
വിവരണം
മയക്കു മരുന്നടിച്ചു കിറുങ്ങി മലയാളത്തിലെ യുവനടി; പോലീസ് എത്തിയപ്പോൾ കണ്ടത് തുണിയില്ലാതെ താരത്തിനെ; സംഭവത്തിൽ ഞെട്ടി സിനിമ ലോകം..!! കൊച്ചി ബ്രഹ്മപുരത്തെ ഫ്ലാറ്റില്‍ നിന്നും പോലീസ് നടത്തിയ പരിശോധനയില്‍ എക്സ്റ്റസി ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെയാണ് കണ്ടെത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഓണ്‍ലൈന്‍ മലയാളി എന്ന പേരിലുള്ള പേജില്‍ നിന്നും നവംബര്‍ 30ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,900ല്‍ അധികം ലൈക്കുകളും 341ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റ്-

archived link |
മലയാളി ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത (സ്ക്രീന്‍ഷോട്ട്)-

online malayali | archived link |
എന്നാല്‍ പോലീസ് കൊച്ചി ബ്രഹ്മപുരം പ്രദേശത്തെ ഫ്ലാറ്റില്‍ നിന്നും ഇത്തരത്തിലൊരു നടിയെ കണ്ടെത്തിയിരുന്നോ? ബ്രഹ്മപുരത്തെ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇത്തരത്തിലൊരു റെയ്ഡ് അടുത്തകാലത്ത് നടന്നിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ബ്രഹ്മപുരം എന്ന സ്ഥലം ഏത് പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശമാണെന്ന് അന്വേഷിച്ചു. പിന്നീട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്റെയും അമ്പലമേട് പോലീസ് സ്റ്റേഷന്റെയും കീഴില്‍ വരുന്ന പ്രദേശമാണിതെന്ന് മനിസിലാക്കാന്‍ സാധിച്ചു. ഇത് പ്രകാരം രണ്ട് പോലീസ് സ്റ്റേഷനുകളിലും ഫോണില്‍ ബന്ധപ്പെട്ട് ഇത്തരത്തിലൊരു സംഭവം അവിടെ ഫ്ലാറ്റിലോ മറ്റോ നടന്നിട്ടുണ്ടോ എന്ന് തിരക്കിയെങ്കിലും ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വ്യാജ പ്രചരണമാവാനാണ് സാധ്യതയെന്നും പോലീസുകാര്‍ തന്നെ വ്യക്തമാക്കി. മുഖ്യധാരമാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെയും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരും ഓണ്‍ലൈനില്‍ ഇത്തരമൊരു പ്രചരണം നടന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്യുകയോ, തുടര്‍ അന്വേഷണം നടക്കുകയോ ചെയ്യുന്നതായി ഓണ്‍ലൈന്‍ മലയാളിയുടെ വാര്‍ത്തയിലും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് സാങ്കല്‍പ്പികമാണെന്ന് മാത്രമെ വിലയിരുത്താന്‍ കഴിയുകയുള്ളു.യാതൊരു വിശ്വാസ്യതയുമില്ലാതെ ഊഹപോഹങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും വ്യക്തം.
നിഗമനം
ഓൺലൈന്‍ പ്രചരണത്തില്‍ പറയുന്ന കഥയിലെ പ്രദേശത്ത് ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അതാത് പോലീസ് സ്റ്റേഷനില്‍ ചുമതലയുള്ള ഉദ്യഗസ്ഥര്‍ തന്നെ പറയുന്നു. വിശ്വാസയോഗ്യമായ യാതൊരു വിവരങ്ങളും ഉള്‍പ്പെടുത്താതെ ഊഹാപോഹമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്റ്റോറി അതുകൊണ്ട് തന്നെ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ലഹരിമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെ പോലീസ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയോ?
Fact Check By: Dewin CarlosResult: False
