“ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം!” എന്ന വാക്കുകളോടെ കേരള സര്‍വകലാശാല യുവജനോത്സവത്തിന്‍റെ പൊതുവേദിയില്‍ നവ്യ നായര്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കുടാതെ ഈ അപമാനത്തിനെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടി ‘വേദി വിട്ടു പോകുന്നതും’ വീഡിയോയില്‍ കാണാം.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേരള സര്‍വകലാശാലയില്‍ നടന്ന യുവജനോത്സവത്തിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ മന്ത്രി വി. ശിവന്‍കുട്ടി കേരള സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത് അതിനാല്‍ സെലിബ്രിറ്റികള്‍ ഇത് പോലെയുള്ള ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ കാശ് സാമ്പത്തിക പ്രതിഫലം ആഗ്രഹിക്കരുത് എന്ന് പറയുന്നതായി കേള്‍ക്കാം. “വന്ന വഴി ഒരിക്കിലും മറക്കരുത്” എന്ന താക്കീതും മന്ത്രി മുകളില്‍ പറഞ്ഞ സെലിബ്രിറ്റികള്‍ക്ക് നല്‍കുന്നതായി നമുക്ക് വീഡിയോയില്‍ കേള്‍ക്കാം.

പിന്നിട് നവ്യ നായരുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം നമുക്ക് കേള്‍ക്കാം. നവ്യ പറയുന്നത് ഇങ്ങനെയാണ്: “ബഹുമാന്യനായ നമ്മുടെ മിനിസ്റ്റര്‍ ശിവന്‍കുട്ടി സര്‍ പറയുന്നുണ്ടായിരുന്നു, വന്ന വഴി മറക്കാന്‍ പാടില്ല...സെലെബ്രിറ്റീസ് ഒന്നും. ഇത്തരം പരിപാടികള്‍ക്ക് പൈസ ചോദിക്കരുത് എന്ന്...ഒരു പൈസയും വാങ്ങാതെയാണ് സര്‍ ഞാന്‍ ഇവിടെ വന്നിര്‍ക്കുന്നത്. ഇന്നി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം!” ഇത് കേട്ട് മന്ത്രി ശിവന്‍കുട്ടി വേദിയില്‍ നിന്ന് എഴുന്നേറ്റു പോകുന്നതായി നമുക്ക് വീഡിയോയില്‍ കാണാം.

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ദദേ ശിവൻകുട്ടി പോയി കുട്ടി പോയിന്ന് ”. എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ യുട്യൂബില്‍ കേരള സര്‍വകലാശാല യുവജനോത്സവം, നവ്യ നായര്‍ എന്നി കീ വേര്‍ഡുകല്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക്. നവ്യ നായരുടെ മുഴുവന്‍ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു. Cinemax Malayalam എന്ന യുട്യൂബ് ചാനലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

Archived Link

വി. ശിവന്‍കുട്ടി സെലെബ്രിറ്റിമാര്‍ക്ക് നല്‍കിയ താക്കീതിനെ സംബന്ധിച്ച് നവ്യ പരിപാടിയില്‍ വരാന്‍ ഒരു പൈസ വാങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു. മന്ത്രി ശിവന്‍കുട്ടി ഇത് കേട്ടു ചിരിക്കുന്നതും നമുക്ക് 2:22ന് കാണാം.

മന്ത്രി ശിവന്‍കുട്ടി 7 മിനിറ്റ് വരെ വേദിയില്‍ ഇരുന്നു നവ്യയുടെ പ്രസംഗം കേട്ടിരുന്നു. 7 മിനിറ്റിന് ശേഷം നമുക്ക് മന്ത്രിയുടെ അടുത്ത് ഇരിക്കുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനിന് ഒരു കാല്‍ വരുന്നു. പിന്നിട് അവര്‍ മന്ത്രി ശിവന്‍കുട്ടിയോട് എന്തോ പറയുന്നതും നമുക്ക് കാണാം.

ഇതിനു ശേഷമാണ് അവര്‍ വേദി വിട്ടു പോകുന്നത്. അങ്ങനെ ഒരു മത്സരത്തില്‍ പങ്കെടുത്തിലെങ്കില്‍ നിങ്ങള്‍ക്ക് MLA ആകാം എന്ന് പറഞ്ഞ് നവ്യ മന്ത്രി ശിവന്‍കുട്ടിയെ ആക്ഷേപിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു പോയി എന്നത് തെറ്റാണെന്ന് വ്യക്തമാകുന്നു. ഞങ്ങള്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്‌ സെക്രട്ടറി രാജീവിനോട് ഈ സംഭവത്തെ കുറിച്ച് ചോദിച്ച്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “മന്ത്രിക്കും മേയര്‍ക്കും വേറെ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു. അതോണ്ടാണ് അവര്‍ പ്രസംഗത്തിനിടെ വേദി വിട്ടു പോയത്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്.

മുകളില്‍ പറയുന്ന കാര്യം നവ്യ പറഞ്ഞത് അവരുടെ പ്രസംഗത്തിന്‍റെ അവസാനത്തെ ഭാഗത്തിലാണ്. ഒരിക്കല്‍ CBSE കലോത്സവത്തില്‍ നവ്യ പങ്കെടുത്തപ്പോള്‍ അവിടെ വന്ന അതിഥിയില്‍ ഒരു MLAയുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ പ്രസ്താവനയാണ് നവ്യ ഉദ്ധരിച്ചത്. CBSE കലോത്സവത്തില്‍ നവ്യയും, കലോത്സവത്തില്‍ പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒരു പ്രശസ്ത വക്കീലും പിന്നെ ഈ പറയുന്ന MLAയുണ്ടായിരുന്നു. ആ സമയത്ത് തന്‍റെ പ്രസംഗത്തില്‍ MLA പറഞ്ഞിരുന്നു: “നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചാല്‍ ഈ നേരത്തേ കാണിച്ച അദ്ദേഹത്തെ പോലെ വലിയൊരു അഡ്വക്കേറ്റ് ആകാം. ഇന്നി സ്ഥാനമൊന്നും കിട്ടിയില്ല കലാതിലകം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നവ്യ നായരാകാം. ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം!” അങ്ങനെ മറ്റൊരു വ്യക്തിയുടെ വാക്കുകളാണ് നവ്യ ഉദ്ധരിച്ചത്. ഈ പ്രസ്താവനക്ക് മന്ത്രി ശിവന്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇത് പറയുമ്പോള്‍ അദ്ദേഹം വേദിയിലുമുണ്ടായിരുന്നില്ല.

നിഗമനം

മന്ത്രി ശിവന്‍കുട്ടിയെ നവ്യ നായര്‍ പരിഹസിച്ചു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കേരള സര്‍വകലാശാല യുവജനോത്സവം പരിപാടിയില്‍ നവ്യ നായര്‍ മന്ത്രി ശിവന്‍കുട്ടിയെ ഒരു തരത്തിലും അപമാനിച്ചിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പൊതുവേദിയില്‍ നടി നവ്യ നായര്‍ മന്ത്രി പി. ശിവന്‍കുട്ടിയെ ആക്ഷേപിച്ചുവെന്ന് വ്യാജപ്രചരണം...

Written By: Mukundan K

Result: Altered