
Image courtesy: Ryan French
വിവരണം
“ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷിലൂടെ വൈദ്യുതിക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയുമോ? അതെ 100% അത് സംഭവിക്കാം.ഇത് ഒരു യഥാർത്ഥ സംഭവമാണ്, 21 വയസ്സുള്ള ഒരു ആൺകുട്ടി എഞ്ചിനീയറിംഗ് പഠിക്കുന്നു. കേശവാനി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പൊള്ളലേറ്റ നിലയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം :: അദ്ദേഹം ഒരു പഠന പര്യടനത്തിനായി അമരാവതിയിലേക്ക് പോയി. തിരികെ വരുമ്പോൾ, സുഹൃത്തുക്കളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അവരിൽ പലരും ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് മൊബൈൽ ഫോണുകളിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു.ഈ ആൺകുട്ടിയും അവിടെയുണ്ടായിരുന്നു, ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. അവൻ നിൽക്കുന്നിടത്ത് നിന്ന് അയാൾക്ക് ഗ്രൂപ്പിനെ മറയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെ അയാൾ അല്പം പിന്നോട്ട് പോയി. അവൻ നിൽക്കുന്ന സ്ഥലം, 40,000 വോൾട്ട് ഉള്ള ഒരു ഇലക്ട്രിക് വയർ മുകളിൽ പ്രവർത്തിക്കുന്നു. ഡിജിറ്റൽ ക്യാമറയുടെ ബട്ടൺ അമർത്തിയ ഉടൻ 40,000 വോൾട്ടിന്റെ വൈദ്യുതി ഫ്ലാഷിലൂടെ ക്യാമറയിലേക്ക് പ്രവേശിച്ചു, തുടർന്ന് വിരലുകളും തുടർന്ന് ശരീരം മുഴുവനും. ഇതെല്ലാം കുറച്ച് നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ 50% കത്തി. ഈ അവസ്ഥയിൽ അദ്ദേഹത്തെ കേശ്വാനി ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ മുംബൈയിലും എത്തിച്ചു. 1, 1/2 ദിവസം അബോധാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ ശരീരം 50% കത്തിക്കരിഞ്ഞതിനാൽ ഡോക്ടർമാർക്ക് പ്രതീക്ഷ കുറവായിരുന്നു. പിന്നീട് അദ്ദേഹം മരിച്ചു. നാമെല്ലാവരും മൊബൈൽ ഉപയോഗിക്കുന്നതിനാൽ ഇത് ആർക്കും സംഭവിക്കാം. നമ്മൾ പഠിച്ചവരും ഉത്തരവാദിത്തമുള്ളവരുമാണോ?
# പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
# നിങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
# മൊബൈൽ ചാർജ് ചെയ്യുമ്പോൾ കോൾ സ്വീകരിക്കരുത്.
# ആദ്യം ചാർജർ പിൻ നീക്കംചെയ്‌ത് കോൾ സ്വീകരിക്കുക.
# pls ഉയർന്ന വോൾട്ടേജ് വൈദ്യുതി ട്രാൻസ്മിഷൻ വയർ ഉള്ള റെയിൽവേ സ്റ്റേഷനുകളിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ മൊബൈൽ / ഡിജിറ്റൽ ക്യാമറ-ഫ്ലാഷ് ഉപയോഗിക്കരുത്.
ഇത് നിങ്ങളുടെ സുരക്ഷയ്ക്കാണ്.
Pls വായിച്ചതിനുശേഷം അത് പങ്കിടുക.
ഇതുമൂലം ചിലരുടെ ജീവൻ രക്ഷിക്കാൻ കഴിയും.” എന്നൊരു കുറിപ്പ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി വാട്സാപ്പിലൂടെ ലഭിച്ചു. ഈ കുറിപ്പ് ഫെസ്ബൂക്കിലും പലരും പ്രചരിപ്പിക്കുന്നുണ്ട്. ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Archived Link |
ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ആദ്യം ക്യാമറ ഫ്ലാഷ് മൂലം വൈദ്യുതിയുടെ ഷോക്കേറ്റ് പൊള്ളി മരിച്ച ചെരുപ്പക്കാരന്റെ കഥയെ കുറിച്ച് പരിശോധിക്കാം. ഈ കഥ പല ഭാഷകളില്‍ ഏറെ പ്രചരിക്കുന്ന ഒന്നാണ്. ഈ കഥകളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഒഴിവാക്കിയാല്‍ ഇത്തരത്തിലുള്ള കഥകള്‍ ഒന്നുതന്നെണ്. കഥ അനുസരിച്ച പയ്യന്‍ ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് കേബിളിന്‍റെ താഴെ മൊബൈല്‍ ക്യാമറയുടെ ഫോട്ടോ എടുക്കാന്‍ ഫ്ലാഷ് ഓണ്‍ ആക്കിയപ്പോള്‍ ഫ്ലാഷിലൂടെ ഈ പയ്യൻ്റെ ശരിരത്തില്‍ വൈദ്യുതി പ്രവേശിച്ചു എന്നാണ് അവകാശവാദം. മുകളിലുള്ള കേബിളിന്‍റെ വോള്‍ട്ടേജ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് 40kV ആണ്. സാധാരണ കാറ്റിലൂടെ വൈദ്യുതി പ്രവഹിക്കില്ല. കാരണം വൈദ്യുതിക്ക് കാറ്റിലൂടെ പ്രവഹിക്കാന്‍ വേണ്ടി ഒരുപാട് വോള്‍ട്ടെജിന്‍റെ ആവശ്യമുണ്ടാക്കും. ഈ വോള്‍ട്ടെജിനെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് എന്ന് പറയും. ഈ വോള്‍ട്ടേജില്‍ കാറ്റില്‍ ഇലക്ട്രോൺസിന്‍റെ സംഖ്യ വര്‍ധിക്കും, അതിനാല്‍ കാറ്റിലൂടെ വൈദ്യുതി പ്രവാഹമുണ്ടാകും. പാസ്ചേന്‍ ഫോര്‍മ്യുലയിലൂടെ നമുക്ക് കാറ്റിന്‍റെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് എത്രയായിര്‍ക്കും എന്ന് അറിയാം. Sciencing.com എന്ന വെബ്‌സൈറ്റില്‍ ഒരു ഇഞ്ച് കാറ്റിന്‍റെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് പസ്ചെന്‍ ഫോര്‍മുല പ്രകാരം 20kV മുതല്‍ 75kV വരെ ആയിര്‍ക്കാം എന്ന് പരാമര്‍ശം നടത്തിട്ടുണ്ട്.

അതിനാല്‍ മീറ്ററുകള്‍ ഉയരത്തിലുള്ള ഇലക്ട്രിക് കേബിളിലൂടെ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് വൈദ്യുതി പ്രവാഹമുണ്ടാക്കാന്‍ ഒരുപാട് വോള്‍ട്ടേജ് വേണ്ടി വെറും. ഇട്ടിമിന്നല്‍ ഉണ്ടാക്കുന്ന മേഘങ്ങളും ഭുമിയും തമ്മില്‍ ഒരു ബില്യന്‍ വോള്‍ട്ട് ഇത്ര വോള്‍ട്ടേജൂണ്ടാകും.
ദിനേശ് ഭോണ്ടേ എന്നൊരു വ്യക്തിയുടെ ബ്ലോഗ്ഗില്‍ ജേനോന്‍ (Xenon) ഗ്യാസ് ട്യൂബ് ഉപയോഗിക്കുന്ന ഫ്ലാഷ് ക്യാമറ മൂലം പയ്യന്‍ ട്രെയിനിന്‍റെ മുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോൾ ഇലക്ട്രിക് ഷോക്ക് ഏറ്റിട്ടുണ്ടാകാം എന്ന് പരാമര്‍ശം നടത്തിട്ടുണ്ട്. പക്ഷെ പയ്യന്‍ മൊബൈല്‍ ക്യാമറയാണ് ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമായി പറയുന്നു. മൊബൈല്‍ ക്യാമറയില്‍ ഉപയോഗിക്കുന്ന ഫ്ലാഷ് സംവിധാനം ഡിജിറ്റല്‍ ഐ.സികല്‍ ഉപയോഗിക്കുന്ന എല്‍.ഇ.ഡി. (LED) സര്‍ക്യുട്ടുകളാണ്. ഈ സര്‍ക്ക്യുട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വെറും 3.2V മുതല്‍ 4.8V വോള്‍ട്ടേജ് ധാരാളമാണ്.


Electroschematics | Archived Link |
കുടാതെ പയ്യന്‍ പ്ലാറ്റ്ഫോമിൽ നിന്ന് ഫോട്ടോ എടക്കുമ്പോഴാണ് ഷോക്ക് ഏറ്റത് എന്ന് പോസ്റ്റില്‍ പറയുന്നു. എന്തായാലും ഡിജിറ്റല്‍ ക്യാമറയില്‍ ദിനേശ് ഭോണ്ടേയുടെ ബ്ലോഗില്‍ പറയുന്ന പോലെ കോയിലുകളുള്ള ഫ്ലാഷ് സര്‍ക്ക്യുറ്റ് ഉപയോഗിക്കില്ല പകരം മുകളില്‍ നല്‍കിയ ഡിജിറ്റല്‍ എല്‍.ഇ.ഡി. സര്‍ക്ക്യുട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇലെക്ട്രോ മെഗ്നെറ്റിക്ക് ഇൻഡക്ഷന്‍ മൂലം ഷോക്ക് ഏറ്റ് മരിക്കുവാൻ സാധ്യതയില്ല.

കൊയിലുകളുള്ള അനലോഗ് ഫ്ലാഷ് സര്‍ക്ക്യുറ്റ്
ഞങ്ങള്‍ മുംബൈയില്‍ കേശ്വാനി ആശുപത്രിയെ കുറിച്ച് അന്വേഷിച്ചപ്പോഴും ഇങ്ങനെ ഒരു ആശുപത്രിയെ കുറിച്ച് വിവരം ലഭിച്ചില്ല.
Hoax or Fact എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് ഇതേ പോലെയുള്ള ഒരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. പോസ്റ്റില്‍ പറയുന്ന മറ്റു ചില അവകാശവാദങ്ങള്‍:
# പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
# നിങ്ങൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
# മൊബൈൽ ചാർജ് ചെയ്യുമ്പോൾ കോൾ സ്വീകരിക്കരുത്.
# ആദ്യം ചാർജർ പിൻ നീക്കംചെയ്‌ത് കോൾ സ്വീകരിക്കുക.
ഹോക്സ് ഓര്‍ ഫെക്റ്റ് നടത്തിയ അന്വേഷണത്തില്‍ ഈ അവകാശവാദങ്ങളും തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണിന്‍റെ ഉപയോഗം മൂലം പെട്രോള്‍ പമ്പില്‍ തീ പിടിക്കുന്ന സംഭവം ഇത് വരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിസ്കോവേരി ചാനലിന്‍റെ ഈ പരിപാടിയില്‍ മൊബൈല്‍ ഫോണില്‍ നിന്ന് പെട്രോള്‍ പമ്പില്‍ തീ പിടിക്കുമോ എന്ന് അന്വേഷിക്കുന്നത് നമുക്ക് കാണാം.
വാഹാനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം ഒഴിവാക്കുന്നത് എല്ലാ കാലവും ഒരു നല്ല ശിലമാണ്. ചാര്‍ജിംഗ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നം ഒന്നുമില്ല എന്ന് പല വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ മൊബൈലിന്‍റെ ബാറ്ററി കേടാണെങ്കില്‍ അല്ലെങ്കില്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചാർജർ നിങ്ങളുടെ ഫോണിന് വേണ്ടി ഉചിതമായ ചാര്‍ജര്‍ അല്ല, നല്ല ഗുണനിലവാരമുള്ള ചാര്‍ജര്‍ അല്ല എന്നുണ്ടെങ്കില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്ഫോടനം ഉണ്ടാകാനുള്ള സാധ്യത ഏറെ അധികം വര്‍ധിക്കും. കൂടുതല്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

Dubawa | Mashable |
Lifewire | Liveabout |
നിഗമനം
പോസ്റ്റില്‍ പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ല. ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷ് ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് കേബിളിന്‍റെ താഴെ ഉപയോഗിച്ചാല്‍ വൈദ്യുതി പ്രവാഹമുണ്ടാകാന്‍ ഒരു ബില്യന്‍ വോൾട്ടിനെക്കാൾ അധികം വോള്‍ട്ടേജ് ആവശ്യമുണ്ടാകും. 40kV വോള്‍ട്ടേജില്‍ ഇത് സാധ്യമല്ല.

Title:ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷിലൂടെ നമ്മുടെ ശരീരത്തില്‍ വൈദ്യുതിക്ക് പ്രവേശിക്കാന്‍ കഴിയുമോ…?
Fact Check By: Mukundan KResult: False
