
‘മോദിയോട് പോയി പരയെ’ എന്ന് പറയുന്ന പഹൽഗാ൦ ആക്രമണത്തിൻ്റെ പോസ്റ്റർ മാറ്റി ‘ഞാൻ മോദിയോട് പറഞ്ഞു’ എന്ന പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ‘മോദിയോട് പോയി പറയൂ’ എന്ന് തീവ്രവാദികൾ പഹൽഗാ൦ ഭീകരാക്രമണത്തിൻ്റെ ഇരയായ ഒരു സ്ത്രീയോട് പറയുന്ന പോസ്റ്റർ മാറ്റി ഒരാൾ ഓപ്പറേഷൻ സിന്ദൂറിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതായി കാണാം. “ഞാൻ മോദിയോട് പറഞ്ഞു” എന്നാണ് പുതിയ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “മോദിയോട് പറയാൻ പറഞ്ഞു അവൾ പറഞ്ഞു. പിന്നെ പാക്കിസ്ഥാന്റെ നെഞ്ചും തുളച്ച്..🚀🚀🚀 ചെന്നു പാക്ക് പോക്കായി..😃😃😃.”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ലഭിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നമുക്ക് കാണുന്ന വീഡിയോ പ്രസ്തുത വീഡിയോയുമായി വ്യത്യസ്തമാണ് നമുക്ക് കാണാം.
https://www.instagram.com/reel/DJWJy5FtvUn/?utm_source=ig_web_copy_link
ഈ പോസ്റ്റ് 7 മായ്ക്കാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തണ്ടർബോൾട്ട് എന്ന ഹോളിവുഡ് സിനിമയുടെ പോസ്റ്റർ മാറ്റി അതേ പോസ്റ്റർ സിനിമയുടെ പേര് എഡിറ്റ് ചെയ്ത് ‘ദി ന്യൂ എവേഞ്ചഴ്‌സ്’ എന്നാക്കി ഒട്ടിക്കുന്നതാണ് നമുക്ക് പോസ്റ്റിൽ കാണുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് Xൽ ഒരു പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റ് പ്രകാരം വീഡിയോയിൽ കാണുന്ന വ്യക്തി റൊമാനിയൻ അമേരിക്കൻ നടൻ സെബാസ്റ്റ്യൻ സ്റ്റാൻ ആണ്. അദ്ദേഹം അദ്ദേഹത്തിൻ്റെ സിനിമയുടെ ഒരു പോസ്റ്റർ മാറ്റി മറ്റൊരു പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങളാണ്. തണ്ടർബോൾട്ട് എന്ന പേര് മാറ്റി ‘ദി ന്യൂ എവേഞ്ചഴ്‌സ്’ ആക്കിയ പോസ്റ്റർ ഒട്ടിക്കുകയാണ് സ്റ്റാൻ ചെയ്യുന്നത്.
മെയ് 5നാണ് ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തത്. പ്രസ്തുത വീഡിയോ ഈ വീഡിയോയെ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് നമുക്ക് താഴെ ഈ രണ്ട് വീഡിയോകള്‍ തമ്മിൽ നൽകിയ താരതമ്യം കണ്ടാൽ നമുക്ക് വ്യക്തമാണ്.
ഇതോടെ വ്യക്തമാണ് സെബാസ്റ്റ്യൻ സ്റ്റാൻ തൻ്റെ സിനിമയുടെ പോസ്റ്റർ മാറ്റുന്ന ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് പ്രസ്തുത വീഡിയോ നിർമിച്ചിട്ടുള്ളത്.
നിഗമനം
‘മോദിയോട് പോയി പറയൂ’ എന്ന് പറയുന്ന പഹൽഗാ൦ ആക്രമണത്തിൻ്റെ പോസ്റ്റർ മാറ്റി ‘ഞാൻ മോദിയോട് പറഞ്ഞു’ എന്ന പോസ്റ്റർ ഒട്ടിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് നിർമിച്ച വിഡിയോയാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മോദിയോട് പോയി പറയൂ’ എന്ന് എഴുതിയ തീവ്രവാദികളുടെ പോസ്റ്റർ മാറ്റി ‘ഞാൻ മോദിയോട് പറഞ്ഞു’ എന്ന് എഴുതിയ പോസ്റ്റർ ഒട്ടിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിർമിച്ചതാണ്
Fact Check By: K. MukundanResult: Altered
