FACT CHECK: ഈ ചിത്രം ബ്രിട്ടീഷ്‌ കാലത്ത് ഇന്ത്യയില്‍ പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിളിന്‍റെതാണോ…?

ചരിത്രം

വിവരണം

ബ്രിട്ടീഷ്‌ കാലത്ത് പട്രോളിംഗിന് വേണ്ടി പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു സൈക്കിളിന്‍റെ ചിത്രമാണ് നാം ഈ പോസ്റ്റുകളില്‍ കാണുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ സൈക്കിലിന്‍റെ ചിത്രത്തിനോടൊപ്പം നല്‍കിയ വാചകം ഇപ്രകാരം: “ബ്രിട്ടീഷ് കാരുടെ കാലത്തെ പോലീസ് പട്രോളിംഗ് വാഹനം…” 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സൈക്കിള്‍ ബ്രിട്ടീഷ്‌ ഇന്ത്യയെ ഭരിക്കുന്ന കാലത്തില്‍ പട്രോളിംഗിനായി അന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഉപയോഗിചിരുന്നുവോ? ഈ സൈക്കിളിന്‍റെ പേരും മോഡല്‍ എന്താണ്? ഈ സൈക്കിളിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി. 

വസ്തുത അന്വേഷണം

ഞങ്ങള്‍ സൈക്കിലിന്‍റെ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ കാണുന്ന സ്ക്രീന്‍ഷോട്ട് പ്രകാരം ഈ ബൈക്ക് ജര്‍മ്മനി ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബൈക്ക് ആണെന്ന് സുചനകള്‍ ലഭിക്കുന്നു. ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Old Bike എന്ന ഒരു വെബ്സൈറ്റ് ലഭിച്ചു. ഈ വെബ്സൈറ്റില്‍ ബൈക്കിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിട്ടുണ്ട്. വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ചിത്രത്തില്‍ കാണുന്ന ബൈക്കിന്‍റെ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Old BikeArchived Link

ലേഖനത്തില്‍ നല്‍കിയ വിവരം പ്രകാരം ഈ സൈക്കിള്‍ ജര്‍മന്‍ നിര്‍മിതമാണ്. ആദ്യത്തെ ലോക മാഹായുദ്ധത്തില്‍ ജര്‍മ്മനി ഈ ബൈക്ക് ഉപയോഗിച്ചിരുന്നു. ജര്‍മന്‍ കമ്പനിയായ ഹെരന്‍രാട് വിക്ടോറിയ ‘മോഡല്‍ 12’ ആണ്. കുടാതെ ബൈക്കിന്‍റെ muകളിലുള്ള റൈഫിളും ജര്‍മന്‍ നിര്‍മിതം തന്നെയാണ്. റൈഫിളിന്‍റെ പേര് മൌസര്‍ ‘ഗേവ്‌ 88’ എന്നാണ്. ഈ വിവരങ്ങള്‍ കോളിന്‍ കര്ഷ് എഴുതിയ ബാഡ് തീത്ത് നോ ബാര്‍: ദി ഹിസ്റ്ററി ഓഫ് മിലിട്ടറി ബൈസൈക്കിലസ് ഇന്‍ ദി ഗ്രേറ്റ്‌ വാര്‍ എന്ന പുസ്തകത്തില്‍ നിന്നാണ് എന്ന് ലേഖനത്തില്‍ നിന്ന് മനസിലാക്കുന്നു. യുട്യൂബില്‍ Old Bike സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കോളിന്‍ കര്ഷ് സംസാരിക്കുന്നത് നമുക്ക് കാണാം. അദേഹം ജര്‍മ്മനി ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബൈക്കുകളെ പറ്റി സംസാരിക്കുമ്പോള്‍ ഇതേ ചിത്രം ഉപയോഗിക്കുന്നു.

YouTube

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ജര്‍മന്‍ കമ്പനി വിക്ടോറിയ നിര്‍മിച്ച സൈക്കിളുകള്‍ ഇന്ത്യയില്‍ പോലീസ് ഉപയോഗിച്ചിരുന്നു എന്നതിനെ കുറിച്ച് യാതൊരു സുചനകളും കണ്ടെത്താന്‍ സാധിച്ചില്ല. 

നിഗമനം

ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ ജര്‍മന്‍ നിര്‍മിതമായ ഹെരെന്‍രാദ് വിക്ടോറിയ മോഡല്‍ 12 എന്നാണ്, സൈക്കിലിന്‍റെ മുകളില്‍ കാണുന്ന റൈഫിളും ജര്‍മന്‍ നിര്‍മിതമായ ഗേവ്‌ 88 ആണ്. ഈ സൈക്കിലും റൈഫിളും ജര്‍മന്‍ സൈന്യം ആദ്യത്തെ ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്നു. ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ ബ്രിട്ടീഷ്‌ കാലത്തില്‍ ഇന്ത്യന്‍ പോലീസ് ഉപയോഗിച്ചിരുന്നു എന്നതിനെ കുറിച്ച് യാതൊരു തെളിവും  എവിടെയും കണ്ടെത്തിയില്ല.

Avatar

Title:FACT CHECK: ഈ ചിത്രം ബ്രിട്ടീഷ്‌ കാലത്ത് ഇന്ത്യയില്‍ പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിളിന്‍റെതാണോ…?

Fact Check By: Mukundan K 

Result: False