സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിക്കുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് AI നിർമ്മിത ചിത്രം 

Altered അന്തര്‍ദേശീയം | International

സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിയ്ക്കുന്ന കാഴ്ച എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം എ.ഐ. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു അമ്മ തൻ്റെ കുഞ്ഞിനെ കെട്ടി പിടിച്ച് ഇരിക്കുന്ന അതെ സമയം തോക്കുകൾ പിടിച്ച രണ്ട് വ്യക്തികളുടെ നിഴലുകൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: 

“സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിയ്ക്കുന്ന കാഴ്ച. 48മണിക്കൂറിൽ സുഡാനിൽ സ്ത്രീകളും കുട്ടികളും മടക്കം ഇത്തരത്തിൽ കൊല്ലപ്പെട്ടത് 2600 സാധാരണക്കാർ. .. കണ്ണ് തുറക്കൂ ലോകമേ 🙏 ഗാസക്ക് മാത്രം സപ്പോർട്ട് കൊടുക്കുന്നവർ ഇവർക്കും കൂടി ഒന്ന് സപ്പോർട്ട് കൊടുക്കണേ 🙏🏻 ഇവരും മനുഷ്യർ അല്ലെ 😥 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ചിത്രം സൂക്ഷമമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ ഞങ്ങൾക്ക് ഇതിൻ്റെ നിർമ്മാതാവിൻ്റെ വാട്ടർ മാർക്ക് കണ്ടെത്തി. khoubaib.bz എന്നാണ് ഈ അക്കൗണ്ടിൻ്റെ പേര്. ഈ വ്യക്തി ടുണീഷ്യയിലെ ഒരു ഡിജിറ്റൽ ക്രീയറ്ററാണ് എന്ന് ഇയാളുടെ പ്രൊഫൈലിൽ നിന്ന് അറിയുന്നത്. ഈ വ്യക്തി എ.ഐ. വീഡിയോ ക്രീയറ്റ൪ ആണെന്ന് പ്രൊഫൈലിൻ്റെ ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ പ്രൊഫൈലിൽ ഇതേ പോലെയുള്ള പല AI സൃഷ്ടികൾ നമുക്ക് കാണാം.

പ്രസ്തുത ഫോട്ടോ ഇയാൾ സൃഷ്‌ടിച്ച ഒരു എ.ഐ. വീഡിയോയുടെ സ്ക്രീൻഷോട്ട് ആണ്. താഴെ നൽകിയ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived

ഈ വീഡിയോയിൽ ഒരു സമയത് അമ്മയുടെ കൈ മറ്റേ കൈയ്യുടെ ഉള്ളിൽ പോകുന്നത് നമുക്ക് കാണാം. AI വെച്ച് നിർമിച്ച വീഡിയോയിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ നമുക്ക് കാണാം. താഴെ നൽകിയ സൂം ചെയ്ത വീഡിയോയിൽ ഈ കാര്യം വ്യക്തമായി കാണാം.

   

നിഗമനം

സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിയ്ക്കുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം AI നിർമ്മിതമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിക്കുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് AI നിർമ്മിത ചിത്രം 

Fact Check By: Mukundan K  

Result: Altered