
സമൂഹ മാധ്യമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ അദ്ദേഹം ഫോണിൽ സംസാരിക്കുന്നത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനോടാണ് എന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്നാൽ എന്താണ് നെതന്യാഹുആരോടാണ് സംസാരിക്കുന്നത് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ മിഡിൽ ഈസ്റ്റ് ഐ എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഈ ലേഖനം ലഭിച്ചു. 27 ഡിസംബർ 2019ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം നമുക്ക് നെതന്യാഹുവിനോടൊപ്പം കാണുന്നത് ഒരു സൗദി ബ്ലോഗ്ഗർ മുഹമ്മദ് സൗദ് ആണ്.
വാർത്ത വായിക്കാൻ – Middle East Eye | Archived
മുഹമ്മദ് സൗദ് ഇസ്രായേലിന്റെ വലിയ ആരാധകനാണ് എന്ന് വാർത്തയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ നെതന്യാഹു ഇയാളുമായി ഒരു ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ നമുക്ക് താഴെ കാണാം.
മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് സൗദും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം. ഇതോടെ വീഡിയോയിൽ കാണുന്ന വ്യക്തി സൗദി രാജകുമാരൻ അല്ല എന്ന് വ്യക്തമാകും.
നിഗമനം
ബെഞ്ചമിൻ നെതന്യാഹു സൗദി രാജകുമാരനുമായി ഫോണിൽ സംസാരിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണുന്നത് സൗദി രാജകുമാരൻ അല്ല. വിഡിയോയിൽ കാണുന്നത് ഒരു ഇസ്രായേൽ അനുകൂല സൗദി ബ്ലോഗ്ഗർ മുഹമ്മദ് സൗദ് ആണ്.
