
വിവരണം
Nagaroor Vimesh എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 26 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. smule എന്ന മ്യൂസിക് ആപ്പിൽ അപ്ലോഡ് ചെയ്ത, “മേരെ നൈന സേവന ഭാദോ..” എന്ന ഹിന്ദി ഗാനം ഒരു യുവതി മനോഹരമായി ആലപിക്കുന്ന വീഡിയോ ആണ് പോസ്റ്റിലുള്ളത്. “#സച്ചിൻടെണ്ടുൽക്കരുടെമകൾ #സാറടെണ്ടുൽക്കറുടെപാട്ട്ഒന്നു കേട്ട്നോക്കു.” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

archived link | facebook post |
ഈ ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ആണ് എന്നതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം. ഈ വാർത്ത സത്യമാണോ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം. ഈ വീഡിയോ ഏറെ നാളുകളായി ഫേസ്ബുക്കിലും വൈറലായിരുന്നു
വസ്തുതാ വിശകലനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഞങ്ങൾ invid ടൂളുപയോഗിച്ച് വിവിധ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിൽ ഒരെണ്ണം google reverse image ഉപയോഗിച്ച് പരിശോധിച്ച് നോക്കി. ഇത് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ അല്ല. മറ്റൊരു ഗായികയായ ടിന കമൽ സോമാദ്രി ആണ്. ഈ ഗായികയെ കുറിച്ചുള്ള നിരവധി വിവരണങ്ങൾ അവരുടെ ഫേസ്ബുക്ക് പേജിലും അല്ലാതെയും ഓൺലൈനിൽ ലഭ്യമാണ്.
smule ആപ്പിലെ റ്റിനയുടെ പേജിൽ ഇതേ വീഡിയോ നമുക്ക് കാണാം.

ടിനാ കമൽ സോമാദ്രിക്ക് ഫേസ്ബുക്ക് പേജുണ്ട്. അതിൽ അവർ ആലപിച്ച നിരവധി ഗാനങ്ങളുടെ വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ യൂട്യുബിലും മറ്റ് ഗാനങ്ങൾക്കായുള്ള വെബ്സൈറ്റുകളിലും റ്റീനയുടെ ഗാനങ്ങളുടെ വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.

archived link | freemusicdownloads |
archived link | jpclip |
ഇനി സച്ചിൻ ടെണ്ടുൽക്കറുടെ മകളെ കുറിച്ച് അന്വേഷിച്ചു നോക്കാം
താഴെ കാണുന്ന ചിത്രം സാറാ ടെണ്ടുല്‍ക്കറുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും ലഭിച്ചതാണ്. സാറയെ പറ്റി ലഭിച്ച വിവരങ്ങളിലൊന്നും സാറാ ഒരു ഗായികയാണ്എന്നു പരാമര്‍ശമില്ല.

സച്ചിൻ റെൽക്കാരുടെ മകൾ സാറാ 2018 ൽ ലണ്ടനിൽ നിന്നും മെഡിക്കൽ ബിരുദം നേടിയിരുന്നു. അതിന്റെ ചിത്രം സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
It feels like just yesterday when you left home for @ucl, and now you are a Graduate. Anjali and I are so proud of you! May you go out and conquer the ? Sara. pic.twitter.com/y9d8bpNzs3
— Sachin Tendulkar (@sachin_rt) September 7, 2018
സാറാ ഗായികയാണെന്ന് എവിടെയും വിവരണങ്ങളില്ല. എന്നാൽ സംഗീതാസ്വാദകയാണ് എന്ന് വികിബയോ എന്ന വെബ്സൈറ്റിൽ പറയുന്നു.
പോസ്റ്റിൽ നൽകിയിരിക്കുന്ന ഗായിക ടിന കമൽ സോമാദ്രിക്ക് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുമായി മുഖസാദൃശ്യം പോലും അവകാശപ്പെടാനില്ല.
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകളല്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോയിലെ ഗാനമാലപിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറായല്ല. ടിന കമൽ സോമാദ്രി എന്ന ഗായികയാണ്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:ഈ വീഡിയോയിൽ കാണുന്ന ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകളാണോ..?
Fact Check By: Vasuki SResult: False
