യുപിയില്‍ ദളിത്‌ പോലിസുകാരന് നേരെ അതിക്രമം..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

സാമുദായികം സാമൂഹികം

ദളിതനായാല്‍ പോളിസുകാരനാണെങ്കിലും രക്ഷയില്ല എന്ന് സൂചിപ്പിച്ച്, യൂണിഫോമിലുള്ള പൊലീസുകാരനെ കുറച്ചു പേര്‍ ഉപദ്രവിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

ഏതാനും സ്ത്രീകളെയും  ഒരു പൂജാരിയെയും മര്‍ദ്ദിക്കുന്ന സംഘത്തില്‍ കാണാം. വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും ദളിതനായതിനാലാണ് പൊലീസുകാരനെ ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ളവര്‍ മര്‍ദ്ദിക്കുന്നതെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യൂണിഫോമിൽ ഉള്ള ഉദ്യോഗസ്ഥൻ ഒരു ദളിത്‌ ആണ്. ദളിതൻ യൂണിഫോമിൽ വന്നാലും ഇതൊക്കെ തന്നെയാണ് നടക്കുന്നത് അങ്ങ് യുപിയിൽ..”

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ യഥാര്‍ഥ സംഭവത്തിന്‍റെതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍  വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ CWE India എന്ന യൂട്യൂബ് ചാനലില്‍ 2019 ജൂണ്‍ 18ന് പങ്കുവച്ചിട്ടുള്ളതായി  കണ്ടെത്തി. ‘പൂജ നടത്തുന്നതിനിടെ ശാസ്ത്രിയെ സിംഗം ദുബെ തടസ്സപ്പെടുത്തി‘ എന്ന വിരണത്തോടെയാണ്  സ്ക്രിപ്റ്റഡ്  വീഡിയോ കൊടുത്തിട്ടുള്ളത്. ‘ഗ്രേറ്റ് ബ്രേക്ക്ഡൗണ്‍ ഷോ‘ എന്ന് വീഡിയോയുടെ തുടക്കത്തില്‍ എഴുതി കാണിക്കുന്നുണ്ട്. 2.43 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ 1.51 മിനിട്ട് തുടങ്ങി മിറര്‍ വേര്‍ഷനായാണ് വൈറല്‍ വീഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്. 

വീഡിയോ പങ്കുവച്ച യുട്യൂബ് ചാനലിനെപ്പറ്റി കൂടുതല്‍ തിരഞ്ഞപ്പോള്‍ CWE(Continental Wrestling Entertainment) India ഒരു വേരിഫൈഡ് യുട്യൂബ് ചാനലാണ് എന്നറിയാന്‍ കഴിഞ്ഞു. പ്രശസ്ത റെസ്‌ലിംഗ് താരം ‘ദി ഗ്രേറ്റ് ഖാലി’ എന്ന ദിലീപ് സിംഗ് റാണയാണ്  ചാനലിന്‍റെ ഉടമസ്ഥന്‍. 

ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ റെസ്ലിംഗ് പ്രൊമോഷന്‍ ആന്‍ഡ് ട്രെയിനിംഗ് അക്കാദമിയാണ് CWE എന്ന് വെബ്സൈറ്റില്‍ പറയുന്നു. പ്രൊഫഷണല്‍ റെസ്ലിംഗ് രംഗത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കുകയും അവര്‍ക്ക് ലോക തലത്തില്‍ പ്രകടനം നടത്താന്‍ ഒരു വേദി നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 ജനുവരി 20ന് അക്കാദമി സ്ഥാപിച്ചു.  അക്കാദമിയുടെ വിശദാംശങ്ങള്‍  നോക്കുക.  

‘സിംഗം ദുബെ’ ചാനലിലെ കഥാപാത്രം മാത്രമാണ്. പൊലീസ് വേഷത്തിലുള്ള സിംഗം ദുബെ അഭിനയിച്ച മറ്റ് നിരവധി വീഡിയോകളും ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. വൈറല്‍ വീഡിയോയിലെ പൂജാരി ഉള്‍പ്പെടെ മറ്റ് കഥാപാത്രങ്ങളെയും വിവിധ വീഡിയോകളില്‍ കാണാം.

CWE(Continental Wrestling Entertainment) India ഒരു വേരിഫൈഡ് യുട്യൂബ് ചാനലാണ്. പ്രശസ്ത റെസ്‌ലിംഗ് താരം ‘ദി ഗ്രേറ്റ് ഖാലി’ എന്ന ദിലീപ് സിംഗ് റാണയുടെ ഉടമസ്ഥതയിലുള്ള ചാനലാണിത്. വെബ്‌സൈറ്റ് പ്രകാരം ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ റെസ്ലിംഗ് പ്രൊമോഷന്‍ ആന്‍ഡ് ട്രെയിനിംഗ് അക്കാദമിയാണ് CWE. 2015 ജനുവരി 20നാണ് അക്കാദമി സ്ഥാപിച്ചത്. പ്രൊഫഷണല്‍ റെസ്ലിംഗ് രംഗത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കുകയും അവര്‍ക്ക് ലോക തലത്തില്‍ പ്രകടനം നടത്താന്‍ ഒരു വേദി നല്‍കുകയും ചെയ്യുക എന്നതാണ് CWE ലക്ഷ്യം വയ്ക്കുന്നത്. അക്കാദമിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ കാണാം.  

ദളിത്‌ പോലീസുകാരനെ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ദളിതനായതിനാല്‍ ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ പൂജാരിയും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നത് സ്‌ക്രിപ്റ്റഡ് വീഡിയോ ആണ്. യഥാര്‍ത്ഥ സംഭവമല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുപിയില്‍ ദളിത്‌ പോലിസുകാരന് നേരെ അതിക്രമം..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

Fact Check By: Vasuki S  

Result: False