ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ മഹരാഷ്ട്രയുടെ പേരിൽ പ്രചരിപ്പിക്കുന്നു  

False Partly False

മഹാരാഷ്ട്ര പ്രതാപ്ഗഢ് ചിൽബിലയിൽ, 10 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിൽ  ശുഭം അഗർവാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കെട്ടി ക്രൂരമായി മർദിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: 

മഹാരാഷ്ട്ര #പ്രതാപ്ഗഢ് ചിൽബിലയിൽ, 10 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിൽ ശുഭം അഗർവാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു, “ഇതിൽ തൃപ്തനാകാതെ അയ്യാൾ അവനെ ഒരു നായ കൂട്ടിൽ പൂട്ടിയിട്ടു” വീഡിയോ വൈറൽ ആയതിനെ തുടർന്ന് പോലീസ് കേസ് തേച്ചു മാച്ച് കളയാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നു കുട്ടിയുടെ കുടുംബം.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. Xൽ 11 ഒക്ടോബർ 2024ന് ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. 

Archived

ഭാരത് സമാചാർ പോസ്റ്റ് ചെയ്ത വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെതാണ്. പ്രതാപ്ഗഢിലെ ചിൽബിലയിൽ ശുഭം അഗ്രവാൾ എന്ന വ്യക്തി 10 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ പോസ്റ്റിൽ കെട്ടി മർദിക്കുന്നതാണ് നാം വീഡിയോയിൽ കാണുന്നത്. പ്രതാപ്ഗഢ് ഉത്തർ പ്രദേശിൽ ഒരു ജില്ലയാണ്. ഈ ജില്ലയുടെ തലസ്ഥാനമാണ് പ്രതാപ്ഗഢ് നഗരമാണ്. 

പ്രതാപ്ഗഢ് മഹാരാഷ്ട്രയിൽ ഒരു കോട്ടയാണ്. മഹാരാഷ്ട്രയിലെ സാത്താര ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയിലാണ് മറാത്ത രാജാവ് ഛത്രപതി ശിവാജിയും ബിജാപുർ രാജ്യത്തിൻ്റെ ജനറൽ അഫ്സൽ ഖാനും തമ്മിൽ യുദ്ധം നടന്നത്.    

ഉത്തർ പ്രദേശ് പോലീസ് ഭാരത് സമാചാരിൻ്റെ പോസ്റ്റിൻ്റെ താഴെ പ്രതികരിച്ചിട്ടുണ്ട്. വൈറൽ വീഡിയോ പഴയതാണെന്നും ഈ വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി ഉന്നത പോലീസ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Archived

നിഗമനം

മഹാരാഷ്ട്ര പ്രതാപ്ഗഢ് ചിൽബിലയിൽ, 10 രൂപ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരിൽ  ശുഭം അഗർവാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഉത്തർ പ്രദേശിലെതാണ്. ഈ സംഭവം ഉത്തർപ്രദേശിലെ പ്രതാപ്ഗഢില്‍ നടന്നതാണ്.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ മഹരാഷ്ട്രയുടെ പേരിൽ പ്രചരിപ്പിക്കുന്നു  

Fact Check By: Mukundan K  

Result: Partly False