ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് 

Altered അന്തര്‍ദേശീയം | International

ഇറാൻ ഞങ്ങളോട് ക്ഷമിക്കണം, യുദ്ധം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇസ്രായേലിൻ്റെ പതാക കയ്യിലെടുത്ത് ഇറാനോട് ക്ഷമ അപേക്ഷിച്ച് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ജനങ്ങളെ   കാണാം. 

 പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: 

ഇറാൻ യുദ്ധം നിർത്തൂ ഞങ്ങൾക്ക് സമാധാനം വേണം ഞങ്ങൾ ക്ഷമ ചോദിക്കുന്നു

നിരായുധരായ പലസ്തീനികളെ കേറി അടിക്കുമ്പോൾ ഇവരൊക്കെ എവിടെയായിരുന്നു

തോറ്റാലും നിങ്ങൾ വേദനയുടെ രുചി അറിഞ്ഞിരിക്കും” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോ സൂക്ഷിച്ച് നോക്കിയാല്‍ ഈ വീഡിയോ AI നിർമ്മിതമാണെന്ന് മനസിലാകും. ആദ്യ സെക്കൻഡിൽ നമുക്ക് നീല ഷർട്ട് ധരിച്ച വ്യക്തിയുടെ കയ്യിൽ ഒന്നും കാണുന്നില്ല. 2 സെക്കൻഡിൽ ഇയാളുടെ കയ്യിൽ ഇസ്രായേലിൻ്റെ പതാക അത്ഭുതപരമായി പ്രത്യക്ഷപ്പെടുന്നു. ഈ കാര്യം നമുക്ക് താഴെ നൽകിയ വീഡിയോയിൽ വ്യക്തമായി കാണാം.  

ഇതേ പോലെ നമുക്ക് വീഡിയോയിൽ പ്രതിഷേധകർ പിടിച്ച പ്ലക്കാർഡുകളിൽ എഴുതിയ വാക്കുകൾക്കും ഒരു അർത്ഥവുമില്ല. ചില ഹീബ്രൂ അക്ഷരങ്ങളിൻ്റെ ഇടയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ നമുക്ക് കാണാം. ഇംഗ്ലീഷ് വാക്കുകളും യാതൊരു അർത്ഥമുണ്ടാക്കുന്നില്ല. ഇത് AI നിർമിത വീഡിയോകളും ഫോട്ടോകളുടെ ഒരു കുഴപ്പമാണ്. ഞങ്ങൾ ഇതിന് മുൻപ് നടത്തിയ ഒരു അന്വേഷണത്തിൽ ഇതിൻ്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. AI സോഫ്റ്റ്‌വെയറുകൾക്ക് അക്ഷരങ്ങൾ മനസിലാക്കാൻ കുറച്ച് പ്രശ്നങ്ങളുണ്ട്. അക്ഷരങ്ങൾ സൃഷ്ടിക്കുന്നത്തിൽ ഒരു ചെറിയ തെറ്റ് സംഭവിച്ചാലും വാക്ക് തെറ്റും. ഇത് കാരണം കൊണ്ട് തന്നെയാണ് കൈയുടെ വിരലുകളും, പല്ലുകൾ പോലെയുള്ളവ സൃഷ്ടിക്കാൻ AI ബുദ്ധിമുട്ടുന്നത്.  

കൂടാതെ നമ്മൾ വീഡിയോയെ ശ്രദ്ധിച്ച് നോക്കിയാൽ നമുക്ക് വലതു ഭാഗത്ത് താഴെ ഒരു വാട്ടർമാർക് കാണാം. ഈ വാട്ടർമാർക് ഗൂഗിളിൻ്റെ AI സോഫ്റ്റ്‌വെയർ വിയോ (Veo)യുടെതാണ്. ഗൂഗിൾ ഈയിടെ വിയോ 3 ലോഞ്ച് ചെയ്തിരുന്നു. ഈ വെബ്സൈറ്റ് ഉപയോഗിച്ച് നമുക്ക് 8-10 സെക്കൻഡ് ദൈർഘ്യമുള്ള AI വീഡിയോകൾ നിർമിക്കാനാകും. ഈ വീഡിയോകളുടെ ക്വാളിറ്റി വളരെ മികച്ചതാണ്. നമ്മൾ മുകളിൽ കാണുന്ന വീഡിയോയും ഇത്തരത്തിലൊരു വിഡിയോയാണ്. ഈ വീഡിയോയിൽ ഒരു ടിക്റ്റോക് അക്കൗണ്ടിൻ്റെ വാട്ടർമാർക് കാണാം. ഞങ്ങൾ വിപിഎൻ ഉപയോഗിച്ച് ഈ ടിക്കറ്റോക് അക്കൗണ്ട് just_disciplin3d പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോയടക്കം നിരവധി AI നിർമിത വ്യാജ വീഡിയോകൾ ലഭിച്ചു. ഈ വീഡിയോകൾ 8 സെക്കൻഡ് ദൈർഘ്യമുള്ളതാണ് കാരണം വിയോയിൽ ഇത്രയേ മാത്രം നിർമിക്കാൻ സാധിക്കും.

നിഗമനം

ഇറാൻ ഞങ്ങളോട് ക്ഷമിക്കണം, യുദ്ധം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ AI നിർമ്മിതമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ്

Fact Check By: K. Mukundan 

Result: Altered

Leave a Reply

Your email address will not be published. Required fields are marked *