
എപ്സ്റ്റീൻ ഫൈൽസിൽ നിന്ന് പുറത്തു വിട്ട യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രം യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെതാണെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു. പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “എപ്സ്റ്റീൻ ഒരു ജൂതൻ ആണെന്ന് ഞാൻ പറയില്ല യഥാർത്ഥ ജുതർക്ക് മൊറാലിറ്റിയുണ്ട് അവർ കടുത്ത വിശ്വാസികളുമാണ് പക്ഷെ സയണിസ്റ്റുകൾക്ക് “ലക്ഷ്യമാണ് പ്രധാനം അവരിൽ അധികവും നമ്മുടെ നാട്ടിലെ ന്യൂജൻ “യുക്തിവാധികൾ കൂട്ട് അരാജക വാധികളാണ് അവർക്ക് മാർഗം പ്രശ്നമല്ല കൊച്ചു കുട്ടികളെ ലോകത്തിലെ നേതാവാകാൻ സാധ്യതയുള്ളവർക്ക് കൂട്ടിക്കൊടുത്തും, വെട്ടി തുണ്ടമാക്കി കറി വെച്ച് കഴിപ്പിച്ചും, അത് ഒളിഞ്ഞിരുന്ന് ചിത്രീകരിച്ച് വരുതിയിലാക്കി അവർ ലോകത്ത് എന്ത് നടക്കണം എന്ന് വിചാരിച്ചോ അതൊക്കെ ഇവരെക്കൊണ്ട് നടപ്പിലാക്കി! ഇത് ഇന്ന് വെറും കൊൺസ്പിരസി തിയറിയല്ല അമേരിക്കൻ പാർലമെൻ്റിൽ ഹാജരാക്കിയ തുറന്ന തെളിവുകളാണ് ഏറ്റവും ഞെട്ടിക്കുന്നത് ഇവർക്ക് ” സാത്താൻ ആരാധനയും ഉണ്ടായിരുന്നു എന്നുള്ളതാണ്! അരാജക വാദികളെ സൂക്ഷിക്കുക അവർ നിങ്ങളുടെ കുടുംബ കെട്ടുറപ്പ് ആദ്യം തകർക്കും എന്നിട്ട് കോഴിക്കുട്ടിലെ തള്ളക്കോഴിയുടെ ചിറകിൻ്റെ ഇടയിൽ നിന്ന് പുറത്തെത്തിച്ച് അലഞ്ഞ് തിരിയാൻ വിടും അവ റ്റകളെ ഒന്നൊന്നായി തരം പോലെ റാഞ്ചും ” എപ്സ്റ്റീൻ ഒരു ഐക്കണാണ് അതിൻ്റെ ഇച്ച കോപ്പികൾ നമുക്ക് ചുറ്റും ഉണ്ട് സമൂഹത്തിലെ ,ലോകത്തിലെ മാന്യരും, നേതാക്കളുമാണ് ഇ വൈകൃതങ്ങൾ ചെയ്തതെന്ന് ഓർക്കുക നിങ്ങളുടെ മക്കളെ നിങ്ങൾ തന്നെ കാക്കുക!”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. 2012ൽ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിൽ യഥാർത്ഥ ചിത്രം നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ചിത്രത്തിൽ കാണുന്നത് ശക്മാ എന്ന ഫുട്ബാൾ താരമാണ്. ഞങ്ങൾക്ക് ഈ ചിത്രം ചില അറബിക് മാധ്യമ വെബ്സൈറ്റുകളിലും ലഭിച്ചു.

വാർത്ത വായിക്കാൻ – Ariffino | Archived
മാറുവാൻ ശക്മാ മൊറോക്കോയുടെ മുൻ ഫുട്ബാൾ താരമാണ്. അദ്ദേഹത്തിൻ്റെ പഴയ ചിത്രമാണ് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ അബു ദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത്. താഴെ നമുക്ക് മറ്റൊരു മാധ്യമ വെബ്സൈറ്റിൽ ഈ ചിത്രം കാണാം.

വാർത്ത വായിക്കാൻ – Hesport | Archived
താഴെ നൽകിയ താരതമ്യത്തിൽ നമുക്ക് ഈ രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യതകൾ കാണാം. ശക്മായുടെ ചിത്രത്തിനെ എഡിറ്റ് ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെ മുഖം വെച്ചിട്ടാണ് ഈ വ്യാജപ്രചരണം നടത്തുന്നത് എന്ന് വ്യക്തമാണ്.

നിഗമനം
എപ്സ്റ്റീൻ ഫൈൽസിൽ നിന്ന് പുറത്തു വിട്ട യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് നിർമ്മിച്ച ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദിൻ്റെ എപ്സ്റ്റീൻ ഫൈൽസിലെ ഫോട്ടോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രം
Fact Check By: Mukundan KResult: Altered



