
സിനിമ താരം പ്രകാശ് രാജ് തന്‍റെ ക്രിസ്ത്യന്‍ പേര് മറച്ച് വെച്ച് ഹിന്ദു പേരില്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് എഴുത്തുകാരി അരുന്ധതി റോയ് തന്‍റെ സൂസന്ന എന്ന് പേര് മറഞ്ഞു, അതെ പോലെ പ്രകാശ് രാജ് പ്രകാശ് ആല്‍ബര്‍ട്ട് രാജാണ്, കമാലുദ്ദീന്‍ മജീദ് കമലായി, തമിഴ് സിനിമ താരം വിജയ് തന്‍റെ പേരിലുള്ള ജോസഫ് മറച്ചു വെച്ചു എന്ന ആരോപണം ഉന്നയിക്കുന്നു.
പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇവരെല്ലാം ശരിക്കുള്ള പേര് മറച്ചു വയ്ക്കുന്നത് എന്തിനായിരിക്കും?”
അരുന്ധതി റോയ്, സംവിധായകന്‍ കമല്‍, ഇളയദലപതി വിജയ് എന്നിവരുടെ പേര് സൂസാന്ന അരുന്ധതി റോയ്, കമാലുദ്ദീന്‍ മുഹമ്മദ് മജീദ്, ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നിവയാണ് പക്ഷെ പ്രകാശ് രാജിന്‍റെ ശരിയായ പേര് പ്രകാശ് ആല്‍ബര്‍ട്ട് രാജ് എന്നാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പ്രകാശ് രാജിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2013ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധികരിച്ച അദ്ദേഹത്തിന്‍റെ ഈ അഭിമുഖം ലഭിച്ചു. പ്രകാശ് റായി എന്ന പേര് മാറ്റി പ്രകാശ് രാജ് എന്താണ് വെച്ചത് എന്ന ചോദ്യത്തിന്‍റെ മറുപടി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
“ഡയറക്ടര്‍ കെ. ബാലചന്ദറാണ് പേര് മാറ്റിപ്പിച്ചത്. രജനികാന്ത്, കമല്‍ ഹാസന്‍ എന്ന താരങ്ങളെ സിനിമ ലോകത്തില്‍ കൊണ്ട് വന്ന അദ്ദേഹമാണ് എന്നെയും കൊണ്ട് വന്നത്. അദ്ദേഹം തന്നെയാണ് രജനികാന്തിന്‍റെയും പേര് മാറ്റിയത്. കര്‍ണാടകയും തമിഴ് നാടും തമ്മില്‍ കാവേരി പ്രശ്നം കത്തുന്ന സമയമായിരുന്നു അന്ന്‍, റായി എന്ന പേര് ഒരു സമുദായത്തിനെയും ഒരു സംസ്ഥാനത്തിനെയും വിശേഷിപ്പിക്കുന്നതാണ്, അദ്ദേഹം എന്നെ കണ്ടിരുന്നത് ഒരു ദേശിയ താരം എന്ന നിലയിലാണ്. അത് അനുസരിച്ച് എന്‍റെ പേരും ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.”

ലേഖനം വായിക്കാന്‍-TOI | Archived Link
അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജിയുടെ പ്രകാരവും അദ്ദേഹത്തിന്‍റെ പേര് പ്രകാശ് രാജ് എന്നാണ്. ഹര്‍ജിയില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേര് മഞ്ജുനാഥ് റായ് എന്നാണ് നല്‍കിയിരിക്കുന്നത്.

ഞങ്ങളുടെ പ്രതിനിധി പ്രകാശ് രാജുമായി നേരിട്ട് ബന്ധപെട്ടു. ഈ പോസ്റ്റുകളെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: “ഇത് ഫേക്ക് ആണ്. എന്‍റെ പേര് പ്രകാശ് രാജ് എന്നുതന്നെയാണ്. എന്‍റെ പിതാവിന്‍റെ പേര് മഞ്ജുനാഥ് റായ് എന്നാണ്. പ്രകാശ് റായില്‍ നിന്ന് പ്രകാശ് രാജിലെക്ക് പേര് മാറ്റിയത് കെ. ബാലചന്ദറിന്‍റെ ഉപദേശ പ്രകാരമായിരുന്നു. എന്‍റെ ശരിയായ പേര് പ്രകാശ് രാജ് എന്നു തന്നെയാണ്. ”
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രകാശ് രാജിനെതിരെ നടക്കുന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്‍റെ ശരിയായ പേര് പ്രകാശ് ആല്‍ബര്‍ട്ട് രാജ് എന്നല്ല പ്രകാശ് രാജ് എന്ന് തന്നെയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സിനിമ താരം പ്രകാശ് രാജിന്‍റെ പേര് പ്രകാശ് ‘ആല്‍ബര്‍ട്ട്’ രാജാണ് എന്ന് വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
