ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ ഉണ്ടാക്കിയ പള്ളിയുടെ ചിത്രമാണോ ഇത്? സത്യാവസ്ഥ അറിയൂ…

Communal False

ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ താഴികക്കുടം കെട്ടി ഒരു മുസ്ലിം പള്ളിയാക്കി മാറ്റി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്നത് ഒരു പള്ളിയല്ല ജെയിന്‍ ക്ഷേത്രമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ ഒരു ചിത്രം ലഭിച്ചു. ഈ ചിത്രം അയച്ച വ്യക്തി ഈ ചിത്രത്തില്‍ കാണുന്നത് ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയാണോ എന്ന് ചോദിച്ചു. 

ഈ ചിത്രം ഞങ്ങള്‍ക്ക് ഫെസ്ബൂക്കിലും ലഭിച്ചു. ഫെസ്ബൂക്കിലും ഈ ചിത്രത്തില്‍ കാണുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ പണിത ഒരു പള്ളിയാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തില്‍ ഒരു കെട്ടിടം നമുക്ക് കാണാം. ഈ കെട്ടിടത്തിന്‍റെ മുകളില്‍ നമുക്ക് ഒരു താഴികക്കുടം കാണാം ഈ താഴികക്കുടം ന്യുനപക്ഷവും കെട്ടിടത്തിന്‍റെ ശേഷമുള്ള ഭാഗം ഭൂരിപക്ഷത്തിനെയാണ് പ്രതിനിധികരിക്കുന്നത് ചിത്രത്തിലൂടെ കാണിക്കുന്നു. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

അമ്പലത്തിന്‍റെ മുകളിൽ മിനാരം ഉണ്ടാക്കിയാൽ അത് മസ്ജിദ് ആവൂല.

സുഡു : ബാബറി കാറ്റിലോ മഴയിലോ പൊളിഞ്ഞു വീണതല്ല ..

സംഘി : അല്ല, പൊളിച്ചതാണ് .. 😎

സുഡു : ബാബറി ഞങ്ങൾ മറക്കില്ല ..

സംഘി : ഒരിക്കലും മറക്കരുത് ..

അഥവാ മറന്നാൽ ഞങ്ങൾ ഓർമ്മിപ്പിക്കും .. 😎”

എന്നാല്‍ ശരിക്കും ഈ കെട്ടിടം ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ പണിത പള്ളിയാണോ? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഈ കെട്ടിടം രാജസ്ഥാനിലെ ചിത്തോഡഗഡ് കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ശൃംഗാര്‍ ചവരി എന്ന ക്ഷേത്രം ആണ് എന്ന് കണ്ടെത്തി. ഈ ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ ASIയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ ക്ഷേത്രത്തിന്‍റെ ചിത്രം ഫ്ലിക്കര്‍ എന്ന വെബ്സൈറ്റിലും കണ്ടെത്തി.

ഞങ്ങള്‍ ഈ വിവരങ്ങള്‍ വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ദിര ഗാന്ധി നാഷനല്‍ സെന്‍റ൪ ഫോര്‍ ആര്‍ട്സിന്‍റെ വെബ്സൈറ്റില്‍ ASIയുടെ ഔദ്യോഗിക രേഖഖല്‍ ലഭിച്ചു. ഈ രേഖകള്‍ പ്രകാരം ശൃംഗാര്‍ ചവരി 1448ല്‍ രാജ്പുത് രാജാവ് റാണ കുംഭയുടെ ട്രഷറ൪ കൊലയുടെ മകന്‍ വേലക നിര്‍മിച്ച ഒരു ജെയിന്‍ ക്ഷേത്രമാണ്. 

ഈ ക്ഷേത്രത്തിനെ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിലും അന്വേഷിച്ചു. ഈ ക്ഷേത്രത്തിന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഞങ്ങള്‍ ASIയുടെ രേഖകളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷിച്ചു. ഈ ക്ഷേത്രത്തിന്‍റെ സ്ട്രീറ്റ് വ്യൂ നിങ്ങള്‍ക്ക് താഴെ കാണാം.

നിഗമനം

ഒരു ഹിന്ദു ക്ഷേത്രത്തിനെ മുസ്ലിം പള്ളിയാക്കി മാറ്റി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ കാണുന്നത് രാജസ്ഥാനിലെ ഒരു പുരാതന ജെയിന്‍ ക്ഷേത്രമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ ഉണ്ടാക്കിയ പള്ളിയുടെ ചിത്രമാണോ ഇത്? സത്യാവസ്ഥ അറിയൂ…

Fact Check By: K. Mukundan 

Result: False