പശ്ചിമബംഗാളിൽ സന്യാസികളെ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ദേശീയം | National

അമ്പലത്തിലെ കുളിമുറിയിൽ ഒളിക്യാമറ! അത് ലൈവായി കാണുന്ന സ്വാമിജിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചില സന്യാസികളെ ഒരു സംഘം മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്: 

“ അമ്പലത്തിലെ കുളിമുറിയിൽ ഒളിക്യാമറ! അത് ലൈവായി കാണുന്നതോ ?സ്വാമിജിയും!

പിന്നെ ഒന്നുംനോക്കിയില്ല ! ക്യാമറ വെച്ചവനേയും, കണ്ടവനേയും ഭക്തർ നല്ല രൂപത്തിൽ പെരുമാറി…..ആ ആഗ്രഹമങ്ങ് തീർത്തു കൊടുക്കുന്നകാഴ്ച്ച! ”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ടൈംസ് നൗ അവരുടെ യുട്യൂബ് ചാനലിൽ ഈ സംഭവത്തിനെ കുറിച്ചുള്ള വാർത്ത ലഭിച്ചു. 

വാർത്ത പ്രകാരം ഈ വീഡിയോ ജനുവരി 2024ൽ പശ്ചിമബംഗാളിലെ പുരുലിയയിൽ ചില സാധുക്കളെ ഒരു കൂട്ടം ജനങ്ങൾ മർദിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങളാണിത്. ഗംഗ സാഗറിൽ ഗംഗ സ്നാനം ചെയ്യാൻ ബംഗാളിൻ്റെ പുരുലിയയിൽ ഈ സന്യാസികൾ 13 ജനുവരി 2024ന് വന്നിരുന്നു. വാഹനത്തിൽ നിന്ന് ചില പെൺകുട്ടികളോട് ഇവർ ഗംഗ സാഗറിലേക്കുള്ള വഴി ചോദിച്ചപ്പോൾ എന്തോ തെറ്റിദ്ധാരണയുണ്ടായി. പേടിച്ച് ആ പെൺകുട്ടികൾ ഒച്ചയിട്ട് അവിടെയിൽ നിന്ന് ഓടി. ഇവർ ഈ കുട്ടികളെ തട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിച്ച് ജനങ്ങൾ ഇവരെ ആക്രമിച്ചു എന്നാണ് പശ്ചിമബംഗാൾ പോലീസ് ഈ വാർത്തയിൽ പറയുന്നത്.

ഇതേ കാര്യം ഇന്ത്യ ടുഡേയും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ സംഭവത്തിന് ഉത്തർപ്രദേശുമായി യാതൊരു ബന്ധമില്ല.പോസ്റ്റിൽ ലേഡീസ് കുളിമുറിയിൽ ഒളിക്യാമറ കണ്ടുപിടിച്ച സംഭവത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. ഈ സംഭവം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കഴിഞ്ഞ കൊല്ലം മെയ് മാസത്തിൽ നടന്നിട്ടുണ്ട്. മുറാദ്‌നഗർ ഗംഗ കനാലിന് സമീപം ഒരു ക്ഷേത്രമുണ്ട്. ഈ കനാലിൽ ഭക്തർ കുളിക്കുന്നതാണ്. 21 മെയ് 2024ന് കനാലിൽ കുളിച്ചത്തിന് ശേഷം ഒരു സ്ത്രീയും അവരുടെ മകളും ഈ ക്ഷേത്രത്തിലെ കുളിമുറിയിൽ കയറി. അപ്പോഴാണ് ഇവർ ഒരു സിസിടിവി കാമറ കണ്ടുപിടിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത പ്രകാരം ഈ സംഭവത്തെ കുറിച്ച് ക്ഷേത്രത്തിലെ പൂജാരിയോട് ഈ അമ്മയും മോളും ചോദിച്ചപ്പോൾ ഇയാൾ ഇവരെ ആക്ഷേപിച്ചു കൂടാതെ ഭീക്ഷണിപെടുത്തുകയും ചെയ്തു.     

 ആ സ്ത്രീ സംഭവത്തിനെ കുറിച്ച് പോലീസിനെ അറിയിച്ചതിന് ശേഷം മുകേഷ് ഗോസ്വാമി എന്ന ഈ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ IPCയുടെ 354, 354C, 506, 504 എന്നി വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അങ്ങനെ ഈ സംഭവം വ്യത്യസ്തമാണ് ദൃശ്യങ്ങളുടെ യാതൊരു ബന്ധവുമില്ല. ദൃശ്യങ്ങളിൽ കാണുന്ന സംഭവം 2024 ജനുവരിയിൽ ബംഗാളിൽ നടന്നതാണ്.  

നിഗമനം

അമ്പലത്തിലെ കുളിമുറിയിൽ ഒളിക്യാമറ! അത് ലൈവായി കാണുന്ന സ്വാമിജിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗാളിലെ പുരുലിയയിൽ നടന്ന ഒരു വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പശ്ചിമബംഗാളിൽ സന്യാസികളെ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K  

Result: Misleading