
വിവരണം
ചിത്രം 1
3 പോലീസ് കാരും മാസ്ക് താടിയിൽ വച്ചു പ്രായമായ ഒരാൾക്ക് മാസ്ക് വെപ്പിക്കുന്നു

ചിത്രം 2
സാമൂഹിക അകലം പാലിക്കേണ്ടവർ അടുത്ത് നിന്നും
ഷേക്ക് ഹാൻഡ് കൊടുക്കുന്നു

ഇതിൽ കൂടി എന്ത് ബോധവത്കരണമാണ് ഉദ്ദേശിച്ചത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ… എന്ന പേരില്‍ രണ്ട് ചിത്രങ്ങല്‍ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥയും മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് ഒരു സ്ത്രീയെ കോവിഡ് ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ബ്രേക്ക് ദ് ചെയിനിന്‍റെ ഭാഗമായി മാസ്‌ക് ധരിപ്പിക്കുന്നതും പിന്നീട് വനിത പോലീസ് ഉദ്യോഗസ്ഥ അവരോട് ചേര്‍ന്ന് കയ്യില്‍ പിടിച്ച് നില്‍ക്കുന്നതുമാണ് ചിത്രങ്ങള്‍. മാസ്‌ക് ധരിപ്പിക്കുന്ന പോലീസ് ഉഗ്യോഗസ്ഥയും മറ്റ് രണ്ട് പോലീസുകാരും മാസ്‌ക് ധരിച്ചിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ ചര്‍ച്ചയാവാന്‍ കാരണമായത്. ചിരിയും ചിന്തയും എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 167ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള പോലീസ് തന്നെയാണോ ചിത്രത്തിലുള്ളത്? പോലീസ് സേന ബ്രേക്ക് ദ് ചെയ്ന്‍ ക്യാംപേയിനിന്‍റെ ഭാഗമായി നടത്തിയ പ്രചരണ പരിപാടിയുടെ ചിത്രമാണോ ഇവ? എന്തണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എന്നാല്‍ പോലീസ് ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി ഒരു ക്യാംപെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്-
സമൂഹമാധ്യമങ്ങളില്‍ കേരള പോലീസിനെതിരെ ചില ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തിലുള്ളവര്‍ കേരള പോലീസ് അല്ല. അവര്‍ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി പോലീസ് വേഷം അണിഞ്ഞവര്‍ മാത്രമാണ്. ഓസ്കാര്‍ ഫ്രെയിംസ് എന്ന ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി പേജ് പങ്കുവെച്ച ചിത്രങ്ങളാണ് ഇവ. വ്യാജ പ്രചരണത്തെ കുറിച്ച് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ വസ്‌തുതകള്‍ വിശദമാക്കിയിട്ടുണ്ടെന്നും പോലീസ് വിശദമാക്കി.
കേരള പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
ഓസ്കാര്‍ മീഡിയ പ്രചരണത്തെ കുറിച്ച് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പ്രതികരണം-
നിഗമനം
പോലീസിന്‍റെ വേഷം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ ഒരു സ്വകാര്യ ഫെയ്‌സ്ബുക്ക് ഫോട്ടോഗ്രഫി പേജ് പങ്കുവെച്ച ചിത്രമാണ് കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഈ വൈറല്‍ ചിത്രത്തിലുള്ളത് പോലീസുകാരല്ല; വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
