
വിവരണം
ഇനിയും മോദിജി പ്രധാനമന്ത്രിയാവണം, കാശ്മീര്‍ മുസ്‌ലിം യുവാവ് താഹിര്‍ അസ്‌ലമിന്‍റെ വാക്കുകള്‍..മോദിജിയുടെയും ബിജെപിയുടെയും വിജയത്തില്‍ ഇന്ത്യയിലെ ഞാനടക്കമുള്ള മുസ്‌ലിം യുവാക്കള്‍ സുരക്ഷിതരാണ്.. മോദിജി ഇനിയും 5 വര്‍ഷം ഭരിക്കും.. മോദിജി ഉള്ളടുത്തോളം കാലം ഇന്ത്യയില്‍ വേറൊരു തീവ്രവാദിക്കും സ്കോപ്പ് ഇല്ല.. -താഹിര്‍ അസ്‌ലാം മാക്‌സിമം ഷെയര്‍- എന്ന ഉള്ളടക്കതോടെ നല്‍കി ഫെബ്രുവരി 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 6,300ല്‍ അധികം ഷെയറുകളും 542ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ ചിത്രത്തിലുള്ളത് കാശ്‌മീര്‍ മുസ്‌ലിം യുവാവ് താഹിര്‍ അസ്‌ലമാണോ? എന്താണ് സത്യാവസ്ഥ എന്ന പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ചിത്രത്തിലുള്ളത് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ താഹിറാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ടീമിലെ ബൗളറാണ് ഇമ്രാന്‍ താഹിറെങ്കിലും അദ്ദേഹം പാക്കിസ്ഥാന്‍ പൗരനാണ്. താഹിര്‍ അസ്‌ലാമെന്ന മറ്റൊരു പേരോ ഇന്ത്യന്‍ ബന്ധമോ അദ്ദേഹത്തിനില്ലെന്നും അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. ക്രിക്കറ്റ്താരത്തിന്‍റെ ചിത്രം ഉപയോഗിച്ച് ജനങ്ങളെ തെറ്റ്ദ്ധരിപ്പക്കും വിധമാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു.
ഗൂഗിളില്‍ ലഭിച്ച റിസള്‍ട്ട്-

ഇമ്രാന്‍ താഹിറിന്‍റെ യഥാര്‍ത്ഥ ചിത്രം-


Archived Link |
നിഗമനം
കാശ്‌മീര്‍ യുവാവിന്‍റെ വാക്കുകള്‍ എന്ന പേരില്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ പൗരനുമായ ഇമ്രാന്‍ താഹിറിന്‍റെ ചിത്രം ഉപയോഗിച്ചാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് പങ്കുവെയ്ക്കുന്നവരുടെ എണ്ണം വളരെയധികമാണ്. പോസ്റ്റുകള്‍ പങ്കുവെയ്ക്കും മുന്‍പ് ആധികാരത പരിശോധിക്കുന്നത് ഉചിതമാണ്.

Title:ചിത്രത്തിലുള്ളത് മോദി അനുകൂല പ്രസ്‌താവന നടത്തിയ കാശ്മീര്‍ യുവാവോ?
Fact Check By: Dewin CarlosResult: False
