
ഹിന്ദുക്കള്‍ മുസ്ലിമായില്ലെങ്കില്‍ അവരെ ഞങ്ങള്‍ കൊല്ലും എന്ന് പറയുന്ന ഒരു മൌലാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ഇന്ത്യയിലെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഹിന്ദിയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഹിന്ദുക്കളെ, ഇപ്പോഴും സമയമുണ്ട്. അള്ളാഹുവിന്‍റെ രസൂലിനോട് ക്ഷമ യാചിച്ചോളൂ. അല്ലെങ്കില്‍ നിങ്ങളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കില്ല, കാക്കകള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാന്‍ ഇട്ട് കൊടുക്കും. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് മോക്ഷം വേണമെങ്കില്‍ കലമ പഠിച്ച് മുസ്ലിം ആകുക.” വീഡിയോയുടെ മുകളില്‍ എഴുതിയ ഇംഗ്ലീഷ് വാചകം പറയുന്നത്, “ഹിന്ദുക്കള്‍ മുസ്ലിം ആകണം അല്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരെയും കൊല്ലും.”
എന്നാല്‍ ഈ വീഡിയോ എവിടെയുള്ളതാണ് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ സയ്യദ് ഇര്‍ഷാദ് അഹ്മദ് അല്‍ ബുഖാരി എന്ന പേരുള്ള ഒരു യുട്യൂബ് ചാനലില്‍ ലഭിച്ചു. ഏപ്രില്‍ 30, 2021നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

വീഡിയോയുടെ വിവരണ പ്രകാരം ഈ വീഡിയോ ബംഗ്ലാദേശിലെതാണ്. 2021ല്‍ ഉത്തര്‍പ്രദേശിലെ യതി നരസിംഹാനന്ദ് സരസ്വതി പ്രവാചകനിന്ദ നടത്തി എന്ന് ആരോപിച്ചാണ് ഈ കൂട്ടര്‍ കൂടിയത്. ഈ പ്രതിഷേധ പരിപാടിയിലാണ് ഇവര്‍ ഹിന്ദു-വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയത്. വൈറല്‍ വീഡിയോയില്‍ കേള്‍ക്കുന്ന ഭാഗം നമുക്ക് വീഡിയോയില്‍ 1 മിനിറ്റ് 35 സെക്കന്‍റ മുതല്‍ കേള്‍ക്കാം.

നിഗമനം
ഇന്ത്യയില്‍ മുസ്ലിംകള്‍ ഹിന്ദുകള്‍ക്കെതിരെ വെല്ലുവിളി നടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിലെ വീഡിയോ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി മുഴക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: Misleading
