കൃഷിപ്പണിചെയ്യുന്നറോബോട്ടിന്‍റെവീഡിയോയുടെസത്യാവസ്ഥഇതാണ്…

AI Synthetic Media

സമൂഹ മാധ്യമങ്ങളില്‍ കൃഷിപ്പണി ചെയ്യുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ യഥാർത്ഥ റോബോട്ടിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് റോബോട്ടിന്‍റെ ഒരു വീഡിയോ കാണാം. വീഡിയോയിൽ റോബോട്ട് കൃഷിപ്പണി ചെയ്യുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ദേ ഇതും വന്നു….

ദാസകേരളത്തിൽ 

അനുവദിക്കുമോ ആവോ 😬

എന്നാൽ ശരിക്കും ഈ വീഡിയോ കൃഷിപ്പണി ചെയ്യുന്ന റോബോട്ടുകളുടെതാണോ? നമുക്ക് ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കാം.

 വസ്തുത അന്വേഷണം 

ഞങ്ങൾ വീഡിയോയെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വാട്ടർ കൂളർ  എന്ന ഫേസ്‌ബുക്ക് പേജാണ് പബ്ലിഷ് ചെയ്തത് എന്ന് കണ്ടെത്തി. വാട്ടർ കൂളറിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.

ഈ വീഡിയോയിൽ നമുക്ക് ചൈനീസിൽ ഒരു Douyin അക്കൗണ്ടിന്‍റെ പേര് കാണാം. Douyin ചൈനയിൽ tiktokന്‍റെ പേരാണ്. ഞങ്ങൾ വിപിഎൻ ഉപയോഗിച്ച് Douyin പരിശോധിച്ചു. 脑洞菌的AI生活 21910928730 എന്ന അക്കൗണ്ട് ഞങ്ങൾ കണ്ടെത്തി. ഈ അക്കൗണ്ടിലെ വിഡിയോകൾ തന്നെയാണ് വാട്ടർ കൂളർ ഉപയോഗിച്ച് വൈറൽ വീഡിയോ ഉണ്ടാക്കിയത്. 

ഈ അക്കൗണ്ടിൽ ഇത് പോലെ പല വീഡിയോകളുണ്ട്. ഈ വിഡിയോകൾ വിനോദത്തിന് വേണ്ടി AI ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്ന് വ്യക്തമായി ഈ വീഡിയോകളുടെ അടികുറിപ്പിൽ എഴുതിയിട്ടുണ്ട്.

Douyinഉം ഈ വീഡിയോ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. Douyin നൽകിയ മുന്നറിയിപ്പ് ഓറഞ്ച് നിറത്തിൽ താഴെ നൽകിയ സ്ക്രീൻഷോട്ടിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് നിറത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യക്തി അടികുറിപ്പിൽ നൽകിയ വിശദികരണവും അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇത് പോലെയുള്ള വീഡിയോകൾ  AI സേവനങ്ങൾ ഉപയോഗിച്ച് ലളിതമായി ഉണ്ടാക്കാൻ സാധിക്കും. Wonder Dynamics  എന്ന വെബ്സൈറ്റ് ഇത്തരത്തിൽ സേവനങ്ങൾ നൽകുന്നതാണ്. നിങ്ങൾക്ക് ഒരു വീഡിയോ അപ്ലോഡ് ചെയ്ത് അതിലുള്ള മനുഷ്യരെ റോബോട്ടുമായി മാറ്റാം. എങ്ങനെയാണ് ഇങ്ങനെയുള്ള വീഡിയോകൾ നിർമിക്കുന്നത് നമുക്ക്  Wonder Dynamics പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ കാണാം. ഇത് ഉപയോഗിച്ച് നമുക്ക് CGI ഉപയോഗിക്കാതെ മനുഷ്യരെ റോബൊട്ടോ അല്ലെങ്കില്‍ കർട്ടണിലോ മാറ്റാൻ സാധിക്കും.

നിഗമനം 

ചൈനയിൽ നെൽപ്പാടങ്ങളിൽ ജോലി ചെയ്യുന്ന റോബോട്ടുകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച്  നിർമിച്ച വീഡിയോ ആണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.