ഫ്ലൈഓവർ തകരുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ A.I. നിർമ്മിതമാണ് 

Altered അന്തര്‍ദേശിയ൦ | International

ഒരു ഫ്ലൈഓവർ തകരുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ഫ്ലൈഓവർ തകരുന്ന ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്: 

“ തെക്കായാലും വടക്കായാലും രാജ്യത്തെ ദേശീയപാതാ വികസനം ചില ചങ്കു ബിസിനസ്സുകാർക്ക് കൊള്ളലാഭം സമ്മാനിക്കാനുള്ള ഒരിടപാട് മാത്രം.”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ വീഡിയോയിൽ ഒരു വ്യക്തി പാലത്തിൻ്റെ തൂണിൻ്റെ താഴെ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു. ഇയാൾ അവിടെ നേരത്തെ ഉണ്ടായിരുന്നില്ല. ഞങ്ങൾ ഈ വീഡിയോ സൂ൦ ചെയ്ത് സ്ലോ ആക്കിയിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.

ഈ വീഡിയോ ഒരു യഥാർത്ഥ സംഭവത്തിൻ്റെതല്ല എന്ന് നമുക്ക് മുകളിൽ നൽകിയ വീഡിയോയിൽ നിന്ന് സംശയമുണ്ടാകും. അതിനാൽ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ഈ വീഡിയോയെ കുറിച്ച് കുടുതൽ അറിയാൻ ശ്രമിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ വീഡിയോ പല ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ ലഭിച്ചു. ഈ വീഡിയോ പോസ്റ്റ് ചെയ്തവർ ഈ വീഡിയോ AI നിർമ്മിതമാണെന്ന് പോസ്റ്റിൻ്റെ അടികുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. താഴെ ഇങ്ങനെയൊരു പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് കാണാം. ഈ വീഡിയോ പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് അക്കൗണ്ട് ഇത് പോലെ AI വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതാണ്.

പോസ്റ്റ് കാണാൻ – Facebook

ഞങ്ങൾ ഈ വീഡിയോ Hive Moderation എന്ന AI പരിശോധന വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഈ വീഡിയോ AI നിർമ്മിതമാണെന്ന് കണ്ടെത്തി. പരിശോധനയുടെ ഫലങ്ങൾ നിങ്ങൾക്ക് താഴെ കാണാം.

നിഗമനം

ഒരു ഫ്ലൈഓവർ തകരുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ AI നിർമ്മിതമാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഫ്ലൈഓവർ തകരുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ A.I. നിർമ്മിതമാണ് 

Fact Check By: Mukundan K  

Result: Altered