
വിവരണം
Lal Lal എന്ന ഫെസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ഈ ബഹളത്തിനിടെ ആരും അറിഞ്ഞില്ല.ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന് കോടതിയിൽ പറഞ്ഞു രാഹുൽ ഘണ്ടി തടിയൂരി”

archived link | FB post |
അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു എന്നാണ്. ഇത്തരത്തിൽ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു…? എപ്പോഴാണ് രാഹുൽ ഗാന്ധി കോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചത്..? നമുക്ക് ഇക്കാര്യം അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ 2016, 2018 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച സമാന മാധ്യമ വാർത്തകൾ ലഭിച്ചു.
ആർഎസ്‌എസ് പ്രവർത്തകർ മാത്രമാണ് കൊലപാതകത്തിന് ഉത്തരവാദികൾ. ആർഎസ്എസ് എന്ന പ്രസ്ഥാനത്തിനെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് താൻ പറഞ്ഞതെന്നും രാഹുൽ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു എന്ന് ബിസിനസ്സ് ലൈൻ 2016 ഒഗസ്റ്റ് 24 ലെ വാർത്തയിലൂടെ അറിയിക്കുന്നു.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഖണ്ഡികകൾ ഉദ്ധരിച്ചുകൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷന്‍ തന്റെ നിലപാട് വ്യക്തമാക്കി. 2015 ൽ മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പ്രതിയായി നൽകിയ സമൻസിനെ ചോദ്യം ചെയ്തു.
എന്നാൽ, ഈ വിഷയത്തിൽ രാഹുൽ തന്റെ നിലപാട് മാറ്റിയിട്ടില്ലെന്ന് കേസിലെ അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു. “ആർഎസ്‌എസ് ആളുകൾ ഗാന്ധിയെ കൊന്നു” എന്നാണ് രാഹുൽ പറഞ്ഞതെന്നും ഗാന്ധിജിയുടെ കൊലപാതകത്തിൽ ആർഎസ്‌എസ് പ്രവർത്തകരുടെ പങ്കാളിത്തം തെളിയിക്കുന്നതിനുള്ള രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു

archived link | india today |
2016 ഓഗസ്റ്റ് 25 ന് ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച വാർത്ത ഇപ്രകാരമാണ് : മഹാത്മാഗാന്ധിയെ വധിച്ചതിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്‌എസ്) താൻ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അഹുൽ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ന് സുപ്രീംകോടതിയിൽ നടന്ന വാദം കേൾക്കുന്നതിനിടെ രാഹുലിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു, “ആർഎസ്‌എസിനെ കുറ്റകൃത്യത്തിന് (ഗാന്ധിയുടെ കൊലപാതകം) സ്ഥാപനമായി രാഹുൽ ഗാന്ധി ഒരിക്കലും ആരോപിച്ചിട്ടില്ല.”
1948 ൽ ആർഎസ്‌എസിന്റെ കൊലപാതകത്തെക്കുറിച്ച് രാഹുൽ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും കേസ് തീർപ്പാക്കാൻ സാധ്യതയുള്ള സെപ്റ്റംബർ 1 നെ അടുത്ത വാദം കേൾക്കുന്ന തീയതിയായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.
രാഹുലിനെതിരായ ഹരജി തീർപ്പാക്കാൻ കഴിയുമെങ്കിൽ ആർഎസ്‌എസിൽ നിന്ന് കൂടുതൽ നിർദ്ദേശങ്ങൾ തേടാൻ സമയം ആവശ്യമാണെന്ന് ഹരജി മുതിർന്ന അഭിഭാഷകൻ രാം മാധവ് കുന്തെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ യു ആർ ലളിത് പറഞ്ഞു.
ഗാന്ധിയെ കൊന്നുവെന്ന പരാമർശത്തിന് കോൺഗ്രസ് ഉപാധ്യക്ഷനെതിരെ ആർഎസ്‌എസ് സമർപ്പിച്ച മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതാണ് കേസ്.

archived link | indiatoday |
ഈ കേസിനാസ്പദമായ സംഭവം നടന്നത് രാഹുൽ ഗാന്ധിക്കെതിരായ രണ്ടാമത്തെ മാനനഷ്ട കേസാണിത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസാണെന്ന രാഹുലിന്റെ പരാമർശത്തെ തുടർന്ന് ഭിവണ്ടി ആസ്ഥാനമായുള്ള ആർഎസ്‌എസ് ഉദ്യോഗസ്ഥൻ രാജേഷ് കുന്തെ 2014 ൽ കോടതിയിൽ പരാതി നൽകി. ആ പരാതിയുടെ വാദം ഇപ്പോഴും തുടരുകയാണ്.
ആർഎസ്‌എസ് പ്രവർത്തകൻ സമർപ്പിച്ച മാനനഷ്ടക്കേസിൽ കുറ്റക്കാരല്ലെന്ന് ബോധിപ്പിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിചാരണ നേരിടേണ്ടിവരും.
കോടതി ഗാന്ധിയോടും യെച്ചൂരിയോടും പരാതി വായിക്കുകയും കുറ്റം സമ്മതിക്കുകയാണോ അല്ലെങ്കിൽ തങ്ങൾക്കെതിരായ ആരോപണങ്ങളിൽ കുറ്റക്കാരാണോ എന്നും ചോദിച്ചു.
കുറ്റം വിസമ്മതിച്ച രണ്ട് നേതാക്കൾക്കും ഇപ്പോൾ വിചാരണ നേരിടേണ്ടിവരും, ഈ സമയത്ത് കോടതി അവരുടെ മൊഴികളും പരാതിക്കാരന്റെയും മറ്റ് സാക്ഷികളുടെയും മൊഴികളും രേഖപ്പെടുത്തും.
കഴിഞ്ഞ മാസം 46 കാരനായ നേതാവിന് മാപ്പ് പറയാനോ വിചാരണ നേരിടാനോ സുപ്രീംകോടതി നൽകിയിരുന്നു. അനുമതി കോൺഗ്രസ് നേതാവ് നിരസിച്ചിരുന്നു.
“നിങ്ങൾ ഒന്നുകിൽ ക്ഷമ ചോദിക്കുകയോ വിചാരണ നേരിടുകയോ ചെയ്യണം. നിങ്ങൾ സംസാരിച്ചത് പൊതുനന്മയ്ക്കാണോ അല്ലയോ എന്ന മെറിറ്റിലാണ് കേസ് തീരുമാനിക്കേണ്ടത്. ഒരു ഓർഗനൈസേഷനെ മൊത്തമായി അപലപിക്കാൻ നിങ്ങൾക്ക് കഴിയില്ല. നിയമത്തിന്റെ ഉദ്ദേശ്യം പൗരന്മാരെ വ്യവഹാരികളാക്കി മാറ്റുകയല്ല. “സ്വകാര്യതയുടെ ഏറ്റവും വലിയ ശത്രുവാണ് ചരിത്രം,” സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു
2018 ജൂണിൽ മനോരമ പ്രസിദ്ധീകരിച്ച വാർത്ത

archived link | manoramanews |
2018 ലെ വാർത്തയ്ക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയെ തന്റെ പരാമർശത്തെ പറ്റി എന്തെങ്കിലും ബോധിപ്പിച്ചതായി വാർത്തകളില്ല.
2019 ജൂലൈയിൽ രാഹുൽ ഗാന്ധിയും കോടതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പരിഭാഷ ഇങ്ങനെയാണ് :
രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരായ (ആർഎസ്‌എസ്) ആരോപണത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്കും എതിരെ മുംബൈയിലെ പ്രാദേശിക കോടതി വാദം കേൾക്കും.
2017 സെപ്റ്റംബർ 5 ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകൻ ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് ആർഎസ്‌എസിനെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.”
2016, 2018 കാലത്താണ് രാഹുൽ ഗാന്ധി കോടതി മുമ്പാകെ ആർഎസ്എസിനെതിരെയുള്ള തന്റെ പരാമർശത്തിൽ വിശദീകരണം നൽകിയത്.
ഗാന്ധി വധക്കേസിൽ ആർഎസ്എസിനെ കുറ്റപ്പെടുത്തിയില്ല എന്ന സ്റ്റേറ്റ്മെന്റ് ആണ് രാഹുൽ ഗാന്ധി കോടതിക്കു മുമ്പാകെ നൽകിയത്. എന്നാൽ അത് കഴിഞ്ഞ വർഷമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്നത് കഴിഞ്ഞ വർഷത്തെ വാർത്തയാണ്. ഗാന്ധിജിയുടെ വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തെ പറ്റി പിന്നീട് കോടതി നടപടികളൊന്നും ഉണ്ടായിട്ടില്ല. 2018 ജനുവരിയിൽ പുറത്തു വന്ന വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പഴയതാണ്. പുതിയത് എന്ന മട്ടിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുത മുഴുവൻ മനസ്സിലാക്കുക.

Title:ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നു രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയത് എപ്പോഴാണ്…?
Fact Check By: Vasuki SResult: Mixture
