മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Altered രാഷ്ട്രീയം

വിവരണം

നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം.

വസ‌്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഒരു എക്‌സ് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. Amal__2255 എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലെ ചിത്രം പ്രചരിക്കുന്ന ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപമാണ്. ആര്‍ട്ട് ഫെസ്റ്റിവല്‍ വിന്നേഴ്‌സ് എന്ന പേരില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ഒന്‍പത് പേരുടെ ചിത്രമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്ന് എഴുതിയായി കാണാന്‍ കഴിയില്ലാ. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കാവാലം ശ്രീകുമാറിന്‍റെ പേരും ചിത്രവും ഈ കൂട്ടത്തിലുണ്ട്.

എക്‌സ് പോസ്റ്റ് കാണാം –

കൂടുതല്‍ സ്ഥരീകരണത്തിനായി കാവാലം ശ്രീകുമാറുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രതികരണം ഇങ്ങനെ –

പ്രചരണം വസ്‌തുത വിരുദ്ധമാണ്. 1979 കാലഘട്ടത്തിലെ ആര്‍ട്ട് ഫെസ്റ്റിവല്‍ വിജയികളായവരുടെ ചിത്രം കോളജ് സുവനീറില്‍ പ്രസിദ്ധീകരിച്ചതാണിത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലായെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ട് ഫെസ്റ്റിവല്‍ വിജയികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ ചിത്രം –

നിഗമനം

പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും യഥാര്‍ത്ഥ ചിത്രത്തില്‍ എബിവിപി എംജി കോളജ് എന്ന് എഴുതിയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered