
ഇന്ത്യൻ ദേശീയഗാനം കേട്ടപ്പോൾ റഷ്യൻ പ്രസിഡൻ്റ വ്ലാഡിമിർ പുറ്റിൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് റഷ്യയുടെ രാഷ്ട്രപതി വ്ലാഡിമിർ പുറ്റിൻ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നത് കണ്ട് നിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“#ഇന്ത്യയുടെ #ദേശീയ #ഗാനത്തെ #ബഹുമാനിയ്ക്കാൻ #റഷ്യൻ #പ്രസിഡൻറിനു #പോലും #കഴിയുന്നു. എന്നാൽ ഇന്ത്യയുടെ ദേശീയ ഗാനം കേൾക്കുമ്പോൾ ചൊറിച്ചിലുള്ള കുറേ #ചെകുത്താന്മാർ #നമ്മുടെ #രാജ്യത്ത് #ഇന്ത്യയുടെ എല്ലാ വിധ സുഖ #സൗകര്യങ്ങളും #അനുഭവിച്ചുകൊണ്ട് #ജീവിയ്ക്കുന്നുണ്ട്. ജയ് ഹിന്ദ്….😘😘🙏🏻🌹🌹🌹”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ ലഭിച്ചു. 19 ഫെബ്രുവരി 2014ന് പ്രസിദ്ധികരിച്ച ഈ വീഡിയോയുടെ ശീർഷകം പ്രകാരം വേദിയിൽ നടന്നു പോകുന്നത്തിനിടെ റഷ്യയുടെ ദേശീയഗാനം തുടങ്ങിയപ്പോൾ പുറ്റിൻ നിന്നു. വീഡിയോ താഴെ കാണാം.
വീഡിയോയിൽ റഷ്യയുടെ ദേശീയഗാനം നമുക്ക് കേൾക്കാം. ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ യുട്യൂബിൽ ഇതിനെ കാലും പഴയൊരു വീഡിയോയും ലഭിച്ചു. 28 ജനുവരി 2013ന് പ്രസിദ്ധികരിച്ച ഈ വീഡിയോയിലും പുറ്റിൻ റഷ്യയുടെ ദേശീയഗാനത്തിന് നിൽക്കുന്നതാണ് കാണുന്നത്.
ഈ വീഡിയോയിൽ റഷ്യയുടെ ദേശീയഗാനത്തിന് പകരം ഇന്ത്യയുടെ ദേശീയഗാനം ചേർത്തി എഡിറ്റ് ചെയ്ത് നിർമിച്ചതാണ് പ്രസ്തുത വീഡിയോ നിർമ്മിച്ചതാണെന്ന് വ്യക്തമാണ്.
നിഗമനം
ട്രഇന്ത്യൻ ദേശീയഗാനം കേട്ടപ്പോൾ റഷ്യൻ പ്രസിഡൻ്റ വ്ലാഡിമിർ പുറ്റിൻ നിന്ന് ബഹുമാനിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:റഷ്യൻ പ്രസിഡൻ്റ പുറ്റിൻ ഇന്ത്യൻ ദേശീയഗാനം കേട്ട് എഴുന്നേറ്റ് നിൽക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്
Fact Check By: Mukundan KResult: Altered
