
ബഹ്റീനിൽ ഒരു പള്ളയിൽ പാകിസ്ഥാനികളും അഫ്ഘാനിസ്ഥാനികളും തമ്മിൽ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പള്ളിയിൽ സംഘർഷം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “#ബഹ്റീനിലെ ഒരു #മോസ്കില്‍ പ്രാര്‍ത്ഥനക്കു വന്ന #അഫ്ഗാന്‍കാരും #പാക്കിസ്ഥാൻകാരും തമ്മില്‍ ഏറ്റുമുട്ടി.! #മാൻഡ്രേക് എഫക്ട്.!”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ്റെ X അക്കൗണ്ടിൽ കണ്ടെത്തി.
പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ തലസ്ഥാന നഗരം ധാക്കയിലെ ബൈത്തുൽ മൊക്കരം ദേശീയ പള്ളിയിൽ നടന്ന ഒരു സംഘർഷത്തിൻ്റെതാണ്. Wion ന്യൂസ് ഈ സംഭവത്തിനെ കുറിച്ച് ഒരു റിപ്പോർട്ട് പ്രകാരം ധാക്കയിലെ ബൈത്തുൽ മൊക്കരം പള്ളിയിൽ നടന്ന സംഘർഷത്തിൽ 50 പേർക്ക് പരിക്കേറ്റി.
ദി ധാക്ക ട്രിബ്യുൻ റിപ്പോർട്ട് ചെയ്ത പ്രകാരം ഈ പള്ളിയുടെ പഴയെ ഖാതിബും (നേതാവ്) നിലവിലെ ഖത്തീബും തമ്മിൽ വിവാദമുണ്ടായി. ഈ രണ്ട് പേരുടെ അനുയായികൾ ഏറ്റുമുട്ടി. വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം നിലവിലെ ഖത്തീബ് മുഫ്തി വലിയുർ റഹ്മാൻ ഖാൻ പ്രസംഗിക്കുകയായിരുന്നു. അതെ സമയം മുൻ ഖത്തീബ് മുഫ്തി റുഹുൾ അമീൻ തൻ്റെ അനുയായികൾക്കൊപ്പം അവിടെ എത്തി. അമീനിൻ്റെ അനുയായികൾ വലിയുർ റഹ്മാൻ്റെ കൈയിൽ നിന്ന് മൈക്ക് തട്ടിമാറ്റാൻ ശ്രമിച്ചത്തിനെ തുടർന്ന് വലിയ സംഘർഷമുണ്ടായി. ഈ സംഭവം 20 സെപ്റ്റംബർ 2024നാണ് ഈ സംഭവം നടന്നത്.

വാർത്ത വായിക്കാൻ – Dhaka Tribune | Archived Link
നിഗമനം
ബഹ്റീനിൽ ഒരു പള്ളയിൽ പാകിസ്ഥാനികളും അഫ്ഘാനിസ്ഥാനികളും തമ്മിൽ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിൽ ഒരു കൊല്ലം മുൻപ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബഹ്റീനിൽ അഫ്ഘാനികളും പാകിസ്ഥാനികളും തമ്മിൽ സംഘർഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ഒരു പള്ളിയിലെ ദൃശ്യങ്ങൾ
Fact Check By: K. MukundanResult: False
