FACT CHECK: ചെഗുവേരയുടെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട ചിത്രം സ്പെയിനില്‍ നിന്നുള്ളതും പഴയതുമാണ്, ക്യൂബയുമായി യാതൊരു ബന്ധവുമില്ല…

അന്തര്‍ദേശിയ൦ | International

പ്രചരണം 

ക്യൂബയില്‍  ഭരണകൂടത്തിനെതിരെ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന സമരത്തെക്കുറിച്ച് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും മാധ്യമങ്ങൾ വഴി വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം വേണമെന്ന് മുറവിളി മുഴക്കി പ്രസിഡണ്ടിനെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ സമരം ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം ക്യൂബയിലെ പ്രബലനായിരുന്ന നേതാവ് ഫിദല്‍ കാസ്ര്ടോയുടെ ചിത്രം ഇതേപോലെ കുപ്പത്തൊട്ടിയില്‍ കിടക്കുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു. ഇതിനു മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

FACT CHECK: ക്യൂബയില്‍ നിന്നുള്ള ഈ പഴയ ചിത്രത്തിന് നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

ഇതിനിടയിൽ പ്രചരിച്ചു തുടങ്ങിയ മറ്റൊരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ചിത്രത്തിൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഏണസ്റ്റോ ചെഗുവേരയുടെ ചിത്രം തെരുവിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയില്‍ കാണാം. ഇപ്പോൾ നടക്കുന്ന സംഘർഷത്തിന്‍റെ ഭാഗമാണ് ആണ് ഈ ചിത്രം എന്നാണ് പോസ്റ്റിലൂടെ വാദിക്കുന്നത്. “ഞമ്മടെ മധുര മനോഹര

വിപ്ലവ ക്യൂബക്കും

വിവരം വന്നു….

സഖാവേയ്…!!” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നല്‍കിയിട്ടുണ്ട്. 

archived linkFB post

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു ചിത്രം ക്യൂബയിൽ നിന്നുള്ളതല്ല, സ്പെയിനിൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2020 അത് ഓഗസ്റ്റ് പതിനേഴാം തീയതി പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. സ്പാനിഷ്  ഭാഷയിലുള്ള ലേഖനത്തിൽ പറയുന്നത്.

ചെഗുവേരയുടെ ചിത്രം കുപ്പത്തൊട്ടിയില്‍ കിടക്കുന്നതിനെ അപലപിച്ച് വൈകാരികമായി എഴുതിയതാണ് ലേഖനം.

പ്രമുഖ മാധ്യമമായ അസോസിയേറ്റഡ് ഫ്രഞ്ച് പ്രസിന്‍റെ അന്വേഷണ വിഭാഗം ഈ ചിത്രം എടുത്ത പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അലെസണ്ട്രോ ഓലിയയെ കണ്ടെത്തിയിരുന്നു.  2020 ജൂൺ 14 നാണ് താന്‍ ചിത്രം പകര്‍ത്തിയത് എന്ന് ഓലിയോ പറഞ്ഞതായി അവര്‍ വാര്‍ത്തയില്‍ ചേര്‍ത്തിട്ടുണ്ട്.  ഞങ്ങള്‍ അലെസണ്ടോ ഓലിയയുടെ  ഇൻസ്റ്റഗ്രാം പരിശോധിച്ചപ്പോള്‍ അദ്ദേഹം തന്‍റെ ചിത്രത്തെ കുറിച്ചുള്ള തെറ്റായ പ്രചരണത്തിനെതിരെ രണ്ടു ചിത്രങ്ങള്‍  സ്റ്റോറിയായി നൽകിയിട്ടുണ്ട് എന്ന് കണ്ടു. ചിത്രം മാഡ്രിഡിൽ എടുത്തതാണെന്നും ക്യൂബയിൽ നിന്നുള്ളതല്ലെന്നും അദ്ദേഹം ചിത്രത്തിനു മുകളിൽ എഴുതിയിട്ടുണ്ട്.

ചെഗുവേരയുടെ ചിത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുപ്പത്തൊട്ടിയില്‍ കിടക്കുന്ന ചിത്രം ക്യൂബയിൽ നിന്നുള്ളതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ക്യൂബയും സ്പെയിനും അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ ഇരുകരകളിലാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് പോലുമല്ല. ഭൂപടത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രചരണം തെറ്റാണ് ചെഗുവേരയുടെ ചിത്രം ഉപേക്ഷിച്ച നിലയില്‍ കുപ്പത്തൊട്ടിയില്‍ കിടക്കുന്ന ചിത്രം ക്യൂബയില്‍ നിന്നുള്ളതല്ല. സ്പെയിനിലെ മാഡ്രിഡിൽ നിന്നുള്ളതാണ്. ചിത്രത്തിന് ക്യൂബയുമായി യാതൊരു ബന്ധവുമില്ല. ചിത്രം 2020 ജൂൺ മാസത്തിൽ പകര്‍ത്തിയതാണ്. 2020 ജൂണില്‍ സ്പെയിനിലെ മാദ്രിടില്‍ പകര്‍ത്തിയ ചിത്രത്തിന് ഇപ്പോള്‍ ക്യൂബയില്‍ നടക്കുന്ന കലാപപുമായി യാതൊരു തരത്തിലും ബന്ധമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചെഗുവേരയുടെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട ചിത്രം സ്പെയിനില്‍ നിന്നുള്ളതും പഴയതുമാണ്, ക്യൂബയുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False