
എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. വേനൽ ചൂടിനെ മറികടന്ന് പരീക്ഷ ചൂടിനെ അഭിമുഖീകരിക്കുന്ന എസ്എസ്എൽസി വിദ്യാർത്ഥികളുടെ വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങൾ നല്കുന്നുണ്ട്. കൈരളി ചാനൽ പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയ ഒരു സ്ലഗ് ലൈൻ സ്ക്രീൻഷോട്ട് ഇപ്പോൾ പ്രചരിക്കുന്നുണ്ട്
പ്രചരണം
എഴുതിയ ഫിസിക്സ് പരീക്ഷയെ കുറിച്ച് അസഭ്യമായ ഭാഷയിൽ വാചകമാണ് ചാനൽ സ്ലഗ് ലൈൻ ആയി നൽകിയത് എന്ന് സൂചിപ്പിച്ച് ആ വാചകങ്ങൾ വൃത്തത്തിൽ എടുത്തു കാട്ടിയാണ് സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്.

എന്നാൽ കൈരളി ചാനൽ ഇത്തരത്തിൽ ഒരു സ്ലഗ് ലൈൻ നൽകിയിട്ടില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ മനസ്സിലാക്കി
വസ്തുത ഇതാണ്
ഈ സ്ക്രീൻഷോട്ട് സത്യമാണെന്ന് ധരിച്ച് പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ വസ്തുത അറിയാനായി കൈരളി ചാനൽ വാർത്ത വിഭാഗവുമായി ബന്ധപ്പെട്ടു അവിടെ നിന്നും സീനിയർ റിപ്പോർട്ടർ ലെസ്ലി ജോൺ നൽകിയ വിശദീകരണം ഇങ്ങനെ: “കൈരളി ചാനല്‍ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്ത് അസഭ്യമായ വാചകങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയാണ്. കൈരളിയിൽ ഇത്തരത്തിൽ ഒരു സ്ലഗ് ലൈന്‍ നൽകിയിട്ടില്ല. വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും.”
നിഗമനം
കൈരളി ചാനലിലെ സ്ക്രീൻഷോട്ടില്‍ നൽകിയിരിക്കുന്ന സ്ലഗ് ലൈൻ എഡിറ്റ് ചെയ്ത് ചേർത്തതാണ്. ചാനൽ വാർത്തയിൽ ഇത്തരത്തിൽ അസഭ്യമായ ഭാഷയിൽ യാതൊന്നും നൽകിയിട്ടില്ല. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കൈരളി ചാനലിന്‍റെ എഡിറ്റഡ് സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: ALTERED
