ഗ്രാമങ്ങൾ വൈദ്യുതീകരിച്ചാൽ വൈദ്യുതാഘാതം മൂലമുള്ള മരണസാധ്യത വർദ്ധിക്കുമെന്ന് മന്മോഹൻ സിംഗ് പറഞ്ഞിരുന്നോ..?

രാഷ്ട്രീയം | Politics

വിവരണം

Archived Link

“ഈ മഹാൻ എന്ത് ശാസ്ത്രജ്ഞൻ ആണോ എന്തോ?” എന്ന അടിക്കുറിപ്പ്ചേർത്ത് 2019 മേയ് 5  ന് Namo Idukki എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ  ഒരു മാധ്യമ ചാനൽ വക ട്വീറ്റിന്റെ സ്ക്രീൻഷോട്ട് ഉണ്ട്. ട്വീറ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ  സിംഗിന്റെ ചിത്രത്തിന്റെ ഒപ്പം ഇംഗ്ലീഷിൽ വാചകമുണ്ട്. ഈ വാചകത്തിന്റെ പരിഭാഷയാണ് ചിത്രത്തിനു താഴെ നല്കിയത്.അതിലെ വാചകം ഇങ്ങനെ:

“മോദി ഗവൺമെന്‍റ  എല്ലാ ഗ്രാമങ്ങളും വൈദ്യുതികരിക്കുന്നതിലൂടെ വൈദ്യുതാഘാതം  മൂലമുണ്ടാവുന്ന മരണത്തിന്റെ അപകടങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമാവാസികൾ  ഒരിക്കലും വൈദ്യുതി കണ്ടിട്ടില്ല. അവർക്ക് അത് എങ്ങനെ ഉപയോഗിക്കണം അറിയില്ല. അപകടകരമായ കാര്യങ്ങൾ സംഭവിച്ചാൽ  ആരാണ് ഉത്തരവാദിത്വം ഏറ്റെടക്കുക?”

മുൻ  ആർബിഐ ഗവർണ്ണറും  പ്രഖ്യാപിത അർത്ഥ ശാസ്ത്രജ്ഞനുമായ മുൻ  പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗ് ഇങ്ങനെയൊരു പരാമർശം  നടത്തിയോ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലം

ഒരു നോട്ടത്തിൽ  തന്നെ ഈ പോസ്റ്റ് വ്യാജമാണെന്ന് നമുക്ക് മനസിലാകും. പോസ്റ്റിൽ  നല്കിയ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് കണ്ടാൽ ഈ ട്വീറ്റ് ചെയ്തതത് Times Now ആണ് എന്ന് തോന്നും. പക്ഷെ ദേശിയ മാധ്യമമായ Times Now ന്റെ ഗ്രാഫിക്സ് കോപ്പി അടിച്ചു ഉണ്ടാക്കിയ ഒരു വ്യാജ അക്കൗണ്ട് Times How ആണ് ഈ വാർത്ത  ട്വീറ്റ് ചെയതതത്.

Times How ഒരു പാരഡി  അഥവാ തമാശക്കായി ഉണ്ടാക്കിയ ഒരു വ്യാജ അക്കൗണ്ട് ആണ്.

ഈ ട്വീറ്റ് വ്യാജമാണ് അതായത്  തമാശക്കായി സൃഷ്ടിച്ചതാണ്. ഈ ട്വീറ്റിനെ യഥാർത്ഥ  ട്വീറ്റായി കരുതി ഡോ. മന്മോഹൻ സിംഗ് ഇങ്ങനെ പറഞ്ഞുവെന്ന് പലരും  വിശ്വസിച്ചു. പക്ഷെ യഥാർത്ഥത്തിൽ യുക്തിവിരുദ്ധമായ ഈ പരാമർശം മുൻ  പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗ് നടത്തിയിട്ടില്ല.

ഞങ്ങൾ  ഗൂഗിളിലും ഇതിനെ കുറിച്ച തെരഞ്ഞപ്പോൾ  ഈ പോസ്റ്റ് അല്ലാതെ വേറെ എവിടെയും ഇങ്ങനെയൊരു പരാമർശം  ഡോ. മന്മോഹൻ സിംഗ് നടത്തിയതായി കണ്ടെത്തിയിട്ടില്ല. അത് പോലെ ഈ ട്വീറ്റ് ചെയ്ത അക്കൗണ്ട് തല്കാലം ട്വിറ്റർ  സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

നിഗമനം

ഈ പോസ്റ്റ് പൂർണ്ണമായി വ്യാജമാണ്. മുൻ  പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗ് ഇങ്ങനെയൊരു പരാമർശം  നടത്തിയിട്ടില്ല. അതിനാൽ ദയവായി വായനക്കാർ ഈ പോസ്റ്റ് ഷെയർ  ചെയ്യരുത് എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Avatar

Title:ഗ്രാമങ്ങൾ വൈദ്യുതീകരിച്ചാൽ വൈദ്യുതാഘാതം മൂലമുള്ള മരണസാധ്യത വർദ്ധിക്കുമെന്ന് മന്മോഹൻ സിംഗ് പറഞ്ഞിരുന്നോ..?

Fact Check By: Harish Nair 

Result: False