
ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ് ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന് നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈന് കൊറോണ വൈറസിനെ കുറിച്ച് പറയുന്നതായി നമുക്ക് കേള്‍ക്കാം. സംഭാഷണം അറബി ഭാഷയിലുണ്ടായാലും സദ്ദാം ഹുസൈന് കൊറോണ വൈറസിനെ കുറിച്ച് ഉച്ചരിക്കുന്നത് നമുക്ക് കേള്‍ക്കാം. 40 കൊല്ലം മുന്നേയാണ് സദ്ദാം ഹുസൈന് കൊറോണ വൈറസ് ബാധയെ കുറിച്ച് പറഞ്ഞത് എന്ന വാദവുമായിട്ടാണ് ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വ്യജമാന്നെന്ന് കണ്ടെത്തി. വീഡിയോ 40 വര്‍ഷം പഴയതല്ല കുടാതെ വീഡിയോയില്‍ കൊറോണ വൈറസിനെ കുറിച്ച് യാതൊരു പരാമര്‍ശവും സദ്ദാം ഹുസൈന് നടത്തുന്നില്ല. വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപില്‍ ലഭിച്ച സന്ദേശം-

വീഡിയോ-
ഫെസ്ബൂക്ക് പോസ്റ്റ്-

Archived Link |
മുകളില്‍ നല്കിയ ഫെസ്ബൂക്ക് പോസ്റ്റിന്റെ അടിക്കുറിപ്പിന്റെ തര്‍ജമ ഇപ്രകാരമാണ് : “40 വര്‍ഷം മുന്നേ സദ്ദാം ഹുസൈന് കൊറോണ വൈറസിനെ കുറിച്ച് പറഞ്ഞിരുന്നു. ഇത് സത്യമാണ്…”
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയുടെ പ്രധാന ഫ്രെയിമുകളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് പരിശോധിച്ചു. ഇത്തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ടിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പ്രമുഖ അന്താരാഷ്ട്ര മാധ്യമ ഏജന്‍സിയായ APയുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. APയുടെ വീഡിയോ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയെ ക്കാള്‍ കൂടുതല്‍ വ്യക്തമാണ്. ഈ വീഡിയോ താഴെ കാണാം.
പോസ്റ്റില്‍ നല്കിയ വീഡിയോയും മുകളില്‍ നല്കിയ വീഡിയോയും താരതമ്യം ചെയ്തു നോക്കിയാല്‍ രണ്ട് വീഡിയോകളും ഒന്നാണെന്ന് വ്യക്തമാകുന്നു. ഇതേ വീഡിയോ പല തവണ ഓടിച്ചു വീഡിയോയുടെ ദൈര്‍ഘ്യം കുട്ടുകയാണ് എഡിറ്റ്ഡ വീഡിയോയില്‍ ചെയ്തിരിക്കുന്നത്. കുടാതെ കൊറോണ വൈറസിനെ കുറിച്ചുള്ള സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. യഥാര്‍ത്ഥ വീഡിയോയില്‍ കൊറോണ വൈറസിനെ കുറിച്ച് യാതൊരു സംഭാഷണവുമില്ല.

വീഡിയോയുടെ വിവരണം പ്രകാരം അമേരിക്കയുമായി ഒരു യുദ്ധത്തിന്റെ സാഹചര്യങ്ങളെ കുറിച്ചാണ് വീഡിയോയില്‍ സദ്ദാം ഹുസൈന് തന്റെ സൈന്യ ഉപദേഷ്ടാവുമാരുമായി ചര്‍ച്ച ചെയ്യുന്നത്. ഈ ചര്‍ച്ചയില്‍ റിപബ്ലിക്കന്‍ ഗാര്‍ഡ്സിന്റെ മേധാവിയായ സദ്ദാം ഹുസൈന്റെ മകന് ഖുസയുമുണ്ട്. ഖുസയ് ഹുസൈന് റിപബ്ലിക്കന്‍ ഗാര്‍ഡ്സിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 2000ത്തിലാണ്. അതിനാല്‍ ഈ വീഡിയോ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോലെ വീഡിയോ 40 കൊല്ലം പഴയതല്ല എന്ന് വ്യക്തമാണ്. ഇതിനെ മുന്നേ ആള്‍ട്ട് ന്യൂസ് ഈ വീഡിയോയിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അവരുടെ അന്വേഷണത്തിലും ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റാണ്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയും എഡിറ്റ്ഡാന്ന്. 40 വര്‍ഷം മുന്നേ സദ്ദാം ഹുസൈന് കൊറോണ വൈറസിനെ കുറിച്ച് പ്രവചിച്ചിരുന്നില്ല. കൊറോണ വൈറസിനെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളോട് ജാഗ്രതയായിരിക്കുക. സംശയം തോന്നിയ സന്ദേശങ്ങള്‍/പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് അന്വേഷണത്തിന് 9049046809 നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.

Title:FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന് കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…
Fact Check By: Mukundan KResult: False
