ബീഹാറില്‍ സൈന്യം മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

False രാഷ്ട്രീയം | Politics

ബീഹാറില്‍ ഇന്ത്യന്‍ സൈന്യം‌ മോദി സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

സൈനികവേഷത്തില്‍ ചിലര്‍ ഇന്ത്യന്‍ പതാകയുമേന്തി മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഏതാനും പൊലീസുകാര്‍ ഇവരോട് തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബീഹാര്‍ ഭരണത്തില്‍ പ്രതിഷേധിച്ച് യഥാര്‍ത്ഥത്തില്‍ സഖ്യകക്ഷിയായ എന്‍ഡിഎക്കെതിരെയാണ് സൈനികര്‍ തെരുവിലിറങ്ങിയതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബിഹാറിൽ ഇന്ത്യൻ പട്ടാളക്കാർ മോദി സർക്കാറിനെതിരെ വൻ പ്രതിക്ഷോധം നടത്തുകയാണ്, മോദി സർക്ക്കാർ തുലയട്ടെ കണ്ണു തുറക്കൂ സർക്കാറെ എന്ന് പറഞ്ഞ് കൊണ്ടാണ് പ്രതിഷേധം, ഇത് AI ആണെന്ന് പറഞ്ഞ് വന്നേക്കരുത്…”

FB postarchived link

എന്നാല്‍ വിവരണം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക ഉദ്യോഗസ്ഥരല്ല പ്രതിഷേധിക്കുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്  

വീഡിയോ സൂക്ഷ്മമായി നോക്കിയപ്പോള്‍ സൈനിക വേഷമണിഞ്ഞവരുടെ ബാഡ്ജില്‍ ആര്‍മി എന്നതിന് പകരം ബീഹാര്‍ 112 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. 

ഈ സൂചനകളുപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ ഇത് ബീഹാറില്‍ സൈനികസേവനത്തില്‍നിന്ന് വിരമിച്ച ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി ഡയല്‍ 112 എന്ന വാഹന സേവനത്തിനായി  നിയോഗിക്കപ്പെട്ടവരാണെന്ന് കണ്ടെത്തി. വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് 2025 ഓഗസ്റ്റ് 25 ന് എഎന്‍ഐ  പങ്കുവെച്ച വീഡിയോയില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. 

2025 സെപ്തംബര്‍ 9ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നവഭാരത് ടൈംസ് ഉള്‍പ്പെടെ പ്രാദേശിക മാധ്യമങ്ങളും വീഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി  റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. 

നിലവില്‍ സൈനിക സേവനത്തിലിരിക്കുന്നവരല്ല പ്രതിഷേധിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ബീഹാറില്‍ സൈനികര്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത്, വിരമിച്ച സൈനികരെ ഉള്‍പ്പെടുത്തി നടത്തുന്ന ഡയല്‍ 112  എന്ന വാഹന സേവനത്തിനു നിയോഗിക്കപ്പെട്ട മുന്‍ സൈനികരാണ്. മോദി സര്‍ക്കാരിനെതിരെയല്ല, വേതനവും ആനുകൂല്യവും വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബീഹാറില്‍ സൈന്യം മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply