
ആക്രമണം നടത്താന്‍ തയ്യാറായ തീവ്രവാദിയെ എന്‍ഐഎ ഡല്‍ഹിയില്‍ പിടികൂടിയെന്ന വാര്‍ത്തയുമായി ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“ദില്ലിയിലും യുപിയിലും എൻഐഎയുടെ മുസ്ലിം ജിഹാദി തീവ്രവാദി വേട്ട.
പിടിച്ചതിലും വലുതായിരിക്കും കേര-അളയിൽ.
******************************************
കടപ്പാട്
അതേ ഇന്നലെ മാത്രം 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്….
ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ _ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ രാത്രി റെയ്ഡ് നടത്തി 16 പേരെ അറസ്റ്റ് ചെയ്തു…
നിങ്ങളും ഞാനും സമാധാനത്തോടെ ഉറങ്ങുമ്പോൾ, തെരുവുകളിലും അയൽപക്കങ്ങളിലും ഇങ്ങനെ ചുറ്റിത്തിരിയുകയായിരുന്നില്ല ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശ്രീ അജിത്ത് ഡോവൽ ജി…..
ഇതിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി, അമ്രോഹ പള്ളിയിൽ നിന്നുള്ള ഒരു മൗലവി, ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി, നിരവധി വെൽഡർമാർ, ഓട്ടോ ഡ്രൈവർമാർ എന്നിവരും ഉൾപ്പെടുന്നു…
ഡൽഹിയിലെ സീലംപൂരിൽ നിന്ന് ഒരു റോക്കറ്റ് ലോഞ്ചർ, 25 കിലോ സ്ഫോടകവസ്തുക്കൾ, 150 ഫോണുകൾ, 300 സിം കാർഡുകൾ, 200 അലാറം ക്ലോക്കുകൾ, നേർത്ത ഇരുമ്പ് പൈപ്പുകൾ, ടൺ കണക്കിന് ആണികൾ എന്നിവ മറ്റ് സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു…. ഇതിനുപുറമെ, 18 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്…
വലിയ വെൽഡിംഗ് മെഷീനുകൾ ഉപയോഗിച്ച് പൈപ്പ് ബോംബുകൾ നിർമ്മിക്കുന്നുണ്ടായിരുന്നു, ആത്മഹത്യാ വെസ്റ്റുകളും ടൈമർ ബോംബുകളും കണ്ടെത്തി, ഓട്ടോ ഡ്രൈവർമാർ സാധനങ്ങൾ എത്തിക്കുന്നതിൽ ഏർപ്പെട്ടിരുന്നു….
ഗുണ്ടാ നേതാവ് മുഫ്തി പറഞ്ഞത് അവരുടെ ഹാൻഡ്‌ലർ ദുബായിലാണെന്നാണ്…
ഇത് വെറും ഒരു കലാപമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ വളരെ നിഷ്കളങ്കനാണ്….
ഇതൊരു യുദ്ധമാണ്….!!
ബുദ്ധിയുള്ളവരായിരിക്കുക, ശ്രദ്ധിക്കുക, ജാഗ്രത പാലിക്കുക….
ലോകം ഒട്ടാകെ പടരുന്ന ഒരുതരം ക്യാൻസർ, അതാണ് പേപ്പട്ടി മതം.
കടപ്പാട്
#IslamicTerrorism “ എന്ന വിവരണത്തോടൊപ്പം എന്‍ഐഎ പിടികൂടിയ തീവ്രവാദി എന്ന തരത്തില്‍ ഒരു ചിത്രം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ ചിത്രം ഫ്രാന്‍സിലെ ഐഎസ് തീവ്രവാദിയുടെതാണെന്നും ഇന്ത്യയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം 2014 മുതൽ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെന്ന് കണ്ടെത്തി.
മാക്സിം ഹൗച്ചാർഡിന് പിന്നാലെ, ജിഹാദിസ്റ്റ് ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്, അല്ലെങ്കിൽ അറബിയിൽ ഡാഇഷ്) ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന പുതിയ വീഡിയോയിൽ മൂന്ന് ഫ്രഞ്ച് പൗരന്മാർ കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന വിവരണത്തോടെ ഇതേ ചിത്രം പല ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫ്രാൻസിൽ നിന്നുള്ള ഐസിസ് അംഗങ്ങളെ കാണിക്കുന്ന വീഡിയോയില്‍ അബു ഒസാമ അൽ-ഫ്രാൻസി, അബു മറിയം അൽ-ഫ്രാൻസി, അബു സൽമാൻ അൽ-ഫ്രാൻസി എന്നിങ്ങനെയാണ് പേരുകൾ. അൽ-ഫ്രാൻസി സൂചിപ്പിക്കുന്നത് പോലെ, അവർ ഫ്രഞ്ചുകാരാണ്, അമേരിക്കൻ സെന്‍റർ ഫോർ മോണിറ്ററിംഗ് ഇസ്ലാമിക സൈറ്റുകൾ ജിഹാദിസ്റ്റ് ഫോറങ്ങളിൽ കണ്ടെത്തിയ ഒരു പുതിയ വീഡിയോയിൽ ഫ്രാൻസിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ഇവര്‍.
” ഭീകരവാദ സംരംഭവുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന”, “കമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കൽ” എന്നീ വിഷയങ്ങളിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇന്നലെ അന്വേഷണം ആരംഭിച്ചു തീവ്രവാദികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആദ്യത്തേത്, 20 വയസ്സുള്ള, ടാർണിൽ നിന്നുള്ളയാളാണെന്ന് വിശ്വസിക്കപ്പെടുന്നു.
പല ഫ്രഞ്ച് മാധ്യമങ്ങളിലും 2014 മുതല്‍ സമാന ചിത്രവുമായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നതുപോലെ ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംറോഹയിലും എൻഐഎ നടത്തിയ റെയ്ഡുകളെക്കുറിച്ച് തിരഞ്ഞപ്പോൾ, 2018 ൽ നിരവധി വെബ്‌സൈറ്റുകളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ചതായി ഞങ്ങൾ കണ്ടെത്തി.
2018 ലെ ബിബിസി, ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, എൻഐഎ യുപി പോലീസിനൊപ്പം ചേർന്ന് ഡൽഹിയിലും യുപിയിലും 17 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ഒരു ഐസിസ് മൊഡ്യൂൾ കണ്ടെത്തുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രവും വിവരണവും പഴയതും ഡൽഹിയുമായി ബന്ധമില്ലാത്തതുമാണ്. അടുത്തിടെ അവിടെ അക്രമ സംഭവങ്ങളൊന്നും നടന്നിട്ടില്ല.
നിഗമനം
ഡല്‍ഹിയില്‍ ആക്രമണം നടത്താനെത്തിയ തീവ്രവാദിയെ എന്‍ഐഎ പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2014 ല്‍ ഫ്രാന്‍സില്‍ ആക്രമണ ഭീഷണി മുഴക്കിയ ഫ്രഞ്ചുകാരനായ ഐഎസ് തീവ്രവാദിയുടെതാണ്. ഡല്‍ഹിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ഭീകരനെന്ന് പ്രചരിപ്പിക്കുന്നത് ഫ്രാന്‍സിലെ ഐഎസ് തീവ്രവാദിയുടെ ചിത്രം
Written By: Vasuki SResult: False
