വിവരണം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരെഞ്ഞെടുപ്പുകള്‍ ഈയിലെ നടന്നിരുന്നു. ചിലയിടങ്ങളില്‍ നാടാണ്‌ കൊണ്ടിരിക്കുകയും നടക്കാന്‍ ഇരിക്കുകയും ചെയ്യുന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പറ്റിയുള്ള പല വാര്‍ത്തകളും അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

അത്തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രം ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നതാണ്.

പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്‍ക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ആദ്യമായി ടാര്‍ റോഡ്‌ കണ്ട ത്രിപുരയിലെ ജനങ്ങള്‍... സന്തോഷം കൊണ്ട് ചെരുപ്പിട്ട് കയറണോ ഊരിവച്ച് കയറണോ എന്ന് വണ്ടറടിച്ച് നിന്നപ്പോള്‍... 25 വര്‍ഷത്തെ കമ്മ്യുണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബിപെജി സര്‍ക്കാര്‍ റോഡു കൊണ്ടുവന്നപ്പോള്‍ ഉള്ള രംഗം...

archived linkFB post

ഇതേ പോസ്റ്റ്‌ 2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൃപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന്‍ പ്രചരിച്ച പോസ്റ്റാണിത്.

archived linkfacebook

എന്നാല്‍ ഈ റോഡ്‌ ത്രിപുരയിലേതല്ല. ഇന്ത്യയിലേത്‌ പോലുമല്ല, റോഡിന്‍റെ ചരിത്രം മറ്റൊന്നാണ്.

വസ്തുതാ വിശകലനം

ഞങ്ങള്‍ റോഡിന്‍റെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് ഇന്തോനേഷ്യയിലേതാണ് എന്ന് വ്യക്തമാക്കുന്ന ചില ലേഖനങ്ങള്‍ ലഭിച്ചു.

ഇന്തോനേഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കുട്ടികൾ ചെരുപ്പ് അഴിച്ചു പുതിയ ടാര്‍ റോഡിൽ കളിക്കുന്നതിന്റെ വൈറൽ ഫോട്ടോകൾ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയുടെ പരിഭാഷ ഇതാണ്:

ജക്കാർത്ത - അടുത്തിടെ നിർമ്മിച്ച ടാര്‍ റോഡില്‍ കുട്ടികൾ ചെരുപ്പ് അഴിച്ചു വച്ച് കയറി നിന്ന് കളിക്കുന്നതിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ഫോട്ടോ സംഭാഷണ വിഷയമാണ്, കാരണം കുട്ടികൾ വളരെ സന്തോഷത്തോടെയാണ് പുതിയ റോഡിൽ കളിക്കുന്നത്.

ഗോഥെഡ് എന്ന ട്വിറ്റർ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോ സെൻട്രൽ ജാവയുടെ തെരഞ്ഞെടുക്കപ്പെട്ട ഗവർണർ ഗഞ്ചർ പ്രനോവും ഫോട്ടോ പോസ്റ്റ് റീട്വീറ്റ് ചെയ്തു. കുട്ടികൾ കളിക്കുന്നതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ സെൻ‌ട്രൽ ലാം‌പുങിലെ വാട്‌സിലാണ് ചിത്രീകരിച്ചത് എന്ന് ഗോഥെഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

twitter | archived link

ചിത്രം പ്രസിദ്ധീകരിച്ച ചില മാധ്യമ ലിങ്കുകള്‍ : ലിങ്ക് 1 , ലിങ്ക് 2, ലിങ്ക് 3

2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വൈറല്‍ ചിത്രം ത്രിപുരയിലേതല്ല, ഇന്തോനേഷ്യയിലേതാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചെരിപ്പ് അഴിച്ചു വച്ചശേഷം കുട്ടികള്‍ പുതിയ റോഡില്‍ കയറി നില്‍ക്കുന്ന ചിത്രം ഇന്തോനേഷ്യയിലേതാണ്. പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ ത്രിപുരയിലേതല്ല.

Avatar

Title:ഇന്തോനേഷ്യയിലെ റോഡിന്‍റെ ചിത്രം ത്രിപുരയിലേത് എന്ന്‍ തെറ്റായി പ്രചരിക്കുന്നു...

Fact Check By: Vasuki S

Result: False