ദുർഗ്ഗ നിമഞ്ജനത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം നേപ്പാൾ സർക്കാർ മുസ്ലിങ്ങളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റി എന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം

False അന്തര്‍ദേശിയ൦ | International

ദുർഗ്ഗ നിമഞ്ജനത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം, നേപ്പാൾ സർക്കാർ മുസ്ലിങ്ങളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ജെസിബി ഉപയോഗിച്ച് ഒരു കാർ തകർക്കുന്നത്തിൻ്റെയും വീടുകൾ കത്തിക്കുന്നത്തിൻ്റെയും ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: 

ദുർഗ്ഗ നിമഞ്ജനത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം, നേപ്പാൾ സർക്കാർ അനധികൃത ഇസ്ലാ&മിക ജിഹാ&₹ദികളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റാൻ തുടങ്ങി… അതിനിടെ, കോപാകുലരായ GEN Z  യുവാക്കൾ പ്രതികാരമായി ഒരു മു&&സ്ലിം പള്ളിക്ക് തീയിട്ടു…GEN Z അടിപൊളി ആണേ ” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. നവരാത്രി തുടങ്ങുന്നതിന് 6 ദിവസം മുൻപ് അതായത് 16 സെപ്റ്റംബർ 2025ന് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 9 സെപ്റ്റംബർ 2025ന് നേപ്പാളിൽ നടന്ന GenZ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് എന്ന് അടികുറിപ്പിൽ പറയുന്നുണ്ട്.  

പോസ്റ്റ് കാണാൻ – Instagram |Archived

മറ്റു രണ്ട് ദൃശ്യങ്ങളും നേപ്പാളിൽ പ്രതിഷേധങ്ങളുടെ ഇടയിൽ ബിർഗഞ്ചിൽ നടന്ന സംഭവങ്ങളുടെതാണ്. ആദ്യത്തെ ദൃശ്യങ്ങൾ നേപ്പാളിലെ ബിർഗഞ്ചിലെ മേയറിൻ്റെ വീട്ടിൽ പ്രതിഷേധകർ തീ കൊളുത്തിയ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ നവരാത്രിയുടെ മുൻപ് മുതൽ ലഭ്യമാണ്. 

Archived

അടുത്ത ദൃശ്യങ്ങൾ ബിർഗഞ്ചിലെ മുനിസിപ്പൽ കോർപറേഷൻ കെട്ടിടം കത്തിക്കുന്നത്തിൻ്റെ ദൃശ്യങ്ങളാണ്.

Archived

ബിർഗഞ്ച് കോർപറേഷൻ ഓഫീസിൽ തീ കൊളുത്തിയത്തിനെ കുറിച്ചുള്ള റിപോർട്ടുകൾ ലഭ്യമാണ്. ഇതേ പോലെ ബിർഗഞ്ചിൻ്റെ മുൻ മേയർ രാജേഷ് മാൻ സിംഗിൻ്റെ വീടും കത്തിച്ചത്തിനെ കുറിച്ചും വാർത്തകളുണ്ട്. നേപ്പാളിൽ ജനക്പുരിലാണ് ദുർഗ്ഗ നിമഞ്ജനത്തിന് തുടർന്ന് സംഘർഷമുണ്ടായത്. സീ ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം ജനക്പുരിൽ ഒരു തടക്കയിൽ ദുർഗ്ഗ പ്രതിമയുടെ നിമഞ്ജനം തടഞ്ഞതിനെ തുടർന്ന് വൻ സംഘർഷമുണ്ടായി. പക്ഷെ മുകളിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. നേപ്പാൾ സർക്കാർ മുസ്ലിംകളുടെ വീടുകൾ തകർത്തു എന്ന തരത്തിലും യാതൊരു റിപ്പോർട്ടുകളില്ല.     

നിഗമനം

ദുർഗ്ഗ നിമഞ്ജനത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം, നേപ്പാൾ സർക്കാർ മുസ്ലിംകളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.        

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ദുർഗ്ഗ നിമഞ്ജനത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം നേപ്പാൾ സർക്കാർ മുസ്ലിങ്ങളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റി എന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം

Fact Check By: Mukundan K  

Result: False