
വിവരണം
“മഹാരാജ റാണ പ്രതാപ് സിംഗിന്റെ ഉടവാൾ.. ഇതിൽ നിന്നും മനസിലാക്കാം അദ്ദേഹത്തിന്റെ ശക്തി എന്തായിരിക്കും എന്ന്. ? താഴെ കമന്റിൽ അദ്ദേഹത്തിന്റെ ഉയരം 2.22 ആണെന്നും യുദ്ധം ചെയ്യുമ്പോൾ 25kg. ഭാരം ഉള്ള രണ്ട് വാളുകൾ ധരിക്കാറുണ്ടെന്നും പറയുന്നു..” എന്ന വിവരണത്തോടെ ഒരു ചിത്രം നവംബര്‍ 24, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വ്യക്തി വലിയൊരു വാള് പിടിച്ചു നില്കുന്നതായി നാം കാണുന്നു. ഈ ഉടവാള് മേവാഡിന്റെ രാജ്പ്പുത് രാജയായിരുന്ന മഹാറാണാ പ്രതാപിന്റെതാണ് എന്ന് പോസ്റ്റില്‍ പറയുന്നു. ഈ വാളിന് 2.2 (മീറ്റര്‍ ഉദ്ദേശം) ഉയരമുണ്ട് അതു പോലെ 25കിലോ തൂക്കമുണ്ട്; ഇതേ പോലെ രണ്ട് വാളുകള്‍ മഹാറാണ പ്രതാപ് യുദ്ധത്തില്‍ കൊണ്ടു നടന്നിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ നല്കിയ ചിത്രം മഹാറാണാ പ്രതാപിന്റെ വാളിന്റെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.

Archived Link |
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്കിയ ഈ ട്വീറ്റ് ലഭിച്ചു.
|| Jhakaas Pic ||
— 9X Jhakaas (@9XJhakaas) May 22, 2017
👑 Khanda Talwar 👑#Jhakaas #Marathi #Itihaas #Khanda #Talwar pic.twitter.com/twk2zexhCP
9x ജ്ഹക്കാസ് എന്ന മറാഠി മ്യൂസിക് ചാനലിന്റെ ഔദ്യോഗിക ട്വീടര് അക്കൗണ്ടില്‍ നിന്ന് ചെയത ഈ ട്വീറ്റ് പ്രകാരം ചിത്രത്തില്‍ കാന്നുന്ന വാള് മഹാരാഷ്ട്രയിലെ പൂനയിലെ ജെജുരിയിലുള്ള ഖണ്ടോബ ക്ഷേത്രത്തിലുള്ള ഖണ്ഡ എന്ന വാളാണ്. ഞങ്ങള്‍ ഈ വാളിനെ കുറിച്ച് ജെജുരിയുടെ വെബ്സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ ഈ വാളിനെ കുറിച്ച് വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെ-
“ഈ വാള് മറാഠ സര്‍ദാര്‍ ആയിരുന്ന പാന്‍സെ മഹിപതരാവ് ലക്ഷ്മണ് പാന്‍സെ, രാമറാവു ലക്ഷ്മണ് പാന്‍സെ എന്ന സഹോദരങ്ങളാണ് ഖണ്ടോബ ക്ഷേത്രത്തിനു ദാനം ചെയ്തത്. ഈ വാളിന്റെ ഊയിരം 4 അടിയാണ്, വീതി നാള് ഇഞ്ചാണ്. ഈ വാലിന്റെ തുക്കം 42കിലോയാണ്. എല്ലാ കൊല്ലം ദസ്സരയുടെ അടുത്ത ദിവസം ഈ വാള് എടുക്കാനുള്ള മത്സരം അമ്പലത്തില്‍ ഉണ്ടാകും. ഈ മല്‍സരത്തിന്റെ പേര് മരദാനി എന്നാണ്.”
Jejuri | Archived Link |
താഴെ നല്കിയ വീഡിയോയില്‍ ഈ മത്സരത്തിന്റെ ദൃശ്യങ്ങള്‍ നമുക്ക് കാണാം.
മഹാറാണാ പ്രതാപിന്റെ വാളുകള്‍ ഉദയ്പൂറിലെ മഹാറാണാ പ്രതാപ്പ് മ്യുസിയം എന്നും അറിയപെടുന്ന സിറ്റി പാലസ് മ്യുസിയതിലാണ് ഉള്ളത്.
Udaipurbeats | Archived Link |
നിഗമനം
പോസ്റ്റില്‍ നല്കിയ ചിത്രം മഹാറാണാ പ്രതാപിന്റെ വാളിന്റെതല്ല പകരം മഹാരാഷ്ട്രയിലെ പൂനയിലെ ഖണ്ടോബ ക്ഷേത്രത്തിലുള്ള ഖണ്ഡ എന്ന വാളാണ്.

Title:മഹാരാഷ്ട്രയിലെ ഖണ്ടോബ ക്ഷേത്രത്തിലെ ‘ഖണ്ഡ’ വാള് മഹാറാണ പ്രതാപിന്റെ വാള് എന്ന തരത്തില്‍ പ്രചരിക്കുന്നു.
Fact Check By: Mukundan KResult: False
