
വിവരണം
Archived Link |
“ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണിത്.ഏത് ഡാം എന്നറിയില്ല.പക്ഷേ നമ്മളിത് ഓർത്ത് വയ്ക്കേണ്ടതുണ്ട്.” എന്ന അടിക്കുറിപ്പോടെ Media Today എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 ജൂലൈ 11, മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഒരു ദിവസം കൊണ്ടുതന്നെ 3500 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതേ വീഡിയോ പലയിടത്തും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ വീഡിയോ വളരെ അതിവേഗത്തില്‍ വൈറല്‍ ആവുകയാണ്. വീഡിയോ എവിത്തുതാണ് എന്ന് അറിയില്ല എന്ന് പ്രസിദ്ധികരിച്ച പേജ് അടിക്കുറിപ്പില്‍ അറിയിക്കുന്ന ഭീകര ദ്രിശ്യങ്ങള്‍ ഒരു ഡാം പൊട്ടിയതിന്‍റെതാണ് എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. വീഡിയോയില്‍ അപരിചിതമായ ഒരു ഭാഷയില്‍ സംവാദം ചെയ്യുന്ന ചില ആളുകളെ കാണാം. ദൂരത്ത് നിന്നും ഇവര്‍ വീടുകള്‍ ഒരു ഭയങ്കരമായ ജലപ്രവാഹത്തില്‍ ഒഴുകി പോക്കുന്നതായി നിരാശയോടെ കാണുന്നു. എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഡാം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ സംഭവത്തിന്‍റെ വീഡിയോയാണോ അതോ വേറെ വല്ല സംഭവത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ടൂള്‍ ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിനു ശേഷം അതിലുടെ ലഭിച്ച ഒരു ഫ്രേമിന്‍റെ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജപ്പാനീസ് ഭാഷയിലുള്ള ഒരു ലേഖനം ലഭിച്ചു.

Japanese Article | Archived Link |
27 ഏപ്രില്‍ 2011നാണ് ഈ ലേഖനം പ്രസിദ്ധികരിച്ചത്. ലേഖനത്തില്‍ 2011ല്‍ ജാപ്പാനില്‍ വന്ന സുനാമിയെ കുറിച്ചാണ് ലേഖനം. ജപ്പാനിലെ മിനമിന്സന്രികു നഗരത്തില്‍ ഉണ്ടായ സുനാമിയുടെ വീഡിയോയാണ് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.

മിനമിസന്രികു ടൌനീലുള്ള ഷിജുഗാവ ഹൈ സ്കൂളില്‍ നിന്നാണ് ഈ വീഡിയോ എടുത്തത് എന്ന് ലേഖനത്തില്‍ പറയുന്നു. ഇതേ വീഡിയോ പലരും പല സാമുഹിക മാധ്യമ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവരും ഈ വീഡിയോ ജാപ്പാനില്‍ നടന സുനാമിയുടെതാണ് എന്ന വിവരണത്തോടെ തനെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

Vidivodo | Archived Link |
നിഗമനം
ഈ വീഡിയോ ഒരു ഡാം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഭീകരാവസ്ഥയുടെതല്ല മറിച്ച് ജാപ്പാനില്‍ വന്ന സുനാമിയെ തുടര്‍ന്നുണ്ടായ പ്രളയത്തിന്‍റെ ദ്രിശ്യങ്ങളാണ്.
