2017-2019 കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി 6 ലക്ഷം കോടി രൂപ കൂടിയോ…?

രാഷ്ട്രീയം | Politics

വിവരണം

“യെ ദോസ്തി..ഹം നഹീ തോടെങ്കെ…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം BCF Express എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Philip Varghese എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് 2, ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ മുകേഷ് അംബാനിയുടെ ആസ്തിയുടെ വളര്‍ച്ചയും ഇന്ത്യയുടെ ജിഡിപി വര്‍ധന നിരക്കില്‍ സംഭവിച്ച വീഴ്ച്ചയും താരതമ്യം ചെയ്തു നമ്മുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്.

FacebookArchived Link

 താഴെ പ്രധാനമന്ത്രി മോദി കരന്‍ ഥാപരുടെ അഭിമുഖം ഇടയില്‍ വച്ച് നിറുത്തി പോകുമ്പോള്‍ പറഞ്ഞ വാക്കുകള്‍ നല്‍കിട്ടുണ്ട്. ഈ വാക്കുകളാണ് “ദോസ്തി ബനി രഹെ”, അര്‍ഥം സൌഹൃദം നിലനില്‍ക്കട്ടെ എന്ന്. അഭിമുഖത്തിന്‍റെ വീഡിയോ താഴെ കാണാം.

ഇതേ ചിത്രം പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജും പ്രചരിപ്പിച്ചിട്ടുണ്ട്.

FacebookArchived Link

“അംബാനിയുടെ ആസ്തി 2017ല്‍ 4 ലക്ഷം കോടി ഉണ്ടായിരുന്നത് 2019ല്‍ 10 ലക്ഷം കോടിയായി വര്‍ധിച്ചു. ഇന്ത്യ രാജ്യത്തിന്‍റെ ജിഡിപി ഇക്കാലത്ത് 7.2% ഉണ്ടായിരുന്നത് 4.5% ആയി കുപ്പുകുത്തി…മോഡി ഇന്ത്യ ഭരിക്കുന്നത് ആര്‍ക്ക വേണ്ടി ആണെന്ന്‍ മനസില്ലായല്ലോ അല്ലെ…???” എന്ന വാചകമാണ് പോരാളി ഷാജി പ്രചരിപ്പിക്കുന്ന ചിത്രത്തിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി രണ്ട് കൊല്ലത്തില്‍ എത്രയാണ് വര്‍ദ്ധിച്ചത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ധനവാനായ ഭാരതീയനാണ് എന്ന കാര്യത്തില്‍ യാതൊരു സംശയം വേണ്ട. ഫോര്‍ബ്സ് മാഗസിന്‍ എല്ലാ കൊല്ലം ഏറ്റവും ധനവാനായ ഭാരതീയരുടെ പട്ടിക പ്രസിദ്ധികരിക്കും. കഴിഞ്ഞ 12 കൊല്ലങ്ങള്‍ മുതല്‍ ഈ പട്ടികയില്‍ പ്രഥമ സ്ഥാനം നേടുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രിസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 2017ല്‍ ഫോര്‍ബസ് മാഗസിന്‍ പ്രസിദ്ധികരിച്ച പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 38 ബില്ലിയന്‍ യു. എസ്. ഡോളര്‍ ആയിരുന്നു. 2019ല്‍ ഇത് വര്‍ദ്ധിച്ച് 51.4 ബില്ലിയന്‍ യു.എസ്. ഡോളറായി മാറി. 

ഫോര്‍ബ്സ് മാഗസിന്‍

ഫോര്‍ബസ് മാഗസിന്‍ 

ഇന്ത്യന്‍ റുപ്പീസില്‍ 2017ല്‍ മുകേഷ് അംബാനിയുടെ ആസ്തി ഏകദേശം 2.47 ലക്ഷം കോടി രുപയായിരുന്നു.

Business TodayArchived Link

2019ല്‍ മുകേഷ് അംബാനിയുടെ ആസ്തി വര്‍ധിച്ച് 3.7ലക്ഷം കോടിയായി മാറി.

India TodayArchived Link

മുകേഷ് അംബാനി റിലയന്‍സ് ഇന്‍റസ്ട്രീസിന്‍റെ ചെയര്‍മാന്‍ ആണ്. അദേഹത്തിന്‍റെ കയ്യില്‍ കമ്പനിയുടെ 50.05% ഓഹരികളുണ്ട്. ഈയിടെയായി റിലയന്‍സിന്‍റെ മാര്‍ക്കറ്റ്‌ കാപ്പിറ്റലൈസേഷന്‍ 10 ലക്ഷം കോടി രൂപയായി മാറി ഇതോടെ റിലയന്‍സില്‍ 50 ശതമാനം പങ്കുള്ള അംബാനിയുടെ ആസ്തി 5 ലക്ഷം കോടി രൂപയായി മാറി. 

Business TodayArchived Link

അംബാനിയുടെ ആസ്തി രണ്ടര കൊല്ലത്തില്‍ ഇരട്ടി ആയിട്ടുണ്ട് എന്ന് മനസിലാവുന്നു. പക്ഷെ പോസ്റ്റില്‍ പറയുന്ന പോലെ അംബാനിയുടെ ആസ്തി 6 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിട്ടില്ല. രണ്ടര കൊല്ലത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി ഏകദേശം ഒരു മുന്ന്‍ ലക്ഷം കോടിയാണ് വര്‍ദ്ധിച്ചത്. 

ഇന്ത്യയുടെ ജിഡിപി വര്‍ദ്ധന നിരക്കില്‍ പ്രബലമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈയിടെ പ്രഖ്യാപിച്ച രണ്ടാം ക്വാര്‍ട്ടര്‍ നിരക്ക് 4.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Trading EconomicsArchived Link

നിഗമനം

2017 മുതല്‍ 2019 എന്ന കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട് പക്ഷെ പോസ്റ്റില്‍ വാദിക്കുന്ന പോലെ 6 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയല്ല ഈ കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ ആസ്തികളില്‍ ഉണ്ടായത്. മുകേഷ് അംബാനിയുടെ ആസ്തി ഏകദേശം 5 ലക്ഷം കോടി രൂപയാണ്, പോസ്റ്റില്‍ വാദിക്കുന്ന പോലെ 10 ലക്ഷം കോടി രുപയല്ല. അതിനാല്‍ ഈ പോസ്റ്റ്‌ ഭാഗികമായി സത്യമാണ് എന്ന് അനുമാനിക്കാം.

Avatar

Title:2017-2019 കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി 6 ലക്ഷം കോടി രൂപ കൂടിയോ…?

Fact Check By: Mukundan K 

Result: Partly False