
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്നാ പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുസ്ലിം ലീഗിന്റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു വീടിന് മുന്നില്‍ വടികളുമായി നിന്ന് ആക്രോശിക്കുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് വീട് കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു..
ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കേണ്ട ആയിരം പള്ളിയുടെ ഖാളി ചത്തത് പോലെ കിടക്കുന്നു..!!”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ അഞ്ചുവര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംഭവം 2020 ഡിസംബറില്‍ നടന്നതാണ്, ഇപ്പോഴല്ല. റിപ്പോര്‍ട്ടില്‍ സംഭവം കാഞ്ഞങ്ങാട് പഞ്ചായത്തിലെ കല്ലുരാവിയിലാണ് നടന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. “മുസ്ലിം ലീഗിന് വലിയ ഭൂരുപക്ഷമുള്ള പ്രദേശമാണിത്. മർദ്ദിച്ചവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്. മുസ്ലിം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് കുടുംബത്തെ വീട്ടിൽകയറി മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ കുടുംബം പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ എൽഡിഎഫ് ഇതിനെതിരേ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു” എന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂസ് 18 മലയാളം യൂട്യൂബില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും 2025 -ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും വ്യക്തമായി.
നിഗമനം
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് വീടുകയറി ആക്രമണം നടത്തി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്. ദൃശ്യങ്ങള്‍ക്ക് നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False


