മുസ്ലിം ദമ്പതിമാര്‍ ഭാരത്‌ അരി വണ്ടിയില്‍ കൊണ്ട് പോകുന്നത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന മുസ്ലിം സമുദായം അദ്ദേഹത്തിന്‍റെ പദ്ധതികളുടെ ലാഭം എടുക്കുന്നത് കാണുക എന്ന തരത്തിലാണ് ചിലര്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുസ്ലിം ദമ്പതിമാര്‍ പ്രധാനമന്ത്രി മോദിയുടെ പടമുള്ള അരിചാക്ക് കൊണ്ട് പോകുന്നതായി കാണാം. അരിചാക്കിന്‍റെ മുകളില്‍ 29 രൂപ എന്ന് എഴുതിയിട്ടുണ്ട്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ ഭാരത്‌ അരി വെറും 29 രൂപ കിലോയ്ക്ക് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

മമ്പ്രത്തുള്ള അയ്മൂട്ടി ഹാജിയാരും ബീവി ഖദീജ ബീഗവും കൂടി സ൦ഘി മോദിയുടെ പടമുള്ള 29 കായുടെ ബർഗ്ഗീയ അരിയുമായി പോകുന്ന പോക്കേ...!!! 🥰

പച്ചരി ബിജ്യന്റെ No.1 സ്വർഗ്ഗത്തിൽ ഈ ബർഗീയ പുയുക്കലരി ഒക്കെ ചെലവാകുമോ...!! 🙄

കൺശ്യുമെർ ഫെഡറേശൻ ശാപ്പിൽ നിന്നും ഞമ്മളും 10 kg ന്റെ ഒരു ചാക്ക് ബർഗീയ ഭാരത് റൈസ് ബാങ്ങിച്ചു...!! 🥰

ഇൻശാ അള്ളാ...ഹ് അരി ബെന്തു കലങ്ങുമ്പോൾ കഞ്ഞിബെള്ളം ചാണക മണമുള്ളതു൦, കാവി കളറുള്ളതു൦ ഒന്നു൦ ആകരുതേ എന്റെ റബ്ബേ...!! 🥰

അൽഹംദുലില്ലാ. ഹ്... ”

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. ഈ ചിത്രം 2022 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നതാണ്.

പോസ്റ്റ്‌ കാണാന്‍ - 9 Gag | Archived

ഈ ചിത്രത്തില്‍ കാണുന്ന അരി സഞ്ചി കോവിഡ് കാലത്ത് ലഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന് യോജനയുടെ അരി സഞ്ചിയാണ് മനസിലാകുന്നു. ഈ ചാക്കുകളുടെ മുകളില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Archived

ഭാരത്‌ അരിയുടെ ചാക്കില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. എന്‍.സി.സി.എഫിന്‍റെ പേരും ഭാരത്‌ ബ്രാന്‍ഡിന്‍റെ പേരും മാത്രമുള്ളു.

Mathrubhumi

ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. ഈ പഴയ ചിത്രം തന്നെ എഡിറ്റ്‌ ചെയ്ത് ഈ വൈറല്‍ ചിത്രം നിര്‍മിച്ചതാണ് എന്ന് വ്യക്തമാണ്.

നിഗമനം

മുസ്ലിം ദമ്പതി ഭാരത്‌ അരിയുടെ ചാക്ക് കൊണ്ട് പോകുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മുസ്ലിം ദമ്പതികള്‍ ഭാരത്‌ അരി വാങ്ങി കൊണ്ടു പോകുന്നു എന്ന തരത്തില്‍ വൈറല്‍ ആകുന്ന ചിത്രം എഡിറ്റഡാണ്...

Written By: K. Mukundan

Result: Altered