധിച്ച ശേഷം മാത്രമെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാവു. പോസ്റ്റിലെ മുഴുവന്‍ വിവരങ്ങളും വ്യാജമാണ്.

Avatar

Title:പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണോ ഇത്?

Fact Check By: Harishankar Prasad 

Result: False