
ശബരിമല യുവതി പ്രവേശന വിഷയത്തിലെ വിവാദ നായിക ബിന്ദു അമ്മിണി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലില്‍ ജനവിധി തേടുന്നതായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“ശബരിമല പോരാട്ട നായിക
റാന്നി, ഗ്രാമപഞ്ചായത്ത് വാർഡ് 20 LDF സ്ഥാനാർത്ഥി
ബിന്ദു അമ്മിണിയെ വിജയിപ്പിക്കുക” എന്ന വാചകങ്ങളും ബിന്ദു അമ്മിണിയുടെ ചിത്രവും പതിച്ച പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ കൂടുതല്‍ തിരഞ്ഞപ്പോള്‍ വ്യാജ പ്രചരണമാണ് തന്നെ കുറിച്ച് നടത്തുന്നത് എന്ന് വ്യക്തമാക്കി ബിന്ദു അമ്മിണി തന്നെ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യാജ പ്രചരണത്തിന് എതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എന്ന് സൂചിപ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
പല മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിഗമനം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ നായിക ബിന്ദു അമ്മിണി പത്തനംതിട്ട റാന്നി ഇരുപതാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് പാനലില്‍ ജനവിധി തേടുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. വ്യാജ പോസ്റ്റര്‍ ഉണ്ടാക്കി വ്യാജ പ്രചരണം നടത്തുകയാണെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിന്ദു അമ്മിണി റാന്നിയില്‍ നിന്നും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കുന്നുവെന്ന പ്രചരണം വ്യാജം…
Fact Check By: Vasuki SResult: False



