
ആസ്സാമിൽ സിസിടിവിയുടെ സഹായത്തോടെ, പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരെ ആക്രമിച്ച മുസ്ലിം ബംഗ്ലാദേശി തീവ്രവാദികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പച്ചക്കറി കച്ചവടക്കാരനെ ചിലർ ആക്രമിക്കുന്നത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ആസ്സാമിൽ സിസിടിവിയുടെ സഹായത്തോടെ, പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരെ ആക്രമിച്ച മു&സ്ലിം ബംഗ്ലാ&ദേശി തീവ്ര&വാദികളെ തിരിച്ചറിഞ്ഞു… ഇരുവരും നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരാണ്, സുബൈറും യൂനുസും എന്നറിയപ്പെടുന്നു. ഇത്തരം നുഴഞ്ഞുകയറ്റം നിയമവിരുദ്ധ വോട്ടിംഗിലൂടെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്നു..ഇവർ ഇന്നലെ ആസ്സാം വിട്ടു, ചിലപ്പോൾ ഭൂതത്തിന്റെ നാട്ടിൽ വന്നേക്കാം”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ആസാമിലേതല്ല കണ്ടെത്തി. 24 ജൂലൈ 2024ന് ഈ സംഭവത്തെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – NBT | Archived Link
വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ഡൽഹിയിലെ ഭജൻപുര ഭാഗത്തിലേതാണ്. ഇവിടെ സജീവമായി പ്രവർത്തിക്കുന്ന കുറ്റവാളികളുടെ സമൂഹം ഗല ഘോട്ടു ഗാങ് ഒരു പച്ചക്കറി കച്ചവടക്കാരനെ ആക്രമിച്ച് കൊള്ളയാടിയ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ സംഭവം ഒരു കൊല്ലം പഴയതാണ്. ആജ് തക് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഈ സംഭവം 21 ജൂലൈ 2024ന് ഡൽഹിയിലെ ഭജൻപുരയിൽ നടന്നതാണ്. മൂന്ന് പേര് ഒരു പച്ചക്കറി കച്ചവടക്കാരനെ ആക്രമിച്ച് അയാളുടെ പണം കൊള്ളയടിച്ച് ഓടി. ഇവർ ഡൽഹിയിലെ ഗല ഘോട്ടു ഗാങ് അതായത് ഇരകളുടെ കഴുത്ത് ഞെക്കി അവരെ കൊള്ളയടിക്കുന്ന സംഘത്തിൻ്റെ അംഗങ്ങളാണ്.
ഗല ഖോട്ടു എന്ന ഈ കവർച്ച സംഘം ബംഗ്ലാദേശി മുസ്ലിങ്ങളുടെ സംഘമാണ് എന്ന് എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സംഘത്തിൽ പെട്ട ഒരുത്തനെ ഒക്ടോബറിൽ ഡൽഹി പോലീസ് ഒരു ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ പേര് ഹിമാൻഷു എന്നാണെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
നിഗമനം
ആസ്സാമിൽ സിസിടിവിയുടെ സഹായത്തോടെ, പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരെ ആക്രമിച്ച മുസ്ലിം ബംഗ്ലാദേശി തീവ്രവാദികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം ഡൽഹിയിൽ നടന്ന ഒരു കവർച്ചയുടെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഡൽഹിയിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ ആസാമിൽ ബംഗ്ലാദേശി മുസ്ലിം തീവ്രവാദികളുടെ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


