Fact Check: കാര്‍ഡ്‌ബോര്‍ഡ്‌ ബോക്സില്‍ ഇരിക്കുന്ന അഭയാര്‍ഥി കുഞ്ഞിന്‍റെ ചിത്രം കാഷ്മിരിലെതല്ല; ഗ്രീസിലെതാണ്.

അന്തര്‍ദേശിയ൦ | International

ചിത്രം കടപ്പാട്: Fotomovimiento/RoberAstorgano

കാര്‍ഡ്‌ബോര്‍ഡ്‌ ബോക്സില്‍ ഇരിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്‍റെയും അടുത്ത് ഭക്ഷണം കഴിക്കുന്ന അമ്മയുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. നിഷ്കളങ്കമായ  കണ്ണ് കൊണ്ട് നോക്കുന്ന ഈ കുഞ്ഞിന്‍റെ ചിത്രം ഹൃദയഭേദകമാണ്. ഇവര്‍ അഭയാര്‍ഥികളാണ് എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ചില പോസ്റ്റുകളില്‍ ഈ കുഞ്ഞ് കാഷ്മിരിലെതാണ് എന്ന തരത്തിലും പ്രചരണം നടക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിനെ കുറിച്ച് നമുക്ക് അന്വേഷിക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “നിൽക്കു ഒരു നിമിശം

കശ്‍മീരിലെ മരംകോച്ചുന്ന തണുപ്പിൽ

കുഞ്ഞു മക്കൾ അടക്കം തെരുവിലാണ്,

ചെറിയൊരു തണുപ്പ് വന്നാൽ പോലും തണുപ്പകറ്റുന്ന ബ്ലാങ്കറ്റും പുതച്ചു മൂടി കിടക്കുന്ന നമുക്ക് ചിലപ്പോൾ അതിന്റെ തീക്ഷണത മനസ്സിൽ ആവണമെന്നില്ല, എങ്കിലും ആ പൈതങ്ങളുടെ മുഖം കണ്ടാൽ ആർക്കാണ് മനസ്സ് നോവാത്തത്,

മർദ്ദിതന്റെ പ്രാർത്ഥന ദൈവത്തിലേക്ക്

ചെന്നെത്തുന്ന ദിവസം വന്നു ചേരുക തന്നെ

ചെയ്യും, ഇതൊക്കെ കണ്ടു മനസ്സിൽ ആനന്ദം കൊള്ളുന്ന ഭരണാധികാരികളെ അന്ന് നിങ്ങൾ തക്ക ശിക്ഷ അനുഭവിക്കുക

തന്നെ ചെയ്യും”

എന്നാല്‍ ഈ ചിത്രത്തിന് പോസ്റ്റില്‍ പറയുന്ന പോലെ കാഷ്മിരുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം എവിടുത്തെതാണ് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ Yandexല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Womens Refugee Commission എന്ന അഭയാര്‍ഥികളായ സ്ത്രികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വെബ്സൈറ്റില്‍ ഒരു ലേഖനത്തില്‍ ഇതേ ചിത്രം ലഭിച്ചു.

Women’s Refugee CommissionArchived Link

ഗ്രീസിലെ ഇടോമേനി എന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന  സിറിയയില്‍ നിന്ന് വന്ന അഭയാര്‍ഥികല്‍ക്കായിയുണ്ടാക്കിയ ഒരു ക്യാമ്പില്‍ നിന്നാണ് ഈ ചിത്രം എടുത്തത് എന്ന ലേഖനത്തില്‍ നല്‍കിയ വിവരണം കൊണ്ട് മനസിലാക്കുന്നു. ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ News Deeply എന്ന വെബ്സൈറ്റിലും ഇതേ ചിത്രം ഞങ്ങള്‍ കണ്ടെത്തി. ഈ വെബ്സൈറ്റിലും ഇടോമേനിയിലുള്ള അഭയാര്‍ഥി ക്യാമ്പിനെ കുറിച്ചുള്ള ലേഖനത്തില്‍ തന്നെയാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഈ Womens Refugee Commission പ്രസിദ്ധികരിച്ച ലേഖനത്തിലെ പോലെ തന്നെ ഈ ലേഖനത്തിലും ഫോട്ടോയുടെ കടപ്പാട് Fotomovimiento എന്ന എന്‍.ജി.ഓയും റോബര്‍ അസ്തോര്‍ഗാനോ എന്ന ഫോട്ടോഗ്രാഫറിനാണ് നല്‍കിയിരിക്കുന്നത്.

Refugees DeeplyArchived Link

നിഗമനം

പ്രസ്തുത പോസ്റ്റില്‍ കാശ്മീരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന അഭയാര്‍ഥി കുഞ്ഞും അമ്മയുടെയും ചിത്രം യഥാര്‍ത്ഥത്തില്‍ ഗ്രീസിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ എടുത്തതാണ്.

Avatar

Title:Fact Check: കാര്‍ഡ്‌ബോര്‍ഡ്‌ ബോക്സില്‍ ഇരിക്കുന്ന അഭയാര്‍ഥി കുഞ്ഞിന്‍റെ ചിത്രം കാഷ്മിരിലെതല്ല; ഗ്രീസിലെതാണ്.

Fact Check By: Mukundan K 

Result: False